“ ആമി… നീ ഇത് കാണുന്നുണ്ടോ… എന്നോട് ക്ഷെമിക്കണം.. “
ഞാൻ മനസ്സിൽ പറഞ്ഞു അവളുടെ കഴുത്തിൽ താലി ചാർത്തി..പിന്നെ ഒരു പാവ പോലെ ഇരുന്നു കൊടുത്തു.. അവര് പറഞ്ഞതൊക്കെ ചെയ്തു..
“ ചേട്ടാ കണ്ണ് നിറഞ്ഞു ഇരിക്കുന്നു.. “
ഫോട്ടോ എടുക്കുന്ന പയ്യാൻ എന്നോട് പറഞ്ഞപ്പോൾ ആണ് സുഭോതം വീണ്ടേടുത്തെ.
“ അത് പോടീ പോയതാണ്.. “
ഞാൻ മറുപടി കൊടുത്തു.. അമ്മയും ചേച്ചിയും നീതുവും എന്റെ മുഖത്തേക്ക് നോക്കി.. എന്റെ അവസ്ഥ അവർക്ക് മനസ്സിലായിട്ടുണ്ടാവും..
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വൈകുന്നേരം ആയി.. അമ്മ അവളുടെ കൈയിൽ വിളക്ക് കൊടുത്തു.. അവൾ വലത്തുകാല് വെച്ച് അകത്തേക്കു കയറി…
എല്ലാവരും ചിരിയും സംസാരവും ആയി വീട് മുഴുവൻ ഒച്ച ആരുന്നു.. അവിടെ ഞാൻ മാത്രം ഒറ്റപെട്ട ഇരുന്നു.. തലയൊക്കെ പൊട്ടി പോകുന്നപോലെ… ഞാൻ എണീറ്റ് റൂമിലേക്ക് പോയി കിടന്നു…
“ഡാ… നീ എന്തിനാ വിഷമിക്കുന്നെ.. എന്നെ ഓർത്തിട്ടാണോ… “
ഞാൻ : എനിക്ക് പറ്റുന്നില്ല നീ ഇല്ലാതെ… ഞാൻ വരട്ടെ നിങ്ങളുടെ അടുത്തേക്ക്…
“നീ എന്താ പറയുന്നേ… ഞാൻ നല്ല അടി വെച്ച് തരും പറഞ്ഞേക്കാം…പറഞ്ഞാൽ നീ കേൾക്കുലെ.. “
ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു..
“ ആമി… “
ചുറ്റും നോക്കി വിളിച്ചു.. ദൈവമേ സ്വപ്‍നം ആരുന്നോ… ഞാൻ ബെഡിൽ കുറച്ചു നേരം ഇരുന്നു.. പിന്നെ എണീറ്റ് പോയി കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു…
“ എവിടെ ആരുന്നു നീ.. “
അമ്മ ഒരു ഗ്ലാസ് ചായ കൈയിൽ തന്നു എന്നോട് ചോദിച്ചു.
“ തല വേദന എടുത്തപ്പോൾ ഒന്ന് കിടന്നതാ…. “
ഞാൻ അവിടുന്നു നടന്ന ഹാളിൽ പോയി ഇരുന്നു.. ആരൊക്കെയോ വന്നു എന്നെ പരിചയപെട്ടു… എല്ലാവരോടും സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല..
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു വിളിച്ചു…
“ ഡാ മുകളിലേക്ക് ചെല്ല്.. “
ഞാൻ : എന്തിനാ…
ചേച്ചി : കിടക്കണ്ടേ
ഞാൻ : ഇപ്പോളെയോ..