ഒരു ദിവസം പിറ്ററും ഇല്ലിസും ഒരു കുന്നിന്റെ മണ്ടയിലേക്ക് നടക്കുന്നത് കണ്ട് ഞാൻ അവരുടെ പിറകെ ചെന്നു. നടത്താതിനിടക്ക് ഞാൻ അവരുടെ സംസാരത്തിനു ചെവികൊർത്തു.
” ഞാൻ സാറിൽ നിന്നും ഇങ്ങനെ ഒരു തീരുമാനം പ്രതിഷിച്ചിരുന്നില്ല….. താങ്കൾ വില്കിൺസൺ ഫാമിലിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ പോകൂന്നോ…… അതും ജോർജ് വില്കിൺണിന്റെ മകളെ…. ഹി ഈസ് ഫ്രം ദി റോയൽ ഫാമിലി… നമ്മൾ ഇവിടെ എന്ത് കൊള്ളരുതായ്മ കാണിച്ചാലും അവർ കണ്ണടക്കും പക്ഷെ അവരുടെ കുടുംബത്തിൽ അവർക്ക് പ്രേത്യേകം നിയമങ്ങൾ ആണ്…. സാറിന് അത് അനുസരിച്ച് ജീവിക്കാൻ പറ്റില്ല ”
പിറ്റർ പറഞ്ഞത് കേട്ട് ചെറുതായി ചിരിച്ചു കൊണ്ട് ഇല്ലിസ് പറഞ്ഞു.
” രണ്ടാം ലോക മഹായുദ്ധത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഒരുപാട് പേർ യുദ്ധത്തിൽ പങ്കെടുത്തു. യുദ്ധം കഴിഞ്ഞ ശേഷം അവരെ എല്ലാം കൂലിയും കൊടുത്ത് പറഞ്ഞു വിടുകയാണ് ചെയ്തത്. പിന്നെ ഹയർ ഓഫീഷൽസിനെ അവർ ചില ക്ലാരിക്കൽ വർക്ക് കൊടുത്ത് ഒരു മേശക്ക് അപ്പുറം ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ നമുക്ക് ഇന്ത്യയിൽ നിന്നും പോകാൻ സമയം ആയി… നമ്മുടെ അവസ്ഥയും അതുപോലെ ഒക്കെ തന്നെ ആയിരിക്കും. എനിക്ക് ഒരു സാധരണ ജീവിതം ജീവിക്കാൻ പറ്റില്ല.. എനിക്ക് എപ്പോഴും പവർ എന്റെ കയ്യിൽ ഉണ്ടായിരിക്കണം അതിന് വേണ്ടി ചില വിട്ട് വീഴ്ചക്ക് ഞാൻ തയ്യാർ ആണ്……. പിന്നെ എമി….. ഷീ ഈസ് ബ്യൂട്ടിഫുൾ ”
” ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്……. എമി ബ്യൂട്ടിഫുൾ ആണ് പക്ഷെ സെക്സി അല്ല…… സാറിന്റെ ടേസ്റ്റ് വേറെ അല്ലെ ”
” ഞാൻ പലതരം പെൺകുട്ടികളും മായി കിടക്ക പങ്കിട്ടിട്ടുണ്ട് അതിൽ എനിക്ക്
ലഹരി ആയത് ഇവിടുത്തെ സുന്ദരികൾ ആണ്……. ഹാ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ പോകുന്നതിന് മുൻപ് ഒന്നുകൂടെ ഒന്ന് വേട്ടക്ക് ഇറങ്ങണം ”
” ജോർജ് വില്കിൺസൺ ഇവിടെ ഉള്ളപ്പോൾ അത് വേണോ ”
” അദ്ദേഹം ഉടൻ തന്നെ തിരിച്ചു പോകും …എന്നിട്ട് നമുക്ക് വേട്ട തുടങ്ങാം “