ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Posted by

അതിനു ശേഷം ജീവ അരുണിനെ വിളിച്ചു “ദീപക്കിനോട് രണ്ടു പേരെയും കൊച്ചിയിൽ എത്തിക്കാൻ പറയണം. കാർ എടുത്തു കൊണ്ട് വരാൻ പറ. കുറച്ചു ലഗ്ഗേജ് ഉണ്ട്. പിന്നെ അഡ്രസ്സ് ഞാൻ അവിടെ എത്തുമ്പോളേക്കും അയക്കാം” പിന്നെ എല്ലാം വേഗത്തിലായി നിതിൻ അവനു അത്യവശ്യം വേണ്ട സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്തു. കമ്പനിയിലേക്ക് റെസിഗ്നേഷൻ മെയിൽ അയച്ചു  ലാപ്ടോപ്പും id കാർഡുകൾ  എല്ലാം ജീവയെ ഏല്പിച്ചു. ഏകദേശം 2 മണിക്കൂർ കഴിഞ്ഞപ്പോളേക്കും ദീപക് ഒരു ഫോർഡ് എൻഡീവറുമായി എത്തി. ഇറങ്ങാൻ നേരം നിതിൻ അവൻ്റെ റൂംമേറ്റ് അബ്ദുളിനെ വിളിച്ചു ദുബായിൽ ജോലി ശരിയായിട്ടുണ്ട് ഉണ്ടെന്നും തിരിച്ചു  വീട്ടിലേക്ക് പോകുകയാണെന്നും അവിടെ നിന്ന്  അതികം വൈകാതെ ദുബായിലേക്ക് പോകുമെന്ന് ഒരു നുണയും കാച്ചി. അവൻ കുറെ ചീത്ത വിളിച്ചെങ്കിലും കുറച്ചു സോറി ഒക്കെ പറഞ്ഞു സെറ്റാക്കി. എന്നിട്ട് ഫോൺ ഓഫ് ചെയ്ത് ജീവയെ ഏല്പിച്ചു  എന്നിട്ട് കൊച്ചിയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ അബു മുസ്തഫയുടെ വസിതിയിൽ IEM നേതൃത്വം ISI യിയും ആയിട്ടുള്ള ഒരു രഹസ്യ മീറ്റിങ് നടക്കുകയാണ് . അകെ 5 പേർ മാത്രം അബു മുസ്തഫ എന്ന നേതാവ്. പാകിസ്ഥാൻ ISI യിലെ മേജർ റസാഖ് അയാളുടെ സഹായി വാഷിം  ഇന്ത്യ ഓപ്പറേഷൻ കമാൻഡർ പാഷ പിന്നെ കാശ്മീർ കമാൻഡർ റഫീഖ്.

വാഷിം : അബു സാഹിബ് ഷെയ്ഖ് ഹമീദ് മിസ്സിംഗ് ആണ്. ഒപ്പം ജാവേദ് ഖാനും. നമ്മുടെ ദുബായ് ഏജൻറ് അവരുടെ മീറ്റിംഗ് സ്ഥലത്തു പോയിരുന്നു. അവിടെ അയാളുടെ പേർസണൽ സെക്യൂരിറ്റിക്കാരെ എല്ലാം വധിക്കപ്പെട്ടിരിക്കുന്നു ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു പക്ഷേ തെളിവൊന്നും തന്നെ ഇല്ല.
പാഷ : സാഹിബ് ഇനി അങ്ങോട്ട് കാര്യങ്ങൾ എളുപ്പമാകില്ല ഷെയ്‌ഖിൻ്റെ  ഹവാല ഏജന്റുമാരെ ഇന്ത്യൻ രഹസന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയുന്നുണ്ട്. ഒപ്പം നമ്മുടെ ഹൈദരബാദ് സെല്ലും പിടിയിലായി. ആ ഹവാലക്കാരനുമായി അവർക്ക് ഫോൺ ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇനി പണം ഇതു പോലെ എത്തിക്കാൻ ലേശം പാടാണ്. ലോക്കൽ ഹവാലക്കാരെ വിശ്വസിക്കാൻ കൊള്ളില്ല.
