“അത്രയേ ഒള്ളോ കാര്യം… അപ്പോൾ എന്നെ ഇഷ്ടക്കുറവ് ഒന്നും ഇല്ലല്ലേ… പിന്നെ എനിക്കും എന്റെ ചേച്ചിയെ പിരിയുന്നതും വലിയ വിഷമം ആണ്. നമ്മുടെ ജാതകം ഇങ്ങനെ ആയതു കൊണ്ട് അതും പ്രശ്നം അല്ല.. തന്റെ ചേട്ടന് എന്റെ ചേച്ചിയെ ഇഷ്ടം ആകുക ആണേൽ നമുക്ക് കല്യാണം കഴിഞ്ഞു ഒരു വീട്ടിൽ താമസിക്കാം ”
അത്രയും കേട്ടപ്പോൾ എനിക്കു സന്തോഷം ആയി…. എന്റെ കണ്ണുകൾ വിടർന്നു… ഞാൻ ആ ആകാശിന്റെ മുഖത്തു നോക്കി ചിരിച്ചു…
“പിന്നെ എനിക്കു വിദ്യയെ ഇഷ്ടം ആയി കേട്ടോ”
ആകാശ് അതും പറഞ്ഞു തിരിച്ചു പോയി.. അങ്ങനെ കേട്ടപ്പോൾ എനിക്കു നല്ല നാണം വന്നു..
////////////////////////////////////////////////////////////////////
(ബാക്ക് ടു വരുൺ )
അങ്ങോട്ട് പോയ ആകാശ് ചിരിച്ചു കൊണ്ടാണ് വന്നത്.. എനിക്കു അത് കണ്ടപ്പോൾ നല്ല സന്തോഷം വന്നു.. അവൾക്കു സമ്മതം ആണെന്ന് പറഞ്ഞു കാണും…….. ആകാശിന് പിറകെ മണിക്കുട്ടിയും എന്റെ അടുത്ത് വന്നു. അവൾക്കു നല്ല നാണം ഉണ്ടായിരുന്നു….. ഞാൻ അവളെ പിടിച്ചു നിർത്തി ഇഷ്ടം ആണോന്നു ചോദിച്ചു… അവൾക്കു ഇഷ്ടം ആയിന്നു പറഞ്ഞു.. ഞാൻ അവളെ പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….
എന്നിട്ട് ഞാൻ ഹാളിലേക്ക് പോയി. അവർ അപ്പോൾ പോകാം ഇറങ്ങുക ആയിരുന്നു.. ഞാൻ ആകാശിനെ നോക്കി നല്ല ഒരു ചിരി ചിരിച്ചു.. ഞാൻ അച്ഛനോട് അവൾ സമ്മതിച്ചു എന്നാ കാര്യം പറഞ്ഞു… അച്ഛനും അത് കേട്ടപ്പോൾ സന്തോഷം ആയി..
“എന്നാൽ നാളെ ഞങ്ങൾ അങ്ങോട്ട് പെണ്ണുകാണാൻ ആയി വരാം ”
അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അത് കേട്ടപ്പോൾ അവർക്കും സന്തോഷം ആയി.. അവർ പിന്നെ ഓരോന്ന് സംസാരിച്ചു പിരിഞ്ഞു…
ഇനി നാളെ ഞാൻ കൂടി പെണ്ണിനെ കണ്ടു ഇഷ്ടം ആണെന്ന് പറഞ്ഞാൽ മതി.. ഞാൻ എന്തായാലും ഇഷ്ടം ആണെന്ന് പറയാൻ തന്നെ തീരുമാനിച്ചു… പെണ്ണിനെ കണ്ടില്ലേലും….. എന്നാൽ പെണ്ണ് സുന്ദരി ആയിരിക്കും എന്ന് മനസ്സു പറഞ്ഞു… അടുത്ത ദിവസ്സത്തിനായി കാത്തിരുന്നു…
……………………………………………………………….