മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Posted by

അയാൾ പറഞ്ഞു കൊണ്ട് നടന്നകന്നു.

തോട്ടത്തിലെ തൊഴിലാളികൾ പണിക്കിറങ്ങുവാൻ വിസമ്മതിച്ചുകൊണ്ട് തോട്ടത്തിനു മുൻപിൽ നിൽക്കുക ആണ്.  അവർക്ക് നേരെ ശിപ്പായികൾ എന്തിനും തയ്യാറായി നിൽപ്പുണ്ട്. അവർ തൊഴിലാളികളോട് എന്തോ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് അവിടേക്ക്  റോബർട്ട്‌ ഇല്ലിസും പിറ്ററും വരുന്നത്. അയാളെ കണ്ടതും എന്റെ ചോര തിളച്ചു. മുന്നിൽ ഒരു പുൽകുനയിൽ കിടന്ന കത്തിയും കയ്യിലെടുത്തു ഞാൻ അയാൾക്ക് നേരെ നിങ്ങി.

“ചാആആർജ് ”

അപ്പോയെക്കും അയാൾ തൊഴിലാളികളെ അടിച്ചൊടിക്കാൻ നിർദേശം കൊടുത്തിരുന്നു. ശിപ്പായികളും ബ്രിട്ടീഷ് പട്ടാളവും ചേർന്ന് തൊഴിലാളികളെ അടിച്ചൊടിച്ചു. ആ ബഹളത്തിന് ഇടയിലൂടെ ഞാൻ ഇല്ലിസിനെ ലക്ഷ്യം വെച്ച് നടന്നു. അയാൾ കുതിരപുറത്തിരുന്നുകൊണ്ട് പട്ടാളക്കാർക്ക് നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. ഞാൻ അയാളുടെ അടുത്ത് എത്തുമ്പോൾ തന്നെ ഇല്ലിസിന്റ കുതിരയുടെ ഒരു കാൽ മുന്നിൽ ഉണ്ടായിരുന്ന കുഴിയിൽ വീണു. ബാലൻസ് തെറ്റി കുതിരപ്പുറത്തുനിന്നും വീണ ഇല്ലിസിനെ പെട്ടെന്ന് ഉണ്ടായ ഉൾപ്രേരണയിൽ ഞാൻ താങ്ങിപിടിച്ചു. എന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി തെറിച്ചു പുല്ലുകൾക്ക് ഇടയിൽ വീണു.

“താങ്സ് മാൻ ”

സ്വന്തം കാലിൽ നിന്ന ഇല്ലിസ് എന്നെ നോക്കി പറഞ്ഞു. കുറെ നേരം അയാൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു എന്നിട്ട് എന്നോട് ചോദിച്ചു.

” നമ്മൾ ഇതിന് മുൻപ്‌ കണ്ടിട്ടുണ്ടോ…… നിന്റെ കണ്ണുകൾ  നല്ല പരിജയം ഉള്ളത് പോലെ ”

അപ്പോൾ പിറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു.

” സാർ എന്തെങ്കിലും പറ്റിയോ ”

” ഏയ്യ്  ഒന്നും പറ്റിയില്ല ”

” സാർ…. പ്രേശ്നകാരായ തൊഴിലാളികളെ അടിച്ചൊടിച്ചു…… പക്ഷെ ബാക്കി ഉള്ളവർ  എന്ത് ചെയ്യണം എന്നറിയാതെ   നിൽക്കുക ആണ്‌…. തേ  നീഡ് എ ലീഡർ ”

” ക്യാൻ യു  ഡു ഇറ്റ് ”

ഇല്ലിസ് എന്നെ നോക്കി ചോദിച്ചു. ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു. ഇയാളെ നേരിട്ട് എതിർത്തു തോൽപ്പിക്കുന്നത് പ്രേയാസമുള്ള കാര്യം ആണ്‌ എനിക്ക് അതിന് കഴിഞ്ഞാൽ തന്നെ അതിന് ശേഷം  ജീവനോടെ  രക്ഷപെടാൻ സാധിക്കില്ല. അമ്മ യാത്ര പറയാൻ നേരം പറഞ്ഞതും എനിക്ക് ഓർമ വന്നു. അയാൾക്ക് ഒപ്പം നിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *