സതീശൻ പറഞ്ഞത് പോലെ റീന ഫേസ്ബുക്ക് ഓണാക്കി …ചേട്ടന്റെ പേരിന് പകരം ഡ്രീംസ് എന്ന് കണ്ടതും അവൾ ചേട്ടനെ നോക്കി…
“ഇതെന്താ ഡ്രീംസ്…??
“പറഞ്ഞില്ലേ പുതിയ അക്കൗണ്ട് ആണ്… അതിൽ ഞാൻ ആഡ് ആയ ഒരു ഗ്രൂപ്പുണ്ട് മീറ്റ് എന്ന് പറഞ്ഞു കൊണ്ട് അതിൽ കയറി നോക്ക്…”
ചേട്ടൻ പറഞ്ഞത് പോലെ അവൾ ഗ്രൂപ്പിൽ കയറി… അതിലെ മെംബേഴ്സിന്റെ എണ്ണം കണ്ട് അവൾ ഞെട്ടിപ്പോയി ഒരു ലക്ഷത്തോളം ആളുകൾ …
“ഇത്രയും ആളുകളോ ….??
“അതിൽ വന്ന പോസ്റ്റുകൾ നോക്ക് നീ.. ”
അടിയിലേക്ക് സ്ക്രോൾ ചെയ്തു പോയ റീന തരിച്ചു പോയി ഓരോ പോസ്റ്റുകളും അവളെ ഞെട്ടിക്കുന്നതായിരുന്നു…
#ഇവിടെ എത്തിയിട്ട് നാല് മസമാകുന്ന ഞങ്ങൾ ഏഴ് ഫാമിലിയെ പരിചയപ്പെട്ടു നന്ദി മീറ്റ്#
“ചേട്ടാ ഇത് കണ്ട….”
“ഏഴല്ലേ ഇതിൽ കൂടുതൽ ആയവരുണ്ട് ഈ ഗ്രൂപ്പിൽ…”
“ദൈവമേ…. ചേട്ടാ ഇത് കളഞ്ഞേക്ക് … ഫോണിൽ ആരെങ്കിലും കണ്ടാലുണ്ടല്ലോ..”
“ആര് കാണാൻ… നീ അടിയിലേക്ക് നോക്ക്…”
“ഇത് കാണിക്കാനാണോ ഇങ്ങോട്ട് വന്നത്…”
“ആണെന്ന് കൂട്ടിക്കോ…”
“എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല….??
“ടീ… അത്…. ”
“ഉരുളല്ലേ ദേഷ്യം വരുന്നു…”
“അതാണ് പറയാനും പേടി…. ”
“എന്തും വെട്ടി തുറന്നു പറയുന്ന നിങ്ങൾക്ക് പേടിയോ…. അപ്പൊ കാര്യമായ എന്തോ ആണല്ലോ….”
“അങ്ങനെ ചോദിച്ചാൽ ആണ്….”
“എന്ന പറയ് കേൾക്കട്ടെ…”
“ചൂടാവരുത്…”
“ഹേയ്… ചേട്ടൻ കാര്യം പറയ്…”
“ടീ ഇതൊക്കെ കണ്ടപ്പോ … പിന്നെ ഓരോരുത്തരും പറയുന്നത് കേട്ടപ്പോ എന്തോ എനിക്കും….”
“എനിക്കും…??
“അതല്ല …. അതൊക്കെ ആലോചിച്ചപ്പോ ”
“എനിക്ക് തീരെ മനസ്സിലാവുന്നില്ല ഈ ഉരുണ്ടു കളി …”
“എനിക്കും അത്പോലെ ഒരാഗ്രഹം…”
റീന വിശ്വസിക്കാൻ കഴിയാതെ ചേട്ടനെ തന്നെ നോക്കിയിരുന്നു… തന്നെ നോക്കാതെ വണ്ടി ഓടിച്ചിരുന്ന ചേട്ടനെ അവൾ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു…. ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത ഭാര്യയുടെ മുഖം കണ്ടപ്പോ അയാൾക്ക് ഭയമായി…
“റീനേ ഞാൻ പറഞ്ഞന്നെയുള്ളൂ… ദേഷ്യം പിടിക്കല്ലേ…”
“പിന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരാം… എന്നെ കൊണ്ട് പറയിക്കല്ലേ…. നിങ്ങൾക്ക് വേറെ പെണ്ണുങ്ങളെ വേണമെങ്കിൽ കാശ് കൊടുത്തോ അല്ലാതെയോ നോക്ക് അല്ലാതെ എന്നെ കണ്ടിട്ടാണെങ്കിൽ ചേട്ട ശരിക്കറിയാലോ എന്നെ….”.