അവളെ തന്റെ നെഞ്ചോട് അടുപ്പിച്ചു അവൻ…..
അവളുടെ കൈ പിടിച്ചു നടന്നു
കല്യാണി അമ്മയുടെ അടുത്ത് എത്തി…. ബഹളം കേട്ട് മാധവനും അപ്പോൾ എത്തിരുന്നു…
അവരുടെ അടുത്ത് എത്തി അവരെ നോക്കിനിന്നു…. ദീർക്ക ശ്വാസം വിട്ട് അവൻ സംസാരിച്ചു.
ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. എന്റെ ഈ ആഗ്രഹം നിങ്ങളെ ആണ് ആദ്യം അറിച്ചതു.. നിങ്ങളുടെ രണ്ടു ആളുടെ പ്രാർത്ഥന മാത്രം മതി എനിക്ക്…….
അവൻ അവളുടെ കയ്യിൽ പിടിച്ചു ക്ഷേത്ര നടയുടെ മുന്നിൽ നിർത്തി…. ദേവി സന്നിധിയിൽ സമർപ്പിച്ച മഞ്ഞ ചരടിൽ കോർത്ത സ്വർണ താലിയിൽ ഒന്ന് എടുത്തു അച്ചുനെ നോക്കി… അവൾ ഒരു ചിരിയോടെ തുളസിയുടെ പിറകിൽ വന്നു നിന്നു മുടി പൊക്കി പിടിച്ചു. അവൻ മാധവനെയും, കല്യാണിയെയും നോക്കി, ഒരു നറു ചിരി അവനു നൽകി. അതു മാത്രം മതിയായിരുന്നു അവനു ദേവിയെ നോക്കി പ്രാർത്ഥിച്ചു കല്യാണിയെ നോക്കി.
കെട്ടി കോട്ടെ ഞാൻ……
അവൾ ഒരു വല്ലാത്ത ആദരവോടെ കൃഷ്ണയെ നോക്കി.
ആ മവുനം അവളുടെ സമ്മതമായി കണ്ടു അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി………
ആ സമയം തന്നെ പൂജ കഴിഞ്ഞു ദേവി നട തുറന്നു.. ആയിരം കൊടി പ്രഭ ചൊരിഞ്ഞു കുടുംബ പരദേവതാ അനുഗ്രഹം ചൊരിഞ്ഞു…..
മണ്ഡപത്തിലെ താലത്തിൽ നിന്ന് സിന്ദുരം എടുത്തു അവളുടെ സീമന്തരെഖയിൽ ചാർത്തി.
ആ സമയം കൈകൾ കുപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കല്യാണി..
കണ്ണു തുറന്നു നോക്കുമ്പോൾ പ്രണയത്തോടെ തന്നെ നോക്കുന്ന തന്റെ ജീവന്റെ പാതി……
അവളുടെ കവിൾ തന്റെ രണ്ടു കൈകളിലും കോരിയടുത്ത് ആ നെറ്റിയിൽ മുത്തം വെച്ചു അവൻ.
അവളുടെ കൈ പിടിച്ചു മാധവന്റെയും, കല്യാണിയുടെയും മുന്നിൽ വന്നു അനുഗ്രം വാങ്ങി. ആ കാഴ്ച അവരെ സ്നേഹിക്കുന്നവർക്ക് ഒരു സന്തോഷം പകർന്നു….