ആനി ടീച്ചർ 10 [Amal Srk]

Posted by

” വേറെ ആരുടെയും അല്ല എന്റെ മോന്റെ കാര്യാ… ”

മറിയ പാപ്പിയെ നോക്കികൊണ്ട് പറഞ്ഞു.

” അമ്മച്ചി കാര്യം പറ.. ”

” ഇവനുണ്ടല്ലോ ഇവന്റെ അപ്പനെക്കാൾ വലിയ തരികിടയാ.. ഞാനോ മോളിക്കുട്ടിയോ പറയുന്നത് ഒരു വക അനുസരിക്കത്തില്ല… തോന്നിയ പോലെ അപ്പന്റെ കൂടെ കള്ളും കുടിച്ച് ലക്ക് കെട്ട് നടക്കും. മോളിവനെ വരച്ച വരയിൽ നിർത്തണം… മോളെകൊണ്ട് അതിന് പറ്റും. മോളെക്കൊണ്ടേ അതിന് പറ്റു… 😊 ”

” ഞാൻ നോക്കാം അമ്മച്ചി… ”

ആനി മറുപടി നൽകി.

രാത്രി 10:30

” സമയം ഇത്രേം ആയിട്ടും ആനിയെ കാണുന്നില്ലല്ലോ…? അവൾ അടുക്കളയിൽ എന്തെടുക്കുവാണാവോ..? ”

പാപ്പി മുറിയിലിരുന്ന് ചിന്തിച്ചു.

അടുത്ത നിമിഷം ആനി മുറിയിലേക്ക് കയറി വന്നു.

” എന്താ ആനി ഇത്രയും വൈകിയത്..? ”

പാപ്പി സൗമ്യമായി ചോദിച്ചു.

” അടുക്കളയിൽ പണിയുണ്ടായിരുന്നു.. ”

മുഖത്ത് നോക്കാതെ ആനി മറുപടി നൽകി.

” സഹായിക്കാൻ അമ്മച്ചി ഉണ്ടായിരുന്നില്ലേ..? ”

” ഇല്ല… ”

” മോളിക്കുട്ടിയോ…? ”

” രണ്ടാളോടും പോയി കിടന്നോളാൻ പറഞ്ഞു… ”

ആനി ഗൗരവത്തോടെ മറുപടി നൽകി.

” ആനിക്ക് ഈ വീട്ടില് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അമ്മച്ചിയോട് ഞാൻ പ്രത്യേകം പറഞ്ഞതാ… എന്നിട്ട് അമ്മച്ചി എന്നാ പണിയാ കാണിച്ചത്…? ”

ആനിയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.

” നിങ്ങൾക്കെന്താ ചെവി കേൾക്കില്ലേ.. 😠 ”

ആനി ദേഷ്യത്തോടെ ചോദിച്ചു.

” എന്റെ ചെവിക്ക് ഒരു പ്രശ്നവുമില്ല.. ”

പാപ്പി ചെവിയിൽ തട്ടിക്കൊണ്ടു പറഞ്ഞു.

” നിങ്ങളോട് ഞാൻ നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ അമ്മച്ചിയോടും മോളിക്കുട്ടിയോടും പോയി കിടന്നോളാൻ പറഞ്ഞത് ഞാനാണെന്ന്. ” അവൾ കടുപ്പത്തിൽ പറഞ്ഞു.

” നീ ഇങ്ങനെ ചെറിയ കാര്യത്തിന് ചൂടാവല്ലേ ആനി.. ”

” ഞാൻ ചൂടായതല്ല, കാര്യം പറഞ്ഞതാ..”

ആനി വീണ്ടും ഗൗരവത്തിൽ പറഞ്ഞു.

” സോറി.. ”

പാപ്പി പറഞ്ഞു.

” എന്തിന്..? ”

ആനി സംശയത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *