അരുണിമ അടുത്തുള്ള കരിങ്കൽകൂനയിലേക്കാണ് വീണത്.
പയ്യെ അനന്തുവിന്റെ ബോധം മറഞ്ഞു തുടങ്ങി.
മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായി.
അടഞ്ഞു പോകുന്ന കൺകോണിലൂടെ അവൻ കണ്ടു അവിടെ ദൂരെയായി കരിങ്കൽകൂനയുടെ മുകളിൽ കിടന്ന് ദേഹത്തു പരിക്കുകളുമായി നിലവിളിക്കുന്ന അരുണിമയെ.
നടു റോഡിൽ കിടന്നു പിടയുന്ന അനന്തുവിനെ കണ്ടതും നെഞ്ചു പൊടിയുന്ന വേദനയോടെ അരുണിമ അവന് സമീപം റോഡിലൂടെ ഇഴഞ്ഞു വന്നു.
അവളുടെ കൈയിലെയും മുട്ടു കാലിലെയും തൊലി റോഡിലുരഞ്ഞ് പോറി രക്തം ചീന്തി.
കഷ്ടപ്പെട്ട് അവൾ അവന് തലക്കൽ എത്തി അവന്റെ ശിരസ് എടുത്തു വയറിൽ വച്ചു.
അപ്പോഴും അരുണിമയുടെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ട്.
അരുണിമ തന്നെ വയറിൽ ചേർത്ത് വച്ചപ്പോഴേക്കും അനന്തുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു.
ഹ്….. ഹാ…… അ…… അനന്ത്…… അനന്തു
അരുണിമ അവന്റെ അടഞ്ഞു പോയ കണ്ണുകൾ നോക്കി വിളിക്കാൻ ശ്രമിച്ചു.
പക്ഷെ അവൾക്ക് വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നി.
പയ്യെ തന്റെ ശിരസ് അരുണിമ റോഡിലേക്ക് ചേർത്തു വച്ചു.
പിന്നെ ആഞ്ഞൊന്നു ശ്വാസം വലിച്ചുകൊണ്ട് അരുണിമയുടെയും ബോധം നഷ്ട്ടമായി.
അവർ ഇരുവരും മരിച്ചെന്നു കണക്ക് കൂട്ടിയ ആ ലോറി ഡ്രൈവർ പുച്ഛത്തോടെ സ്റ്റീറിങ് തിരിച്ചുകൊണ്ട് പട്ടണം ലക്ഷ്യമാക്കി വണ്ടിയോടിച്ചു.
പൊടുന്നനെ ഒരു ജീപ്പ് അവിടേക്ക് ദ്രുത ഗതിയിൽ വന്നു നിരങ്ങി നിന്നു.
അതിൽ നിന്നും 4 പേർ ഇറങ്ങി.
കാഴ്ച്ചയിൽ ഏതോ കിങ്കരന്മാർ ആണെന്ന് വ്യക്തം.
അവർ കൂസലേതുമില്ലാതെ അരുണിമയുടെയും അനന്തുവിന്റെയും ബോഡി എടുത്തു ജീപ്പിന്റെ പിറകിലേക്ക് വലിച്ചെറിഞ്ഞു.
ശേഷം ആ ജീപ്പും അവരെയും കൊണ്ടു പട്ടണം ലക്ഷ്യമാക്കി നീങ്ങി.
—————————————————-
-മംഗലാപുരം/കർണാടക-
-മംഗലാപുരം ഹാർബർ-
അവിടെ ഹാർബറിന് സമീപം സമുദ്രത്തിനു ഉള്ളിലേക്കായി പണിത ബ്രിഡ്ജ് കാണാം.
പഴകിയ കോൺക്രീറ്റു ബ്രിഡ്ജ്.
അതിലേക്ക് ഒരു ക്യാരാവൻ പയ്യെ ഒഴുകി വന്നു.
അതിന്റെ പിന്നിലെ ഡോർ വലിച്ചു തുറന്ന് 2 പേര് പുറത്തേക്കിറങ്ങി.
അവർ പിന്നിലേക്ക് പോയി ക്യാരവാനിന്റെ ഡിക്കി പയ്യെ തുറന്നു.
അതിൽ രക്തം വാർന്നുകൊണ്ടിരിക്കുന്ന അനന്തു ആയിരുന്നു ഉണ്ടായിരുന്നത്.