മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Posted by

” എന്നെ ഒന്നും ചെയ്യല്ലേ ”

ഞാൻ എന്നെ പിടിച്ചിരുന്ന ശിപ്പയികളെ  കുതറി എറിഞ്ഞു മുന്നോട്ടേക്ക് കുതിച്ചു. പീറ്റർ എന്നെ ചവിട്ടി തഴെ  ഇട്ടുകൊണ്ട് അയാളുടെ ബൂട്ട് ഇട്ട കാലുകൊണ്ട് എന്റെ തലയിൽ ചവിട്ടി  നിലത്തേക്ക് അമർത്തി.

അമ്മ പിറ്ററിന്റെ കാലിൽ പിടിച്ചു എന്നെ വിടാൻ യാചിച്ചു.

” മറി നിൽക്ക് കിളവി  ”

എന്നുപറഞ്ഞു കൊണ്ട് അയാൾ അമ്മയെ തള്ളി മാറ്റി. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അച്ഛൻ തല്ലുകൊണ്ട് നിലത്ത് കിടപ്പുണ്ട്. ഇല്ലിസ് ഞങ്ങളുടെ കണ്മുന്നിൽ വെച്ച് ലക്ഷ്മിയെ ബലാത്കരമായി ഭോഗിച്ചു. എന്റെ തലയിൽ ചവിട്ടിയിരുന്ന പിറ്ററിന്റ കാലിന്റെ ബലം കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു അയാളുടെ ശ്രെദ്ധ സാവിത്രിയിലേക്ക് മാറിയിരുന്നു. ഞാൻ കുതറി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ  അയാൾ എന്റെ തലയിൽ  തോക്ക് കൊണ്ട് ആഞ്ഞടിച്ചു. എന്റെ ബോധം  പോയി.

ഓർമ വരുമ്പോൾ ഞാൻ  ഒരു വൈദ്യശാലയിൽ ആയിരുന്നു. തലയിൽ നല്ല വേദന ഉണ്ടായിരുന്നു. ഞാൻ പതിയെ  എഴുന്നേൽക്കാൻ നോക്കി.

” വേണ്ട…….എഴുന്നേൽക്കണ്ട ”

അവിടെ ഉണ്ടായിരുന്ന ആൾ പറഞ്ഞു. അയാൾ എന്നോട് സംസാരിക്കുന്നത് കേട്ട് അമ്മ എന്റെ അടുത്തേക്ക് വന്നിരുന്നു.

” മോനെ ”

അമ്മ  എന്നെ  തലോടൻ തുടങ്ങി. അപ്പോഴാണ് എനിക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വന്നത്.

” അമ്മേ അച്ഛൻ ഇവിടെ ”

” അപ്പുറത് ഉണ്ട് ”

ഞാൻ എഴുന്നേൽക്കൻ തുടങ്ങി.

” വേണ്ട നീ ഇപ്പോൾ അച്ഛനെ കാണണ്ട….. അവിടെ കിടക്ക് ”

” എന്താ എന്ത് പറ്റി അമ്മേ ”

അമ്മയുടെ മുഖം  മറി. അമ്മ വിതുമ്പാൻ തുടങ്ങി.

” എന്താ  അമ്മേ  എന്ത് പറ്റി……..സാവിത്രിയും ലക്ഷ്മിയും എവിടെ   ”

അമ്മ ഒന്നും മിണ്ടാതെ അവിടെനിന്നും എഴുന്നേറ്റ് പോയി.

അച്ഛന്റെ അവസ്ഥ വളരെ മോശം ആയിരുന്നു. കാലിനും കൈക്കും പൊട്ടൽ ഉണ്ടായിരുന്നു. സ്വന്തമായി എഴുന്നേറ്റ് നില്കാൻ പറ്റാത്ത അവസ്ഥ. എനിക്ക് ബോധം പോയതിനു ശേഷം ഉള്ള കാര്യങ്ങൾ ആരും പറഞ്ഞു തന്നില്ലെങ്കിലും എനിക്ക് എല്ലാം മനസിലായി. അവർ നമ്മുടെ ചരക്കുകൾ എല്ലാം കണ്ടുകെട്ടി കൊണ്ടുപോയി. ഇല്ലിസും പിറ്ററും   സാവിത്രിയെയും മാറിമാറി ഭോഗിച്ചു അച്ഛനും അമ്മക്കും അത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. എതിർക്കാൻ ശ്രെമിച്ച അച്ഛനെ ശിപ്പായിമാർ മർദിച്ച് അവശനാക്കി. എനിക്ക് വല്ലാത്ത കുറ്റബോധം  തോന്നി ഞങ്ങളെ  വിശ്വസിച്ചു കൂടെ വന്നവരെ  രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ അവരുടെ മുഖത്ത് ഇനി എങ്ങനെ നോക്കും. എന്റെ  അച്ഛനെ പോലും സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. കുറച്ചു നേരം കഴിഞ്ഞ് അച്ഛൻ എന്നെ വിളിപ്പിച്ചു.ഞാൻ അദ്ദേഹം കിടന്നിരുന്ന സ്ഥാലത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *