” സമ്മതമില്ലാതെ രാവിലെ ആനിയെ കയറിപ്പിടിച്ചത് ”
പാപ്പി തന്റെ തെറ്റ് സ്വയം ഏറ്റു പറഞ്ഞു.
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.
” എന്തായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു… ഇനി എന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാവില്ല… നമ്മുടെ മുടങ്ങിയ ആദ്യരാത്രി ഇന്ന് നടത്താം 😁 ” പാപ്പി ചെറു നാണത്തോടെ പറഞ്ഞു.
താല്പര്യമില്ല എന്ന് ഭാവത്തിൽ അവൾ മുഖം തിരിച്ചു.
” എന്താ ആനി ഒരു ഇഷ്ടക്കേട്..? ”
” ഒന്നുമില്ല ”
” എന്താ ആനി നിന്റെ പ്രശ്നം ? കെട്ട് കഴിഞ്ഞിട്ട് ദിവസം ഒന്നു കഴിഞ്ഞു. ഇതുവരെ സ്നേഹത്തോടെ ഒരു വാക്ക് പോലും നീ എന്നോട് പറഞ്ഞിട്ടില്ല… ”
ആനി മറുപടിയൊന്നും പറയാതെ മൗനം തുടർന്നു.
” ആനി… നീ ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തെങ്കിലുമൊക്കെ പറയ് ”
ആനി എന്തോ പറയാൻ ശ്രമിച്ചു.
” കാര്യം എന്തായാലും ഒരു മടിയും കൂടാതെ തുറന്നു പറയൂ.. ഞാൻ നിന്റെ ഭർത്താവാണ്.. ”
പാപ്പി നിർബന്ധിച്ചു.
ആനി കാര്യം പറയാൻ തയ്യാറെടുത്തു. പാപ്പി അവൾക്ക് പ്രോത്സാഹനം നൽകി.
” നമ്മുടെ കെട്ട് കഴിഞ്ഞു എന്നുള്ളത് ശരിയാണ് പക്ഷേ… ഇച്ചായനുമായി physical relation തുടങ്ങാൻ mentally ഞാൻ തയ്യാറല്ല… എനിക്ക് കുറച്ചുകൂടി സമയം വേണം… ”
ആനി സാവധാനം പറഞ്ഞു.
” ഒന്നോ രണ്ടോ ദിവസം മതിയോ..? ”
പാപ്പി ചോദിച്ചു.
” അറിയില്ല… ”
അവൾ തറയിൽ നോക്കി മറുപടി നൽകി.
ദേഷ്യം കൊണ്ട് പാപ്പിയുടെ മുഖം വീർത്തു. പരമാവധി അത് കടിച്ചമർത്തി.
” ശെരി… ആനി ആവശ്യത്തിനു സമയം എടുത്തോളൂ.. ”
” അതുവരെ ഇച്ചായൻ ബെഡിലും, ഞാൻ നിലത്തും കിടന്നോളാം ”
” അതുവേണ്ട.. ഞാൻ നിലത്ത് കിടന്നോളാം.. ”
മനസ്സിലെ നിരാശ കടിച്ചുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
” ശരി ഇച്ചായാ.. എന്നാ ഞാൻ കിടക്കട്ടെ സമയം ഒത്തിരി വൈകി… ”
അവൾ ധൃതിയിൽ കിടക്കാൻ തയ്യാറെടുത്തു.
” good night 😟 “