“പോടി അവിടുന്ന്…”
ഉച്ചക്കത്തെ ഭക്ഷണവും കഴിഞ്ഞ് സ്റ്റാഫ് റൂമിൽ വിശ്രമിക്കുന്ന നേരത്താണ് റീനക്ക് തുടരെ മൂന്ന് നാല് മെസ്സേജ് വന്നത്… ഫോണെടുത്ത് അവർ വാട്സപ്പ് ഓപ്പണ് ചെയ്തു സതീശേട്ടന്റെ നമ്പർ കണ്ടതും അവളത് തുറന്നു… നോക്കുമ്പോ ഇന്നലത്തെ സംഭവങ്ങളുടെ വിശദമായ വാർത്തകൾ ആയിരുന്നു… അതിനടിയിൽ ഒരു വോയ്‌സ് ക്ലിപ്പ് ചുറ്റും നോക്കി റീന ഫോണ് വേഗം ചെവിയിൽ അമർത്തി പിടിച്ചു…
“ടീ നീ ഞാനായച്ച വാർത്ത കണ്ടോ…. ഞാനാകെ തരിച്ചിരിക്കയ മോളെ അതെല്ലാം കണ്ട്.. രണ്ടും കല്പിച്ചു ഞാനൊരു ഫെയ്ക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് ബാക്കി നേരിൽ പറയാം….”
ചേട്ടൻ അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്ത് റീന ഒന്നും മനസ്സിലാകാതെയിരുന്നു…. എന്താണ് ചേട്ടന്റെ മനസ്സിൽ… ബന്ധപ്പെടുമ്പോ പറയാൻ നാട്ടിലിനി ആരുമില്ല എന്തിന് ക്ലാസ്സിലെ മക്കളെ വരെ പറഞ്ഞിട്ടുണ്ട്… പക്ഷേ ഈ വാർത്ത കണ്ടമുതൽ ആള് വേറെ ലെവലിലാണ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല…. എന്തായാലും വീട്ടിൽ എത്തട്ടെ…. ക്ലാസ് കഴിഞ്ഞ് ബസ്സ് കാത്ത് നിൽക്കുമ്പോൾ തന്റെ മുന്നിൽ വന്നു നിന്ന ചേട്ടന്റെ കാർ കണ്ടവൾ ഒന്നു പകച്ചു…
“വാ കയറ്….”
സൈഡ് ഗ്ലാസ് താഴ്ത്തി ഏട്ടൻ വിളിച്ചപ്പോ അവൾ മുന്നോട്ട് വന്ന് ഡോർ തുറന്നു….
“ഇന്നെന്താ വൈകിയോ….??
“ഞാനോ… ഞാനെന്നും ഈ നേരത്തല്ലേ ഇറങ്ങാറ്…”
“അഹ്…”
“അല്ല എന്താ പതിവില്ലാതെ ഈ വഴിക്ക്….??
“ചുമ്മാ …. വീട്ടിലേക്ക് പോകുന്ന വഴിയല്ലേ നിന്നെയും എടുക്കാമെന്ന് കരുതി…”
“അങ്ങനെ വരാൻ വഴിയില്ലല്ലോ … നേരം വൈകി ഇറങ്ങാൻ നേരം കാൽ പിടിച്ചാൽ പോലും ഈ വഴിക്ക് വരാത്ത ആളാണ്… ”
“അല്ലടി സത്യം…”
“വിശ്വസിച്ചു….”
“ടീ ഞനിന്നയച്ച വാർത്ത നീ മുഴുവൻ വായിച്ചോ….??
“ഏട്ടനത് വിട്ടില്ലേ…അവരായി അവരുടെ പാടായി…”
“ഞാനും ഒരു അക്കൗണ്ട് ഉണ്ടാക്കി ഒന്ന് രണ്ട് ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്….”
“എന്തിന്… എന്തിന്റെ കേടാണ് ചേട്ടാ….??
“ടീ ചൂടാവല്ലേ നീ എന്റെ ഫോണിൽ ഫേസ്ബുക്ക് ഓണാക്കി നോക്ക്…”
ചേട്ടൻ നീട്ടിയ ഫോണവൾ വാങ്ങി സംശയത്തോടെ നോക്കി….
“എന്നെ നോക്കിയിരിക്കാതെ ഓപ്പണ് ചെയ്യ്…”