കണക്കുപുസ്തകം 3 [Wanderlust]

Posted by

: അത് നോക്കാം… സാർ കഥ പറ

ഹരി തന്റെ ഓർമകളിലെ മറക്കാനാവാത്ത ഏടുകൾ ഓർത്തെടുത്തു

……… ഒരു പെണ്ണ് വാവയെ വാങ്ങിത്തരുമോന്ന് ചോദിച്ച് വാശിപിടിച്ചു കരഞ്ഞിരുന്ന എന്നെ അമ്മയുടെ വയറിനോട് ചേർത്തിപ്പിടിച്ചപ്പോൾ അവര്പോലും കരുതിയില്ല ആ കുഞ്ഞ് പെണ്ണായിരിക്കുമെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് എനിക്കൊരു കൂട്ടായി ചുവന്നുതുടുത്ത ചോരക്കുഞ്ഞായി അവൾ പിറന്നത്. വൈഗാലക്ഷ്മിയെന്ന് പേരുവിളിച്ച അവളായിരുന്നു എന്റെ ഏറ്റവും നല്ല കൂട്ടുകാരി. നാട്ടുകാർക്കൊക്കെ പ്രിയങ്കരനായ ലക്ഷമണൻ തന്റെ കടയ്ക്ക് വൈഗ ബ്യൂട്ടി ഷോപ്പെന്ന് പേരിട്ടത് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് എന്നെയാണ്. എന്റെ വിരലിൽ തൂങ്ങി വളർന്ന അവൾക്ക് കിട്ടുന്ന ഒരു ബഹുമതിയും എന്നിൽ അസൂയ പടർത്തിയില്ല. നാട്ടിൽ ഒരു കോളേജ് വന്നതോടുകൂടി ആ ഏരിയ മുഴുവൻ വികസനത്തിന്റെ പാതയിലായി. തുടർന്ന് ബാങ്കുകളും, ആശുപത്രികളുമൊക്കെ വന്നതോടെ പുതിയ പുതിയ കച്ചവട സ്ഥാപനങ്ങൾ നിരനിരയായി വന്നുതുടങ്ങി. നാട്ടിൽ വികസനം വന്നതോടുകൂടി ഒറ്റമുറി കടയിൽ തുടങ്ങിയ അച്ഛന്റെ ബിസിനസും വളർന്നു. വലിയൊരു സൂപ്പർ  മാർക്കറ്റ് പോലെ രൂപാന്തരം വന്ന കടയിൽ കച്ചവടം പൊടിപൊടിച്ചു. അച്ഛന്റെ വർഷങ്ങളുടെ അധ്വാനം ഫലംകണ്ടു തുടങ്ങിയതോടെ നാട്ടിൽ പലരും ഇതേ മാതൃക പരീക്ഷിച്ചെങ്കിലും പിടിച്ചുനിൽക്കാനായില്ല. വർഷങ്ങളോളം എതിരാളികളില്ലാതെ തുടർന്ന അച്ഛന് ചെറിയൊരു തിരിച്ചടി കിട്ടിയത് അവറാച്ചന്റെ വരവോടുകൂടിയാണ്.  മാർക്കറ്റ് പിടിക്കാനായി അവറാച്ചൻ സാധനങ്ങൾക്ക് വിലകുറച്ചു വിൽക്കുവാൻ തുടങ്ങിയപ്പോൾ അച്ഛന് വിറ്റുവരവ് കുറഞ്ഞുതുടങ്ങി. പക്ഷെ സ്വന്തം കെട്ടിടത്തിൽ ബിസിനസ് ചെയ്യുന്നതിന്റെ ഗുണം അച്ഛൻ നന്നായി ഉപയോഗിച്ചു. വാടകയ്ക്ക് കടമുറിയെടുത്ത് കച്ചവടം ചെയുന്ന അവറാച്ചനെക്കാളും വിലകുറച്ചുനൽകി അച്ഛൻ അയാളെ നേരിട്ടു. അവസാനം അവറാച്ചൻ സന്ധി സംഭാഷണത്തിന് തയ്യാറായി വന്നു. അത് സൗഹൃദമായി തെറ്റിദ്ദരിച്ച് അച്ഛൻ അയാളെ നല്ലൊരു സുഹൃത്തായി കണ്ടുതുടങ്ങി.

അങ്ങനെ  നല്ലരീതിയിൽ പോകുമ്പോഴാണ് അവറാച്ചന്റെ ഭാര്യ അന്നമ്മയുടെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണെന്നും പറഞ്ഞ് ബ്ലെസ്സിയെ അവറാച്ചൻ പരിചയപ്പെടുത്തുന്നത്. വീട്ടിൽ കഷ്ടപാടാണെന്നും പറ്റിയാൽ ഒരു ജോലി കൊടുക്കണമെന്നും പറഞ്ഞ് അന്നമ്മയെയും കൂട്ടിയാണ് അവറാച്ചൻ ഒരു ദിവസം  വീട്ടിലേക്ക് വന്നത്. അപ്പന്റെ മരണവും വയ്യാത്ത അമ്മച്ചിയുടെ ചികിത്സയും ഈ പെണ്ണിന്റെ തലയിലാണെന്നും പറഞ്ഞാണ് അന്നമ്മ ബ്ലെസിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. അവധി ദിവസങ്ങളിലും കടതുറക്കുവാനായി ഒരാളെ അന്വേഷിച്ചുകൊണ്ടിരുന്ന അച്ഛന് അവരുടെ വാക്കുകളെ നിരസിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *