തീ മിന്നൽ അപ്പേട്ടൻ 1 [നരഭോജി]

Posted by

 

അവർ എല്ലാരുംകൂടി പരസ്പരം ഒന്നും സംസാരിക്കാതെ വീട്ടിലേക്കു നടന്നു,  അപ്പൂട്ടൻ ഒഴികെ, എല്ലാവരുടെയും തേങ്ങൽ ഇടയ്ക്കിടക്ക്, കേൾക്കുന്നുണ്ടായിരുന്നു. അപ്പൂട്ടൻ മാത്രം കരഞ്ഞില്ല, വിങ്ങുന്ന നെഞ്ചുംപൊത്തി പിടിച്ചു, ഷർട്ട് ഇടാതെ തന്നെ അവൻ വീട്ടിലേക്കു നടന്നു.

 

  *************    

    

രാത്രിയായപ്പോൾ അവനാകെ ഒരു പരവശം, എഴുന്നേറ്റു വെള്ളം കുടിച്ചു, അവൻ കുറച്ചുന്നേരം കട്ടിലിന്റെ വക്കിൽ ഇരുന്നു. മങ്കു കരഞ്ഞു തളർന്നു ഉറങ്ങുകയാണ്. അവൻ ആകെ പേടിച്ചു പോയിരുന്നു. അവന്റെ മനസ്സിൽ അപ്പേട്ടൻ ഇപ്പോഴും ഹീറോ ആയിരിക്കോ?… താൻ നല്ലതല്ലേ ചെയ്തത്?.. പക്ഷേ നായകന്മാർ ഇടികൊണ്ടു, അപമാനം ഏറ്റുവാങ്ങി വീട്ടിൽ വരുമോ.

 

കുഞ്ഞികുട്ടികൾ, എങ്ങനെയാണു നായകന്മാരെ തീരുമാനിക്കുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ. അവനിന്നും അപ്പേട്ടൻ ഹീറോ ആണോ, അല്ലയോ എന്ന് തനിക്ക് കണക്കുകൂട്ടാം ആയിരുന്നു. 

 

ആ…. എന്തായാലും, അന്ന് അമ്പിളി പറഞ്ഞ പോലെ, ഒരു ദിവസം അവനു മനസ്സിലാവും അപ്പേട്ടനു ആരേം രക്ഷിക്കാൻ ഉള്ള ശക്തിയൊന്നും ഇല്ല എന്ന്. അപ്പേട്ടൻ വെറും ഒരു പൊട്ടൻ പേടിച്ചുതൂറി ആണെന്ന്. 

 

എങ്കിലും, അവനെന്തോ സങ്കടം, അത് ഇന്ന് വേണ്ടായിരുന്നു. തന്നെ വിശ്വസിക്കുന്നവരെ, താൻ സ്നേഹിക്കുന്നവരെ ആപത്തിൽ നിന്നു രക്ഷിക്കാൻ കഴിയുക എന്നത് സ്നേഹം തന്നെയാണ്. പക്ഷേ തന്റെ സ്‌നേഹത്തിന്, എഴുന്നേറ്റു നില്ക്കാൻ നട്ടെല്ല് ഇല്ലാതെ പോയി, അപമാനിക്കപ്പെട്ടു, ദയനീയം ആയി അപമാനിക്കപ്പെട്ടു. എങ്കിലും അമ്പിളിയും പിള്ളേരും, രക്ഷപ്പെട്ടില്ലേ തനിക്കതു മതി. 

 

അവൻ മങ്കുവിന്റെ തലയിൽ വെറുതെ തലോടി. അവൻ ഉറക്കത്തിൽ ഒന്ന് ഞെട്ടി 

 

“ൻ്റെ അപ്പേട്ടനെ തല്ലല്ലേ, അപ്പേട്ടൻ പാവാ..” അവൻ ഉറക്കത്തിൽ അവ്യക്തമായി പറഞ്ഞു, അത് കേട്ട് അപ്പൂട്ടന്റെ മനസ്സ് നീറി. 

 

അവൻ എഴുന്നേറ്റു പുറത്തേക്കു ഇറങ്ങി. വാതില് പൂട്ടി. ഇടയ്ക്കു വല്ലാതെ വിഷമം ആയ അവനിതു ഉള്ളതാണ്, കാടുകയറി കാറ്റടിക്കുന്നിൽ നീണ്ടു കിടക്കുന്ന നെടുനീളൻ പാറയിൽ പോയിരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *