എനിക്ക് ഇതിനു മറുപടി ഉണ്ടാരുന്നില്ല.. ഞാൻ നിസ്സഹായൻ ആയതുപോലെ… അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
“ സാരമില്ല കരയണ്ട.. നമ്മക് വഴി ഉണ്ടാക്കാം.. “
അവളുടെ കരച്ചിൽ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ ആമിയെ ഓർത്തു..
“ താൻ കരയാതെ.. വാ..”
ഞങ്ങൾ നടന്നു വണ്ടിയുടെ അടുത്ത് എത്തി…
“ വണ്ടിയിൽ കയറു… ഞാൻ ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെയാം.. “
പോകുന്ന വഴി അവൾ മിണ്ടിയാതെ ഇല്ല… കണ്ണുകൾ ഇപ്പോളും നിറഞ്ഞു ഇരിക്കുവാരുന്നു… ബസ് സ്റ്റാൻഡിൽ വണ്ടി നിർത്തി.. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി..
“ നീ പേടിക്കണ്ട… എല്ലാം നിങ്ങളുടെ ഇഷ്ട്ടം പോലെ നടക്കട്ടെ… ഞാൻ ഒന്നിനും ഇനി എതിര് നിൽക്കില്ല.. “
അവൾ കണ്ണുകൾ തുടച്ചു.. ബസ് കയറാനായി നടന്നു… ഞാൻ വീട്ടിലേക്ക് പൊന്നു..
“ എന്റെ ഈ ജീവിതംകൊണ്ട് എനിക്ക് ഉപകാരം ഉണ്ടായില്ലേലും ബാക്കി ഉള്ളവർക്കേലും ഉണ്ടാവട്ടെ.. “
ഞാൻ മനസ്സിൽ ഓർത്തു…
ദിവസങ്ങൾ വേഗത്തിൽ കടന്ന് പോയി.. വീട്ടിൽ ഉള്ള എല്ലാരും സന്തോഷത്തിൽ ആരുന്നു.. അമ്മായി അമ്മാവന്റെ മുഖത്തു ഒരു സന്തോഷവും ഇല്ലാരുന്നു.. അവരും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഞങ്ങളുടെ കല്യാണം… എന്നിട്ട് ഞാൻ കാരണം തന്നെ അവരുടെ മോൾടെ ജീവൻ നഷ്ട്ടപെട്ടു.. ഞാൻ ഒരിക്കലും അവരുടെ മനസ്സ് അറിയാൻ ശ്രമിച്ചിട്ടില്ല.. അവരെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടന്നു.. സംസാരിക്കുമ്പോൾ ഞാൻ അവിടുന്ന് പെട്ടന്ന് മാറും… എനിക്ക് അവരെ ഫേസ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട്..
അവർക്ക് എന്നോട് ദേഷ്യം ആരിക്കുമോ…
അങ്ങനെ കല്യാണം ദിവസം വന്നെത്തി.. എല്ലാരുടേം ജീവിതത്തിലെ ഒരു പ്രധാനപെട്ട ദിവസം.. പക്ഷെ എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല…എനിക്ക് ആകെ ഒരു മരവിപ്പ് ആരുന്നു… എന്തൊക്കെയോ ഒരു വലിയ തെറ്റ് ചെയുന്നത് പോലെ…
ഞാൻ മണ്ഡപത്തിൽ ഇരുന്നു.. ദൂരെന്ന് താലവും ആയി അവളും കുറെ പെണ്ണുങ്ങളും മണ്ഡപത്തിന് അരികിലേക്ക് നടന്ന വന്നു… കല്യാണത്തിനും ഒരുപാട് ആളുകൾ ഉണ്ടാരുന്നില്ല.. അടുത്ത ബന്ധുക്കൾ മാത്രം..
നീതു നടന്നു എന്റെ അടുത്ത് വന്നു ഇരുന്നു… അച്ഛൻ താലി എടുത്ത് എന്റെ കൈയിൽ തന്നു.. എന്റെ കൈകൾ വിറക്കുന്നുണ്ടാരുന്നു.. ഞാൻ നീതുവിന്റെ മുഖത്തു നോക്കി.. അവൾ കണ്ണ് അടച്ചു കൈ കുപ്പി ഇരിക്കുന്നു… ഞാൻ മുകളിലേക്ക് നോക്കി..