ഹോസ്പിറ്റലിൽ കയറി വണ്ടി പാർക്ക് ചെയ്തു.. അവർ വണ്ടിയിൽ നിന്നും ഇറങ്ങി…ഞാൻ നടന്ന അവരുടെ അടുത്തേക്ക് ചെന്നു…
“ മീര പറഞ്ഞപോലെ ഒത്തിരി വൈകി എന്ന് അറിയാം.. എന്നാലും എന്നോട് ക്ഷെമിക്കണം.. നീതുനു നല്ല ഒരു ആളെ കിട്ടും.. “
അവൾ സങ്കടം നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു.. തിരിഞ്ഞു നടന്നു.. ഞാനും വണ്ടിയിൽ കയറി.. പോയ വഴി ആദിയം കണ്ട ബാറിൽ കയറി….അവിടെ ഇരുന്നപ്പോൾ അമ്മ വിളിച്ചു..
“ എവിടെ ആയി…മോളെ കണ്ടോ.. “
ഞാൻ : മ്മ്
അമ്മ : ഇഷ്ട്ടം ആയോ നിനക്ക്…
ഞാൻ : ഞാൻ വണ്ടി ഓടിക്കുവ വന്നിട്ട് സംസാരിക്കാം..
ഫോൺ കട്ട് ചെയ്ത്..
“ ചേട്ടാ.. ബില്ല് “
വീട്ടിൽ പോകേണ്ടത് കൊണ്ട് അമിതമായി കഴിക്കാതെ ഞാൻ ബില്ല് കൊടുത്തു ഇറങ്ങി.. വീട്ടിൽ ചെല്ലുമ്പോൾ അമ്മ വാതുകേൽ ഉണ്ടാരുന്നു..വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങി വരുന്നത് കണ്ടപോലെ അമ്മക്ക് മനസ്സിലായി ഞാൻ കഴിച്ചിട്ടുണ്ടന്ന്…അമ്മ ഒന്നും പറയാതെ അകത്തേക്ക് പോയി…ഞാനും ഒന്നും മിണ്ടാതെ റൂമിൽ പോയി കിടന്ന്..
ആരോ തലയിൽ തലോടുന്നപോലെ തോന്നിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നെ..അമ്മ ആരിക്കും എന്നാണ് വിചാരിച്ചേ.. പക്ഷെ എന്റെ പ്രേതിക്ഷ തെറ്റിച്ചുകൊണ്ട് ഹരിത ചേച്ചി ആരുന്നു..
“ എന്ത് കോലമാട ഇത്…നാളെ കഴിഞ്ഞു നിന്റെ എൻഗേജ്മെന്റ് അല്ലെ.. “
ഞാൻ : നടക്കാതെ എൻഗേജ്മെന്റ്നു എന്ത് നോക്കാൻ
ചേച്ചി എന്നെ കണ്ണ് മിഴിച്ചു നോക്കി…
ചേച്ചി : എടാ എനിക്ക് അറിയില്ല നിന്നോട് എന്ത് പറയണം എന്ന്.. എനിക്ക് അറിയാം എല്ലാം.. നിങ്ങൾക്ക് മാത്രം അറിയുന്ന…നിങ്ങൾ അന്ന് എന്നോട് പറയാൻ വന്ന കാര്യം എനിക്കും ചേട്ടനും അറിയാം…അവളുടെ റിപ്പോർട്ട് ചേട്ടന്റെ കൈയിൽ ആണ് കൊടുത്തേ.. അത് വേറെ ആരേം കാണിച്ചിട്ടില്ല…
എന്റെ കണ്ണുകൾ നിറഞ്ഞു..
ഞാൻ : എന്റെ ജീവൻ അല്ലെ ചേച്ചി പോയത്.. അവളെ മറന്ന് എനിക്ക് ഒന്നും പറ്റില്ല…അമ്മയേം അച്ചനേം ഓർത്ത ഞാൻ ഇപ്പോളും ജീവനോടെ ഇരിക്കുന്നെ..
ഞാൻ എണിറ്റു ചേച്ചിയുടെ മടിയിൽ കിടന്ന് കരഞ്ഞു..ചേച്ചി എന്റെ തലയിൽ തലോടി…