ഹരിഅവളുടെ കുഴൽ കേട്ട് പൊട്ടിചിരിച്ചുകൊണ്ട് : ” എങ്കിൽ പിഞ്ചു പെണ്ണ് കിടന്നുറങ്ങു അല്ലേൽ നാളെ ഓഫീസിൽ പോകാൻ പറ്റില്ല”
അവൻ അവളെ കൂടുതൽ ചേർത്ത് പിടിച്ചു തഴുകി. അവൾ മനസിയിലെ എല്ലാ കാര്യങ്ങളും ഹരിയോട് പറഞ്ഞ മനസുഖത്തോടെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നുകൊണ്ട് ഉറക്കത്തിലേക്ക് വീണു പതിയെ ഹരിയും.
—————————————
പിറ്റേന്ന് ഓഫീസിൽ പിടിപ്പതു പണി യുണ്ടായിരുന്നു അഞ്ജുവിനു. പണിയെല്ലാം ഒതുക്കി അഞ്ചരയോടെ ഫ്രീ ആയപ്പോൾ അവൾ ഫോൺ എടുത്തു ജെയിസണ് മെസ്സേജ് അയക്കാനായി അവന്റെ വാട്സാപ്പ് ചാറ്റ് എടുത്തു. അപ്പോൾ അവൾക്ക് ഒരു കുസൃതി തോന്നി. ജെയിസൺ എന്ന പേര് എഡിറ്റ് ചെയ്ത് അവൾ രണ്ടാം കാമുകൻ എന്ന് ആക്കി സേവ് ചെയ്തു. ഒന്നാം കാമുകനായി റാഫിയെ ആലോചിക്കാൻ കൂടി അവൾക്ക് താല്പര്യം ഇല്ലായിരുന്നെകിലും വാസ്തവം നിഷേധിക്കാൻ പറ്റില്ലല്ലോ എന്ന് മനസിൽ ഓർത്തു.” മൂന്നാം കാമുകൻ ഇനി ആരാണോ എന്തോ ” എന്ന് ഒരു പുഞ്ചിരിയോടെ മനസിൽ ഓർത്തു. ഇപ്പോഴത്തെ പോക്ക് വച്ച് മൂന്നാമതൊരാൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് അവൾ ചിന്തിച്ചു.
” ഞാൻ ആറുമണിയോടെ 15 മിനിറ്റിൽ കടയിൽ എത്തും ” മെസ്സേജ് അവനു അയച്ചു.
” വന്നോ അവനെ കളമശ്ശേരിയിലേക്കു വിട്ടു. ഇന്നിനി വരില്ല.” മെസ്സേജ് അവൻ കാത്തിരുന്നതുപോലെ പെട്ടെന്ന് റിപ്ലൈ വന്നു.
അവൾ എഴുന്നേറ്റ് ടേബിളിനു മുകളിൽ വച്ചിരുന്ന മൊബൈലും ഹെഡ്സെറ്റും എടുത്ത് ഹാൻഡ്ബാഗിനുള്ളിലേക്ക് വച്ചിട്ട് പോയി പാന്ററി ഏരിയയിൽ കഴുകി വച്ചിരുന്ന ലഞ്ച് ബോക്സും എടുത്തുകൊണ്ട് വന്ന് ബാഗിലേക്കു വച്ചിട്ട് കൂട്ടുകാരി സമീരക്കൊപ്പം പഞ്ച് ഔട്ട് ചെയ്തു പുറത്തിറങ്ങി.
” നീ ക്യാബ് ബുക്ക് ചെയ്തില്ലേ” സമീറ ചോദിച്ചു.
” ഇല്ലെടി ഹരി പുറത്തു ഏതോ കടയിൽ വന്നിട്ടുണ്ടെന്ന് മെസ്സേജ് അയച്ചു, ആള് പിക്ക് ചെയ്തോളും , ഞാൻ പുറത്തേക്ക് നടന്നു പോകുവാണ് ” എന്നും പറഞ്ഞു അവളോട് ബൈ പറഞ്ഞു നടന്നു.
സമീറ അവളുടെ സ്കൂട്ടർ എടുക്കാനായി പാർക്കിംഗ് ഏരിയയിലേക്കും പോയി.