: നീ എന്താ എന്നിട്ട് സാറിനോട് പറഞ്ഞത്…
: രണ്ടുദിവസം കഴിഞ്ഞ് ഒരു ബിസിനസ് ട്രിപ്പ് പോകാനുണ്ട്.. അപ്പൊ പറയാമെന്ന് പറഞ്ഞു. ( സത്യം അമ്മയിൽ നിന്നും സ്വപ്ന മനപ്പൂർവം ഒളിച്ചുവച്ചു.)
: നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി. എന്നേക്കാളും പഠിപ്പും വിവരവുമുള്ള ആളല്ലേ നീ.. പിന്നെ എല്ലാത്തിലുമുപരി നിന്റെ ജീവിതമാണ് ഇത്. അതുകൊണ്ട് ആലോചിച്ച് മാത്രം തീരുമാനിക്കുക.
: നല്ല സ്വഭാവമാണ്, പണമുള്ളതിന്റെ അഹങ്കാരവുമില്ല… കണ്ടെടുത്തോളം നല്ല ആളാണ്. എന്തായാലും രണ്ടുദിവസം ഉണ്ടല്ലോ.. നോക്കാം..
: അത് നീ നോക്കി ചെയ്തോ… പക്ഷെ അമ്മയോട് സത്യം പറ… ഇഷ്ടമല്ലേ നിനക്ക് ഹരിയെ..
: ഒന്ന് പോയേ… ആണെങ്കിലും അല്ലെങ്കിലും അത് ആദ്യം സാറിനോട് പറയും.. എന്നിട്ടേ വേറെ ആരോടും പറയൂ…. അമ്മ പോയി അടുക്കളയിലെ പണിനോക്ക്.. പോയെ പോയേ…
………………..
പതിവിലും വൈകിയാണ് വൈഗ വീട്ടിലെത്തിയത്. വന്നയുടനെ അവൾ കുളിച്ചു ഫ്രഷായി അടുക്കളയിലേക്ക് കയറി. ഹരി രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഒരുകൂട്ടം ചോദ്യങ്ങളുമായാണ് അവൾ ഹരിയുടെ അടുത്തേക്ക് വന്നത്. രാവിലെമുതൽ നടന്ന കാര്യങ്ങളൊക്കെ ഹരി അവളോട് വിശദീകരിച്ചു.
: ഏട്ടൻ പറഞ്ഞതാ ശരി… സ്വപ്ന എല്ലാം അറിയണം. എല്ലാം അറിഞ്ഞിട്ട് കൂടെ നിൽക്കുന്ന ഏട്ടത്തിയെ മതി എനിക്ക്
: അവസാനം അവളെങ്ങാൻ വേണ്ടെന്ന് പറയുമോ…
: അമ്പട കള്ളാ…പ്രേമം അസ്ഥിക്ക് പിടിച്ചപോലുണ്ടല്ലോ..
: ശരിയാടി… അവൾ അടുത്ത് വരുമ്പൊത്തന്നെ എനിക്ക് എന്തൊപോലെയാ… വേറെ ഏതോ ലോകത്ത് എത്തിയപോലൊക്കെ
: ആദ്യം ഇങ്ങനൊക്കെ ഉണ്ടാവും… ഇനി ശീലായിക്കോളും
: നിനക്ക് പിന്നെ എക്സ്പീരിയൻസ് ഉണ്ടല്ലോ അല്ലെ.. ഒന്ന് പോടി
: ഉണ്ടെന്നേ…. ഏട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്….
: ഉം.. പറ പറ… ആരാ കക്ഷി
: ഏട്ടാ… ഇതുവരെ ഏട്ടനോട് ഒന്നും ഒളിച്ചിട്ടില്ല. പക്ഷെ ഇത്രയും വർഷമായിട്ടും ഇത് മാത്രം ഞാൻ ഏട്ടനോട് മറച്ചുവച്ചു. അത് മറ്റൊന്നുംകൊണ്ടല്ല, എനിക്കുവേണ്ടിയല്ലേ ഏട്ടൻ ഇപ്പോഴും ഒറ്റയാനായി കഴിയുന്നത്, അതിൽ ഒരു തീരുമാനമായിട്ട് പറയാമെന്ന് കരുതിയിട്ടാ…. സോറി ഏട്ടാ… ശ്യാമപ്രസാദെന്ന ആളിന്റെ പേര്.