മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Posted by

” ഇതെന്താ  വേഷം ”

” നമ്മൾ  നിന്നും കുടിയല്ലേ  ഇവിടെ  കഴിയുകയുള്ളു  അപ്പൊ  ഇവിടെത്തെ ആളുകളെ പോലെ വസ്ത്രം ദരിക്കാം എന്ന് വിചാരിച്ചു ”

” ഈ  വേഷത്തിൽ  നിന്നെ കാണാൻ  ഒരു  പ്രതേകഭംഗി…….. നമ്മുടെ  വിവാഹം  കഴിഞ്ഞിരുന്നെങ്കിൽ  ഈ   രാത്രി നമുക്ക്  ഒന്നുകൂടി  ആഘോഷമാക്കാമായിരുന്നു. ”

” അതിന്  വിവാഹം  കഴിയണം എന്നില്ലല്ലോ ”

എന്നു പറഞ്ഞ്  വശ്യമായി  ചിരിച്ച ശേഷം  എമി  അവളുടെ  റൂമിലേക്ക്  നടന്നു. അവൾ റൂമിൽ കയറി വാതിൽ ചാരിയാ ശേഷം കാട്ടിലിന് അടിയിൽ കത്തിയും മായി കിടക്കുന്ന എന്നെ നോക്കി. ഞാൻ അവളെ നോക്കി ഒന്നു കണ്ണടച്ചു തല കുലിക്കി. അപ്പോയെക്കും  അവളെ പിന്തുടർന്ന് ഇല്ലിസ് വാതിൽ തുറന്നു കൊണ്ട് എമിയെ പിന്നിൽ നിന്നും  കെട്ടി പിടിച്ചു. എമി അയാളുടെ നെഞ്ചിൽ ചാരി കുറുകി നിന്നു. ഇപ്പോൾ ഞാൻ പുറത്തിറങ്ങിയാൽ ഇല്ലിസിന് എന്നെ വെക്തമായി കാണാൻ സാദിക്കും  അതുകൊണ്ട് അയാൾ ഇപ്പോൾ നിൽക്കുന്നിടത്തു നിന്നും മാറാൻ വേണ്ടി ഞാൻ കാത്തിരുന്നു. ഇല്ലിസ് പെട്ടെന്ന് എമിയെ അവന് നേരെ  തിരിച്ചു നിർത്തി അവളുടെ  ചുണ്ടിൽ ചുംബിച്ചുകൊണ്ട് അവളെ  കൈകൊണ്ട് വരിഞ്ഞു മുറുക്കി. എമി അയാളുടെ സൗകര്യത്തിന് നിന്നുകൊടുത്തു.

“ടക്…. ടക്…. ടക് ”

പിറ്റർ കതകിൽ തട്ടിയപ്പോൾ ഇല്ലിസ് എമിയെ വിട്ട് കതക് തുറന്നു. എമി ഒരു ആശ്വാസത്തോടെ തീർക്കാനിശ്വാസം എടുത്തു.  ഞാൻ അവർ എന്താണ് സംസാരിക്കുന്നത് എന്നറിയാൻ  ചെവികുർപ്പിച്ചു.

” സാർ  ആ  ഐ.എൻ.ഐ കാരുടെ  ഒളിതാവളം കണ്ട് പിടിച്ചു.. അവർ  കാട്ടിനുള്ളിൽ ആണ്‌ തമ്പടിച്ചിരിക്കുന്നത്…. നാളെ  നമ്മൾ പോകുക  അല്ലെ അതിന് മുൻപ് ഒന്നുകൂടി  ഒന്ന് വേട്ടക്കിറങ്ങാം ”

ഇല്ലിസ്  എമിയെ തിരിഞ്ഞു നോക്കിയിട്ട് പിറ്ററിനോട് പറഞ്ഞു.

” നോ മാൻ നിങ്ങൾ  പൊക്കൊളു  ഞാൻ  ഒന്ന്  റിലാക്സ് ചെയ്യട്ടെ…. ”

അപ്പോൾ പിറ്റർ ഇല്ലിസിന്റ അടുത്തേക്ക് വന്ന്  ചെവിയിൽ പറഞ്ഞു.

” സാർ  ആ കുട്ടത്തിൽ  പല സ്ഥലങ്ങളിൽ നിന്നുള്ള  സ്ത്രീ കാളും ഉണ്ട്……  ഇനി  ഇങ്ങനെ ഒരു ചാൻസ് നമുക്ക് കിട്ടില്ല “

Leave a Reply

Your email address will not be published. Required fields are marked *