ഓർമ്മകൾക്കപ്പുറം 4 [32B]

Posted by

വീട്ടിൽ നിന്ന് അമ്മ വിളിക്കുമ്പോൾ ഒക്കെ തളരാതെ പിടിച്ചു നിൽക്കും എങ്കിലും ഫോൺ വെച്ചു കഴിഞ്ഞു ബാൽക്കണിയുടെ ഇരുട്ടിൽ ദൂരേക്ക് നോക്കി നിന്ന് കരയുന്ന മിഴിയെ അവൻ പലതവണ കണ്ടിട്ടുണ്ട്. അവന്റെ ആശ്വാസ വാക്കുകൾക്ക് ആയുസ്സ് പിറ്റേ ദിവസം അവളുടെ അമ്മ ഫോൺ വിളിക്കും വരെയേ ഉണ്ടായിരുന്നുള്ളു.

തലയിലെ സ്റ്റിച് എടുത്തതും അവൻ ജോലിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. അധികം വൈകാതെ തന്നെ അവിടെ അടുത്ത് ഒരു ഹോട്ടലിൽ അവൻ സപ്ലൈയർ ആയി ജോലിക്ക് കയറി. മിഴിയും പൂജയും ശിവാനിയും ഒക്കെ ആവുന്നത് പറഞ്ഞ് നോക്കി എങ്കിലും ഫലം ഉണ്ടായില്ല. ************************

ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങി അവൻ ഫ്ലാറ്റിൽ എത്തി…

“ഇതെന്താ ലൈറ്റ് ഒന്നും ഇടാത്തത്, ഇനി അവൾ ഡ്യൂട്ടി കഴിഞ്ഞു വന്നില്ലേ?, എയ് സമയം 9 കഴിഞ്ഞല്ലോ….മിഴി….” അവൻ കൊറിഡോർലെ ലൈറ്റ് തെളിച്ചു അവളെ വിളിച്ചുകൊണ്ടു ഉള്ളിൽ കയറി.

ഹാളിൽ എത്തി ലൈറ്റ് ഇട്ടതും കസേരയിൽ മുഖം പൊത്തി ഇരിക്കുന്ന മിഴിയെ കണ്ട് അവൻ പെട്ടന്ന് ഒന്ന് ഞെട്ടിപോയി.

“ഹ കഴുതേ… പേടിപ്പിച്ചു കളഞ്ഞല്ലോ. നിനക്കെന്താ ഈ ലൈറ്റ് ഇട്ടിട്ടു ഇരുന്നാൽ. ദേ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട് ഇന്നാ…” അവൻ ആ പൊതി അവളുടെ മടിയിൽ വെച്ചതും അവൾ ചാടി എഴുനേറ്റു അത്‌ വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു.

“സഹിക്കുന്നതിനു ഒക്കെ ഒരു പരിധി ഉണ്ട് എക്സ്…. എനിക്ക് ഫുഡ് കൊണ്ടുവന്ന് തരാൻ ഞാൻ നിന്നോട് ആവിശ്യപ്പെട്ടൊ? വെറുതെ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കരുത്. എനിക്ക് ആരുടേയും കരുതലും സ്നേഹവും ഒന്നും വേണ്ട. ഓർമ്മ വെച്ചപ്പോ മുതൽ തന്നെ എല്ലാം ഞാൻ ഒറ്റക്കാ ചെയ്തിട്ടുള്ളത്, ഇനിയും അങ്ങനെ തന്നെ മതി. മനസ്സിലായില്ലേ നിനക്ക്???? മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്…. അലറിക്കൊണ്ട് ഇത്രയും പറഞ്ഞിട്ട് അവൾ റൂമിലേക്ക്‌ കയറി കതക് വീശി അടച്ചു.

അപ്പോഴും അവിടെ സംഭവിച്ചത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൻ. സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് എന്ന് മനസ്സിലാവുന്നില്ല. അവൻ നിന്ന ഇടത്തു തന്നെ മുട്ടുകുത്തി ഇരുന്നു പോയി കുറച്ച് സമയം.

Leave a Reply

Your email address will not be published. Required fields are marked *