“ഞാൻ വെറുതെ പറഞ്ഞതാടോ… ഇങ്ങനെ കിടന്നു വിയർക്കേണ്ട….” എന്‍റെ മൂക്കിന്റെ തുമ്പ് ഒന്ന് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. ഹോ ഞാൻ ശ്വാസം വിട്ടു.എന്റെ കളി കണ്ടു ആളൊന്നും കൂടെ ചിരിച്ചു.
ഇത്തിരി അസ്വസ്ഥത തോന്നി മുഖം മാറ്റിയ ഞാൻ വാതിലിലേക്ക് വെറുതെ ഒന്ന് നോക്കി.. വീർപ്പിച്ച ഒരു കവിൾ.. ദേഷ്യം ഉള്ള മുഖം… ഏഹ് അയ്യോ!!അതാ നിക്കുന്നു കുത്തുന്ന നോട്ടത്തിൽ എന്റെ അനു… പടച്ചോനെ പെട്ടു.. ഗായത്രിയെ അടുപ്പിക്കരുത് എന്ന് പറഞ്ഞതാ..
“അതേ അഭി…” എന്റെടുത്തേക്കവളൊന്നിളകിക്കിടന്നു കൊണ്ട് വിളിച്ചു. തെണ്ടിക്കൊന്നും അറിയേണ്ടയാവിശ്യം ഇല്ലല്ലോ എന്നെ ഒട്ടി നിന്നാല്‍ പോരെ.
എന്റെ നോട്ടം ചെറിയമ്മയിൽ നിന്ന് വിടാൻ തോന്നിയില്ല..അമ്മാതിരി നോട്ടം അല്ലെ നോക്കുന്നത്.അനു പ്ലീസ് എന്നാ ഭാവം ഞാൻ മുഖത്തേക്ക് ആവാഹിക്കാൻ നോക്കി..അടുത്തുള്ള സാധനം എന്റെ കയ്യിൽ പിടിച്ചു വലിക്കുന്നതറിഞ്ഞെങ്കിലും ശ്രദ്ധമാറ്റാതെ അനുനെ നോക്കി നിന്നു. അവൾ തലവെട്ടിച്ചു, പിന്നൊരു പോക്ക്.ചവിട്ടി കുലുക്കിയില്ല, എന്നാൽ കനപ്പിച്ചാണ് പോക്ക് .എന്റെ ഭാവം ഒന്നും അവൾ കണ്ടു കാണില്ല..
“അഭീ…..” കൈ വലിച്ചു കുലുക്കി ഗായത്രി.. ഇവളോട് ഇനി എന്തിനാ മുഖം കറുപ്പിക്കുന്നേ കിട്ടാൻ ഉള്ളതെന്തായാലും കിട്ടും..
“യസ് പറയു ” ഞാൻ കൂൾ ആവാൻ നോക്കി..
“എടാ എനിക്ക് നിങ്ങളെ ബിൽഡഴ്സിൽ ഒരു ജോലി തരോ..?. ” ഇതുവരെ കാണാത്ത ഭാവത്തിലുള്ള ചോദ്യം. ഇവളിത്ര പാവം ആവുന്നത് ആദ്യമായായിരുന്നു.അപ്പോ അതാണ് കാര്യം. വെറുതെ അല്ല കെട്ടോന്നൊക്കെ നേരത്തെ ചോദിച്ചത്.സ്വത്ത് അടിച്ചു മാറ്റാനുള്ള പരിപാടി ആണോ? സൂക്ഷിക്കണം!!!
“അത്…ഞാൻ.. എനിക്കതിന്റെ പറ്റി ഒന്നും അറീല്ല ഗായത്രി, അച്ഛനോട് ചോദിക്കായിരുന്നിലെ?” ഉള്ളിൽ അവളെ കുറിച്ചുള്ള ചെറിയ സംശയം ഉണ്ടെങ്കിലും. സത്യം ഞാൻ പറഞ്ഞു എനിക്കിതിനെക്കുറിച്ചൊന്നും വല്യ പിടിയില്ല.
“വിശ്വച്ഛനാ പറഞ്ഞെ ഇപ്പൊ നീയാണ് എല്ലാം നോക്കുന്നെ എന്ന്..” ആദ്യമുണ്ടായിരുന്ന ഒരു തിളക്കം അവളുടെ മുഖത്തുനിന്ന് പോയത് ഞാൻ കണ്ടു. എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ ഞാൻ അവളെ ഒഴിവാക്കാൻ നോക്കി എന്ന് തോന്നി കാണും. എന്നാൽ അച്ഛന് പറഞ്ഞ കാര്യം.. എന്റെ വായ ഇപ്പൊ തുറന്നു പോയേനെ.. എല്ലാം എന്റെ തലയിലോ നടന്നത് തന്നെ..