കണക്കുപുസ്തകം 3 [Wanderlust]

Posted by

: ഇങ്ങനായിരിക്കും ഇവൻ മോളോട് പറഞ്ഞത് അല്ലെ…

: ആഹ്…

: അപ്പൊ ഉച്ചയ്ക്ക് ഇലയിൽ പൊതിഞ്ഞ ബിരിയാണി ആയിരിക്കും രണ്ടാളും കഴിച്ചത് അല്ലേ….. എന്റെ മോളേ ഇവൻ കള്ളം പറഞ്ഞതാ… ഇവന് കണ്ണൂരെത്തിയാൽ ആ ഹോട്ടലിൽ പോയില്ലെങ്കിൽ സമാധാനമുണ്ടാവില്ല..

: ദുഷ്ടൻ… പക്ഷെ ബിരിയാണി ഒരു രക്ഷയുമില്ല…

കഴിച്ചുകഴിഞ്ഞ് എല്ലാവരും കൂടി ഉമ്മറത്തിരുന്ന് ഒത്തിരിനേരം സംസാരിച്ച ശേഷമാണ് കിടക്കുവാനായി പോയത്. ഹരിയുടെ മുറി മുകളിലത്തെ നിലയിലാണ്. സ്വപ്ന താഴത്തെ മുറിയിലാണ് കിടക്കുന്നത്. കിടന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഹരി സ്വപ്നയുടെ ഫോണില്ലേക്ക് വിളിച്ചു. രണ്ടിണക്കുരുവികൾ ഹൃദയം കൈമാറാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി..

: ഒരു വീട്ടിൽ ഉണ്ടായിട്ടും എന്തിനാ മുത്തേ ഇങ്ങനെ ഫോണിൽ കൂടി കിന്നരിക്കുന്നേ.. ഞാൻ റൂമിലേക്ക് വരട്ടെ

: സാറിന്റെ പൂതി കൊള്ളാലോ…

: എന്നാ നീ മുകളിലേക്ക് വാ.. നമുക്ക് ബാൽക്കണിയിൽ ഇരിക്കാം..

: ഞാൻ വരില്ല… ബാക്കിയൊക്കെ രാവിലെ പറഞ്ഞാൽ മതി

: എന്താടി മുത്തേ… ഞാൻ ഒന്നും ചെയ്യില്ല.. ഒന്ന് തൊട്ടുപോലും നോക്കില്ല

: ആ പേടിയൊന്നും എനിക്കില്ല… പക്ഷെ ശബ്ദം കേട്ട് അമ്മായി ഉണർന്നാലോ..

: ഹേയ്… ഇനി കാലത്ത് പശുവിനെ കറക്കാനല്ലാതെ അവരെണീക്കില്ല…രണ്ടാളും ഉറങ്ങിയാൽ ശവമാണ്…

: ഉം… എന്ന താഴേക്ക് വാ.. എനിക്ക് ഒറ്റയ്ക്ക് വരാൻ പേടിയാണ്.. അല്ലെങ്കിൽ ഞാൻ ലൈറ്റ് ഇടട്ടെ…

: വേണ്ട വേണ്ട.. നീ വാതിൽ തുറക്ക്…

വാതിൽ തുറന്നതും മൊബൈലിന്റെ വെട്ടത്തിൽ തിളങ്ങുന്ന ഹരിയുടെ മുഖമാണ് സ്വപ്ന കാണുന്നത്. അവളുടെ കൈപിടിച്ച് പടികൾ കയറിയ ഹരി ബാൽക്കണിയിലെ നിലാവെളിച്ചത്തിലേക്ക് സ്വപ്നയെ ആനയിച്ചു. നിലാവെളിച്ചത്തിൽ ഹരിയെ കണ്ടയുടനെ സ്വപ്നയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല… അവൾ ഹരിയെ അടിമുടിയൊന്ന് നോക്കി…

: എടി എടി മെല്ലെ ചിരിക്ക്… അതിനും മാത്രം എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ..

: ഹേയ് ഒന്നുമില്ല.. ഈ കോലം കണ്ടിട്ട് ചിരിച്ചതാ.. ഓഫീസിൽ കാണുന്ന ഹരിയേട്ടനെയും കുട്ടിനിക്കറിട്ട ഹരിയേട്ടനെയും ഓർത്ത് ചിരിച്ചുപോയതാ…

: ഓഹ് അങ്ങനെ…. നീയും മോശമൊന്നുമല്ലല്ലോ…

: എന്റേത് നീളം കുറഞ്ഞ പാന്റല്ലേ.. ഇതിനെന്താ കുഴപ്പം

Leave a Reply

Your email address will not be published. Required fields are marked *