അതേ മുറിച്ചെവിയൻ തന്നെ ആയിരുന്നു.
ഈ കഥയിലെ ഏറ്റവും നികൃഷ്ടനായ വില്ലൻ.
ആ ഫോട്ടോ എടുത്തു നാലു കഷ്ണമാക്കി അവൻ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു.
അനക്കമറ്റ ക്രിസ്റ്റഫറിന്റെ ബോഡി അവിടെയിട്ട് അനന്തു തിരികെ ചേമ്പറിലേക്ക് വന്നു.
അവിടെ കണ്ട കാഴ്ച്ച.
വൈര നാഗം ഫണം ഉയർത്തി പിടിച്ചു അവൾക്ക് കാവലെന്നോണം ഇരിപ്പുണ്ട്.
മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാതെ തന്നെ അരുണിമ ഇപ്പൊ നന്നായി ശ്വസിക്കുന്നുണ്ട്.
വൈര നാഗത്തിന്റെ അത്ഭുത വിദ്യ.
മുഖത്തെ കറുപ്പ് ഒക്കെ മാറി ഓജസും തേജസും തിരികെ കിട്ടിയിരിക്കുന്നു.
ശരീരത്തിലെ മുറിവുകളും പരിക്കുകളും ഒറ്റയടിക്ക് ഭേദമായിരിക്കുന്നു.
അനന്തു അവിടേക്ക് വന്നു കൈ നീട്ടിയതും വൈര നാഗം അവന്റെ കൈയിലൂടെ ഇഴഞ്ഞു മുകളിലേക്ക് കയറി.
എന്നിട്ട് കഴുത്തിലൂടെ ചുറ്റി വരിഞ്ഞു അനന്തുവിന്റെ കണ്ണുകൾക്ക് നേരെ നീങ്ങി.
അവന്റെ കണ്ണുകൾക്ക് മുകളിലൂടെ വൈര നാഗം തന്റെ ഉടൽ കൊണ്ടു ഇഴഞ്ഞു നീങ്ങി.
ഇഴഞ്ഞു നീങ്ങിയതും നാഗം അവന്റെ കഴുത്തിൽ വീണ്ടും ഒരു ഹാരത്തെ പോലെ ചുറ്റി കിടന്നു.
പയ്യെ അനന്തു കണ്ണുകൾ തുറന്നു.
അവന്റെ നീല നയനങ്ങൾ തിരികെ കിട്ടിയിരിക്കുന്നു.
മുഖത്തു മൃഗ്ഗീയ ഭാവത്തിന് പകരം നിർവികാരത മാത്രം.
കണ്മുന്നിൽ അനന്തു കണ്ടത് അരുണിമയെയായിരുന്നു.
അവന്റെ കണ്ണുകൾ പിടഞ്ഞു.
നെഞ്ചകം കലങ്ങി.
വിറയ്ക്കുന്ന അധരങ്ങളാൽ അവന്റെ ശബ്ദമെത്തി.
ക്…………..കല്യാണി
അനന്തു ഓടി ചെന്നു അവളെ വാരി പുണർന്നു.
മയക്കത്തിലായിരുന്ന അവളെ നെഞ്ചോട് ചേർത്ത് തിരുനെറ്റിയിലും കവിളുകളിലും തുരു തുരെ ചുടു ചുംബനങ്ങൾ നൽകി.
ഇനി ആർക്കും വിട്ടു കൊടുക്കില്ലെന്ന വാശിയോട് അവൻ അവളെ പുണർന്നു.
അത് അനന്തു തന്നെ ആയിരുന്നോ?
ആയിരുന്നില്ല.
ദേവൻ ആയിരുന്നു.
തേവക്കാട്ടിൽ ശങ്കരൻ മകൻ ദേവൻ.
അതേ അവൻ പുനർജനിച്ചിരിക്കുന്നു.
ഈ കഥയുടെ നായകൻ രാജകീയമായി തന്നെ ഭൂമിയിലേക്ക് ആഗതനായിരിക്കുന്നു.
കേവലം അർദ്ധ രാത്രികളിൽ ദുരാത്മാവ് ആയി ഉടലെടുക്കുന്ന ദേവൻ അല്ല മറിച്ച് അനന്തുവെന്ന മനുഷ്യ ഉടലിലെ ഉപബോധത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ദേവൻ.
ഇനി അനന്തു അല്ല മറിച്ച് ദേവൻ ആണ്.
ദേവൻ മാത്രം.