മേജർ റസാഖ്: അബു സാഹിബ് അതിനെ പറ്റി വിഷമിക്കേണ്ട. മിക്ക നഗരങ്ങളിലും ഡി കമ്പനി ക്രിമിനൽ പ്രവർത്തനങ്ങളിൽ ആക്റ്റീവ് ആണ്. അവരോട് സംസാരിച്ചു ലോക്കൽ ലെവൽ അറേജ്മെൻസ് ചെയ്യാം. പിന്നെ ഇന്ത്യയിൽ ദീപാവലി ആകുമ്പോൾ  നമ്മുടെ നേരത്തെ ഓപ്പറേഷൻ.
അബു  മുസ്തഫ : അതിനെ പറ്റി മേജർ സാബ് വേവലാതി പെടേണ്ട അതൊക്കെ സമയത്തിന് നടക്കും.
കൂടുതൽ സംസാരം ഉണ്ടായില്ല ISI ഏജൻ്റെസ് പോയി എങ്കിലും അവർ സംസാരം തുടർന്നു
സാഹിബ് നമ്മുടെ ബാംഗ്ലൂർ സെല്ലുമായിട്ടുള്ള കോണ്ടാക്ട് നഷ്ടപ്പെട്ടു. ടൈഗറിൻ്റെ അനിയനെ ടാർഗറ്റ് ചെയ്യാൻ പോയതാണ് അവർ. ഇപ്പോൾ വിവരമൊന്നുമില്ല. ഒന്നെങ്കിൽ അവർ പിടിക്കപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മരിച്ചിട്ടുണ്ടാകാം.”
ടൈഗർ എന്ന് കേട്ടതും അബു മുസ്തഫയുടെ കണ്ണുകൾ കോപത്താൽ ചുവന്നു.
വർഷങ്ങൾക്ക് അബു മുസ്തഫയുടെ കുടുംബത്തെ ഒന്നടക്കം കൊന്നതാണ് ടൈഗർ എന്നറിയപ്പെടുന്ന വിശ്വനാഥൻ. അന്ന് അബു മുസ്തഫയെ ടാർഗറ്റ് ചെയ്‌ത്‌ വിശ്വനാഥൻ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ അയാളുടെ മകനും മകളും ഭാര്യയും കൊല്ലപ്പെടുകയായിരുന്നു
അന്ന് ഉറപ്പിച്ചതാണ് അയാളുടെ കുടുംബത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന്. വർഷങ്ങളുടെ ശ്രമത്തിൻ്റെ ഫലമായിട്ടാണ് ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലെ പഴയ ഫൈലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്ന് വിശ്വനാഥൻ്റെ പുനെയിലെ അഡ്രസ്സ് ലഭിച്ചതും. കുടുംബത്തെ വക വരുത്തുമ്പോൾ അന്വേഷിച്ചു വരുന്ന വിശ്വനാഥനെ കൊല്ലാനായിരുന്നു പ്ലാൻ. എന്നാൽ അയാളുടെ അച്ഛനെയും അമ്മയെയും മാത്രമേ വധിക്കാൻ സാധിച്ചുള്ളൂ. മക്കൾ രണ്ടും കോളേജുകളിൽ പഠിക്കുന്നതിനാൽ അത് സാധിച്ചില്ല. മാത്രമല്ല വിശ്വനാഥനെ വധിക്കാൻ പോയ പത്ത് പേരെ  കാണാതായി. കാണാതായി എന്നാൽ കൊല്ലപ്പെട്ടു എന്നുറപ്പാണ്.
അബു മുസ്തഫ അല്പ്പം ആലോചിച്ചിട്ട് satellite ഫോൺ എടുത്തു ദുബായിലെ ഒരു satellite ഫോണിലേക്ക് വിളിച്ചു
സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു  സുഹയിൽ  എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട്  ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ  ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. ജോലി ചെയുന്ന കമ്പനിയിലേക്ക് നാട്ടിൽ ഉമ്മക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഇമെയിലും അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *