” എന്താ കിളിക്കുന്നെ..? ഇവിടെ ആരെങ്കിലും തുണിയുടുക്കാതെ നിൽക്കുന്നുണ്ടോ..? ”
പാപ്പി ചോദിച്ചു.
” ഏയ്.. ഒന്നുല്ലാ… 😁 ”
മത്തായി വീണ്ടും ഇളിച്ചു.
” ദേ അപ്പച്ചാ… എന്റെ കൈയ്യീന്ന് മെടുക്കും… ”
പാപ്പി അപ്പന് നേരെ കൈയോങ്ങിക്കൊണ്ട് പറഞ്ഞു.
” നിന്റെ കയ്യിന്ന് മേടിച്ചൊരുത്തി ആകാതിരിപ്പുണ്ട്.. ചെല്ല്… ”
മത്തായി പറഞ്ഞു.
” എന്ത്..? ”
പറഞ്ഞതൊന്നും മനസ്സിലാകാതെ പാപ്പി ചോദിച്ചു.
” നീ അകത്തേയ്ക്ക് ചെല്ല് കാര്യങ്ങളൊക്കെ വഴിയെ മനസ്സിലായിക്കൊള്ളും… 🤭 ”
മത്തായി വീണ്ടും ഇളിച്ചു.
പാപ്പി ദേഷ്യത്തോടെ വീടിന്റെ അകത്തേയ്ക്ക് ചെന്നു.
” കൺഗ്രാജുലേഷൻസ് ഏട്ടാ… ”
മോളിക്കുട്ടി പാപ്പിയെ വന്നു കെട്ടിപ്പിടിച്ചു.
” എന്താടി നീ ഈ കാണിക്കുന്നേ..? ”
അവൻ സംശയത്തോടെ ചോദിച്ചു.
” കള്ളൻ പണി പറ്റിച്ചു അല്ലേ… 😄 ”
അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു.
” നീ എന്താടി പറയുന്നേ..? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. ”
” മോനേ പാപ്പി ഒന്നിങ്ങോട്ട് വന്നെടാ.. ”
അമ്മച്ചി അവനെ അടുത്തേക്ക് വിളിച്ചു.
അമ്മച്ചിയുടെ തോളിൽ തലചായ്ച്ച് ഇരിക്കുകയാണ് ആനി. പാപ്പി അവരുടെ അടുത്തേക്ക് ചെന്നു.
” എന്താ അമ്മച്ചി…? ”
അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
” കള്ളൻ… നിനക്കൊന്നും അറിയില്ല അല്ലേ… ”
അമ്മച്ചി കളിയാക്കിക്കൊണ്ട് പറഞ്ഞു.
” എനിക്ക് ഒന്നും മനസ്സിലാകുന്നില്ല… നിങ്ങള് വട്ടം കറക്കാതെ കാര്യം പറ ”
പാപ്പിയുടെ ക്ഷമ നശിച്ചു.
” ആനിക്ക് വിശേഷാ.. ”
” എന്ത് വിശേഷം..? ”
പാപ്പി സംശയത്തോടെ ചോദിച്ചു.
” എടാ പൊട്ടാ… അവള് ഗർഭിണിയാണെന്ന് ”
അത് കേട്ട് പാപ്പി ഞെട്ടി. അവൻ ആനിയുടെ മുഖത്തേക്ക് നോക്കി. നാണത്തോടെ അവൾ പാപ്പിയെ നോക്കി പുഞ്ചിരിച്ചു.
” എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ നിൽക്കണ കണ്ടാ അവൻ 😅 ”
അതും പറഞ്ഞ് അമ്മച്ചി പൊട്ടിച്ചിരിച്ചു.
ആനി പാപ്പിയെ നോക്കി നാണത്തോടെ ചിരിച്ചു കൊണ്ട് മുറിയിലേക്ക് ഓടി പോയി.