നിരാശയോടെ പാപ്പി നിലത്ത് പായ വിരിച്ചു കിടന്നു.
രാവിലെ കുളിച്ചൊരുങ്ങി ഈറൻ ഉടുത്ത് ആനി മുറിയിലേക്ക് കയറി വന്നു. ഈ സമയം പാപ്പി ബെഡിൽ ഇരിക്കുകയാണ്.
” എന്താ മുറിയിൽ തന്നെ ഇരിക്കുന്നെ..? ഇന്ന് എവിടെയും പോകാൻ ഇല്ലേ..? ”
തല തോർത്തി കൊണ്ട് ആനി ചോദിച്ചു.
” ഇപ്പോ ഒന്നിനും ഒരു താല്പര്യമില്ല.. 😒 ”
അവൻ നിരാശയോടെ പറഞ്ഞു.
” അതെന്താ…? ”
” എനിക്ക് നല്ല വിഷമം ഉണ്ട് ”
” എന്തിന്…? ”
” കല്യാണം കഴിഞ്ഞ് രണ്ടുദിവസമായി, എന്നിട്ടും സ്വന്തം ഭാര്യയെ സമാധാനത്തിൽ ഒന്ന് തൊടാൻ പോലും എനിക്കായില്ല.. 😪 ”
അവൻ വിഷമത്തോടെ പറഞ്ഞു.
” ഇച്ചായന് ഞാൻ ഇന്നലെ പറഞ്ഞതൊന്നും മനസ്സിലായില്ലേ..? ”
ആനി ഗൗരവത്തോടെ ചോദിച്ചു.
” മനസ്സിലായി… പക്ഷേ എനിക്ക് എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല ആനി..”
” നിങ്ങൾ എന്നെയാണോ അതോ എന്റെ ശരീരത്തെയാണോ ഇഷ്ടപ്പെട്ടത്..? ”
ആനി ഗൗരവത്തോടെ ചോദിച്ചു.
” അത് പിന്നെ ആനി… ഞാൻ.. ”
അവന് കൃത്യമായി മറുപടി പറയാൻ സാധിച്ചില്ല.
” എനിക്ക് മനസ്സിലായി ഇച്ചായാ… നിങ്ങളെന്നെയല്ലാ, എന്റെ ശരീരത്തെയാ ഇഷ്ടപ്പെട്ടത് ”
” അല്ല ആനി ഒരിക്കലും അല്ല… സ്നേഹം എന്ന് പറയുമ്പോൾ അതിൽ ലൈഗികതയും പെടുമല്ലോ.. ഞാൻ അതാ ഉദ്ദേശിച്ചത്.. ”
” വേണ്ട.. ന്യായീകരിച്ച് ബുദ്ധിമുട്ടണം എന്നില്ല… എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്… ”
” നീ എന്നെ തെറ്റിദ്ധരിച്ചു ആനി… ”
” എനിക്ക് ഒന്നും കേൾക്കണ്ട… ”
” പ്ലീസ് നീ എന്നെ മനസ്സിലാക്ക്.. 🙏 ഇനി ഞാൻ നിന്നോട് ഇങ്ങനെ ഒന്നും പറയില്ല… എനിക്ക് നിന്റെ ശരീരത്തെ അല്ല, നിന്റെ മനസ്സാണ് ഇഷ്ടം… ഞാനുമായുള്ള ബന്ധത്തിന് ശാരീരികവും മാനസികവുമായി നീ എന്ന് പ്രാപ്തയാക്കുന്നോ അന്നുവരെ കാത്തുനിൽക്കാൻ ഞാൻ തയ്യാറാണ് ”
” എനിക്ക് നിങ്ങളെ വിശ്വസിക്കാമോ..? ”
ആനി സംശയത്തോടെ ചോദിച്ചു.
” വിശ്വസിക്കാം… പാപ്പി വെറും വാക്ക് പറയാറില്ല… “