“എടൊ സത്യം പറഞ്ഞാൽ ഞാൻ,എനിക്കിതൊന്നും അറിയില്ല, രണ്ടു ദിവസം ഞാൻ അവിടെ ബിസിനസ് പാർക്കിന്റെ സൈറ്റിൽ പോയിരുന്നു എന്താ സംഭവം എന്നൊക്കെ നോക്കാൻ, അല്ലാതെ എല്ലാം നോക്കി നടത്താൻ ഒന്നും എനിക്കാവില്ലെടോ ” ബെഡിൽ നിന്ന് എഴുനേറ്റു കൊണ്ട് ഞാൻ സത്യാവസ്ഥ വ്യക്തമാക്കി.. ഇത്രം കാലം അഹങ്കാരം പേറി നടന്ന സാധനം.. ഇത്ര വിഷമിച്ചു ബെഡിൽ ഇരിക്കുന്ന കണ്ടപ്പോ പാവം തോന്നി
“എടൊ നമ്മക്ക് ശെരിയാക്കാം…അച്ഛനോട് ഒന്ന് പറഞ്ഞാൽ പോരെ.” ഞാൻ സിമ്പിൾ ആയി പറഞ്ഞു. ഈ അച്ഛന് എന്തിനാണാവോ എന്റെ തലയിൽ ഇടുന്നെ ഇതൊക്കെ.
മേശയിൽ ചാരി ഒരിറക്ക് വെള്ളം കുടിച്ചു തിരിഞ്ഞപ്പോ ഗായത്രിയുടെ മുഖം വിടർന്നിട്ടുണ്ട്.
“പഴയപോലെ അല്ലെടോ. വീട്ടിൽ അവസ്ഥ ഇത്തിരി മോശം ആണ്. അമ്മയും അച്ഛനും അതൊന്നും കാണിക്കുന്നില്ലന്നെ ഉള്ളു എനിക്കൊരു ജോലിയായാൾ.ഇത്തിരി ആശ്വാസം ആണല്ലോ..” അവൾ തലകുനിച്ചു ശ്വാസം എടുത്തു “നീ ഇതെങ്കിലും പറഞ്ഞല്ലോ.. നിന്നോട് ഞാൻ കാണിച്ച സ്വഭാവത്തിന് ഇത് പറഞ്ഞാൽ ചവിട്ട് കിട്ടൂന്ന് കരുതി..” വിഷമത്തിലുള്ള ഒരു ചിരി അവളുടെ മുഖത്തു വിരിഞ്ഞു.എപ്പോഴെത്തെയും പോലെ ഞാൻ വല്ലാതായി.അച്ഛനോട് പറയം എന്ന് പറഞ്ഞു ഞാൻ ഫ്രഷാവൻ കേറി.
ചെറിയമ്മയെ ആയിരുന്നു ആദ്യം കാണേണ്ടത്.. ഇവിടെ എന്തൊക്കെയാ നടക്കുന്നത്. ഇവളിതെല്ലാം അറിയുന്നുണ്ടോ ആവോ? ഉത്തരവാദിത്വം മുഴുവൻ തലയിൽ വെക്കാൻ ആയോ ഞാൻ..
റൂമിൽ നിന്ന് പുറത്തിറങ്ങി ഞാൻ ചെറിയമ്മയുടെ റൂമിലേക്ക് നടന്നു പകുതി എത്തിയപ്പോഴേ വാതിൽ മലർക്കേ തുറന്നിട്ടതാണ് അതിലുണ്ടാവില്ല ഉറപ്പ്. താഴേക്ക് നടന്നു.. എല്ലാവരുടെയും ഓരോ കമന്റ് കാണും ഇനി..ഹാളിൽ എല്ലാവരും ഉണ്ട്. അമ്മയും ചെറിയമ്മയും ഒഴിച്ച്. നീണ്ട പ്രസംഗത്തിന് നിൽക്കാതെ. പനി വിവരങ്ങൾ നിരത്തി ഞാൻ ഇപ്പൊ വരാമെന്ന് പറഞ്ഞു മുങ്ങി. അടുക്കളയിലേക്ക് അനുന്റെ എടുത്തേക്ക്.
ഓഹ് ഭാഗ്യം അവിടുണ്ട് എന്തോ പണിയിൽ ആണല്ലോ? മടിയത്തിയാണ് ലക്ഷ്മി ചീത്ത പറഞ്ഞു കാണും . അമ്മയെ കാണുന്നില്ല ഞാൻ ചുറ്റിനും ഒന്ന് നോക്കി…
“അനൂ……”അധികം ശബ്‌ദം ഇല്ലാതെ അവൾ കേള്‍ക്കാൻ പാകത്തിന് ഞാൻ നീട്ടി വിളിച്ചു. മുന്നിൽ ചെരിഞ്ഞു നിന്നു ചപ്പാത്തി ചുടുന്ന അവൾ ആ വിളി കേട്ടപ്പോ ഒന്ന് കണ്ണടച്ച് നിന്നു ചുണ്ടിൽ പൊട്ടിമുളച്ചൊരു ചിരിയുണ്ട് .ഇത് കേൾക്കുന്നത് അവൾ വല്ലത്ത അനുഭൂതി നൽകുന്നു എന്ന് തോന്നുന്നു.