അവർ അപ്പൂട്ടൻ്റെ മുണ്ട് പിഴുതെറിഞ്ഞു ഷർട്ടു വലിച്ചു കീറി. അവസാനം അവർ അവന്റെ പഴകിയ കളസത്തിലും കൈ വച്ചു, അപ്പോൾ അവൻ ഒന്ന് തടഞ്ഞു നോക്കി. അതിനു കൂടുതൽ ചവിട്ടു കൊണ്ടു എന്നല്ലാതെ, ഗുണമുണ്ടായില്ല. അവർ അവൻ്റെ അടിവസ്ത്രവും വലിച്ചു കീറി എറിഞ്ഞു. പെട്ടന്ന് തോന്നിയ ദേഷ്യത്തിൽ മുരുകന്റെ കൂട്ടാളി, അവിടെ കിടന്നിരുന്ന, ഗ്ലാസ്സ് കഷ്ണം എടുത്തു അവന്റെ നെഞ്ചിൽ വരഞ്ഞു. അപ്പൂട്ടൻ വേദന സഹിക്കാതെ അലമുറയിട്ടു കരഞ്ഞു.
“അവന്റെ തേരട്ട പോലുള്ള സുന നോക്കടാ ഇതും വച്ചാണ് അവൻ നമ്മളോട് കളിയ്ക്കാൻ നിക്കണത്. ആണും, പെണ്ണും അല്ലാത്ത പൂറൻ”
അപ്പൂട്ടൻ അപമാനഭാരത്തിൽ അങ്ങനെ കിടന്നു അപ്പോൾ അവന്റെ മുഖത്തു ചൂടുള്ള വെള്ളം വീണു, ദുർഗന്ധം, നോക്കുമ്പോൾ മൂത്രം ആണ് അപ്പൂട്ടൻ ഓക്കാനിച്ചു.
അവർ അവൻ്റെ മേത്തു കാർക്കിച്ചു തുപ്പി അവിടെ നിന്നും പോയി,
“അവളെ വേറൊരു ദിവസം ഒതുക്കത്തിൽ എൻ്റെ കൈയിൽ കിട്ടും” മുരുകൻ പറയുന്നുണ്ടായി.
അപ്പൂട്ടൻ കരഞ്ഞു കൊണ്ട് മുണ്ടെടുത്തു പുതച്ചു, അപ്പോഴേക്കും അവിടേക്ക്
“മോനെ അപ്പൂട്ടാ….” ന്ന് വിളിച്ചു ഓടി വന്ന പൈലിച്ചേട്ടൻ അവനെ മുണ്ടു ശരിക്കു ഉടുപ്പിച്ചു. മുഖം കീറിയ ഷർട്ടുകൊണ്ടു തൂത്ത്കൊടുക്കുമ്പോൾ, അയാൾക്ക് അവനോടു പാവം തോന്നി. അപ്പോൾ പിന്നാലെ അങ്ങോട്ട് അമ്പിളിയും പിള്ളേരും ഓടി വന്നു.
അമ്പിളി കുറച്ചു നേരം ഇതൊക്കെ കണ്ടു മരവിച്ചു നിന്നുപോയി. പിന്നെ ഓടിപോയി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു അവന്റെ മുറിവ് നോക്കി തുടങ്ങി. മുറിവിലെ ഗ്ലാസ് എല്ലാം സ്പിരിറ്റും പഞ്ഞിയും വച്ച് ശ്രദ്ധിച്ചു തുടച്ചു മാറ്റി, ബാറ്റഡിൻ പുരട്ടി പഞ്ഞി വച്ച് പ്ലാസ്റ്റർ ഒട്ടിച്ചുകൊടുക്കുമ്പോഴും അവൾക്കു അവൻ്റെ അവസ്ഥകണ്ട് കണ്ണീരു നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു, തനിക്കു വേണ്ടി അല്ലെ, ഇതൊക്കെ തനിക്കു സംഭവിക്കേണ്ടിയിരുന്നതല്ലേ, അവള് തേങ്ങികരഞ്ഞു കൊണ്ട് അവന്റെ മുറിവ് ഡ്രസ്സ് ചെയ്തു കൊടുത്തു. കുട്ടികൾ നിർത്താതെ കരയുന്നുണ്ടായിരുന്നു. അവർ ആകെ പേടിച്ചു പോയി. അപ്പൂട്ടൻ ആകെ മരവിപ്പിൽ തന്നെ ആയിരുന്നു.