മാറ്റകല്യാണം [MR WITCHER]

Posted by

ഞാൻ അവളിൽ നിന്ന് കണ്ണ് മാറ്റി മണിക്കുട്ടിയെ നോക്കിയപ്പോൾ അവൾ കൈ കൊണ്ട് കൊള്ളാം എന്ന് കാണിച്ചു 👌🏻👌🏻👌🏻 അവക്ക് പെണ്ണിനെ ഇഷ്ടം ആയിന്നു എനിക്കു മനസ്സിലായി.. എന്തായാലും ഞാൻ കാരണം അവളുടെ സന്തോഷം നഷ്ടം ആകരുത്.. മനസ്സിൽ സംഘർഷം ഉണ്ടേലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കാൻ തീരുമാനിച്ചു… ആര്യയുടെ കാലു പിടിച്ചിട്ടായാലും ഈ കല്യാണത്തിനു സമ്മതിപ്പിക്കണം എന്ന് തീരുമാനിച്ചു….. അവളുമായി നടന്ന പ്രശ്നം എല്ലാം എന്റെ മനസ്സിൽ വന്നു.. എന്നാൽ എന്റെ ഈഗോ മാളുവിനോടുള്ള സ്നേഹത്തിന് മുന്നിൽ ഒന്നു അല്ലാതെ ആയി…… ഞാൻ ഇപ്പോൾ ആര്യയോട് ഉള്ള അനിഷ്ടം പ്രകടിപ്പിച്ചാൽ അത് മണിക്കുട്ടി മനസ്സിലാക്കും…. അവൾ ഈ കല്യാണത്തിൽ നിന്നു പിന്മാരുംഅത് ഒരിക്കലും സമ്മതിക്കാൻ പാടില്ല..

ആര്യയുടെ കാലിൽ വിഴുന്നിട്ടു ആയാലും ഈ കല്യാണത്തിന് സമ്മതിപ്പിക്കണം എന്ന് ഞാൻ ഉറപ്പിച്ചു… എന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്നു കൊണ്ടിരുന്നു…

“പിള്ളേർ ഒന്നു ഒറ്റയ്ക്ക് സംസാരിച്ചോട്ടെ അല്ലേ.. ”

അവളുടെ അച്ഛന്റെ വാക്ക് ആണ് ഞാൻ ആലോചനയിൽ നിന്നും പുറത്തു കടന്നത്… പെട്ടന്ന് ഞാൻ മണിക്കുട്ടിയെ നോക്കി.. അവൾ എന്നെ കളിയാക്കി ചിരിച്ചു…… ആകാശ് എന്നെ വിളിച്ചു മുറി കാണിച്ചു തന്നു.. ഞാൻ ആ മുറിയിലേക്ക് പോയി.. മുറിയിൽ കയറുമ്പോൾ മനസ്സിൽ തെല്ലൊരു ഭയം ഉണ്ടായിരുന്നു.. അവൾക്കു എന്നോട് ഉള്ള മനോഭാവം എന്താണെന്നു എനിക്കു അറിയില്ലല്ലോ.. അതിന്റെ ഭയത്തിൽ ആണ് ഞാൻ ആ മുറിയിൽ കയറിയത്….

ഞാൻ കയറിയതും അവൾ എന്നെ നോക്കി നിന്നു.. അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ഞാൻ അങ്ങോട്ട്‌ കയറി പറഞ്ഞു…

“പ്ലീസ് ആര്യ ഈ കല്യാണത്തിന് സമ്മതിക്കണം.. ഞാൻ എന്ത് വേണോ ചെയ്യാം.. ഇയാൾ ആഗ്രഹിക്കുന്ന എന്തും തരാം.. എന്റെ അനിയത്തിയുടെ ജീവിതം ആണ്.. ഇയാൾക്ക് സമ്മതം അല്ലേൽകിൽ ഈ കല്യാണം നടക്കില്ല…. അവൾക്കു ഇനി ഇങ്ങനെ ഒരു കല്യാണം നടക്കുമോ എന്നും അറിയില്ല.. ഇയാൾ ക്കു എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം… എന്റെ അനിയത്തിയുടെ ജീവിതം തകർക്കരുത്….”

Leave a Reply

Your email address will not be published. Required fields are marked *