ഇല്ലിസ് എമിയുടെ നെറ്റിയിൽ ചുംബിച്ചപ്പോൾ. എമി ഒന്ന് ചിരിച്ചു. എന്നിട്ട് ഇല്ലിസിനോട് പറഞ്ഞു.
” നിങ്ങൾക്ക് ഒരു ചന്തുവിനെ ഓർമ ഉണ്ടോ ”
” ആ ഇന്ത്യയിൽ നമ്മുടെ ഒരു സ്ലെവ് ആയിരുന്നു.
” അവൻ നിങ്ങൾക്ക് ഒരു ഗിഫ്റ്റ് അയച്ചിട്ടുണ്ട്….. ആ അലമാരയിൽ ഇരിപ്പുണ്ട് അതെന്ന് എടുത്ത് നോക്ക് ”
” അവൻ നമ്മുക്ക് കുഞ്ഞ് പിറന്ന കാര്യം എങ്ങനെ അറിഞ്ഞു ”
പുച്ഛത്തോടെ ഒന്ന് ചിരിച്ച ശേഷം അയാൾ അലമാരയിൽ നിന്നും ആ ഗിഫ്റ്റ് ബോക്സ് എടുത്ത് തുറന്നു അതിൽ ഒരു കത്തും പിന്നെ രണ്ട് ഫിലിം റോളുകളും ആയിരുന്നു ഉണ്ടായിരുന്നത്. ഇല്ലിസ് ഒരു പുച്ഛത്തോടെ അത് വായിച്ചു തുടങ്ങി. പതിയെ പതിയെ അയാളുടെ മുഖഭാവം മാറാൻ തുടങ്ങി. കത്ത് വായിച്ചു തീർന്നതും എമിയെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ആ ഫിലിം റോളുകൾ കയ്യിൽ എടുത്ത് അയാൾ പ്രൊജക്ടർ റൂമിലേക്ക് പോയി. തിരയിൽ കണ്ട കാര്യം അയാളെ തളർത്തി. ഭൂമി പിളർന്ന് താഴെ പോയാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു അവൻ.
അയാൾ പ്രൊജക്ടർ തള്ളി മറിച്ചിട്ടു അലറി കരയാൻ തുടങ്ങി.
ക്രാആാാാാ ആആആആആആആ ആാാാാ
അയാളുടെ കരച്ചിൽ ആ നാല് ചുവരിനുള്ളിൽ ഒതുങ്ങുന്നത് ആയിരുന്നില്ല ബ്രിട്ടന്റ തെരുവുകളിൽ അത് അലയടിച്ചു.