മിഴി 5 [രാമന്‍]

Posted by

” യ്യോ.. ” ചെറിയമ്മയുടെ വായിൽ നിന്നും തെറിച്ച സൗണ്ട്.വാതിൽക്കൽ അവളുടെ നിഴൽ പോലും ഇല്ല. ഓടിക്കളഞ്ഞു ദുഷ്ട.

ഇനി ആരേലും വരുന്നുണ്ടോ?? അതാണോ ഓടിയത്.ശ്രദ്ധിച്ചപ്പോ സ്റ്റെപ് കേറി ആരോ വരുന്നുണ്ട്. സൂക്ഷ്മമായ എന്റെ നിരീക്ഷണം ആ വാതിലികേക്ക് തന്നെ ഞാൻ തറപ്പിച്ചു.. അടുത്തടുത്തേക്ക് എത്തിയ ആ സൗണ്ട് ഒരു നിമിഷം നിന്നു.പിന്നെ ഒറ്റകുത്തിപ്പിന് തുറന്നു വരുന്ന വാതിലാണ് കണ്ടത്. സിനിമ സ്റ്റൈലിൽ പോസ് ചെയ്തു നിന്നു ഗായത്രി ..ഹേ ഇതെന്ത് കാഴ്ച.പുറത്തുനിന്നു അടിക്കുന്ന ചെറിയ വെളിച്ചമവളെ പൊതിഞ്ഞു നിൽക്കുന്നു. എന്നാലും ഇത്തിരി കണ്ണ് കൂർപ്പിച്ചപ്പോ ഇട്ടിരിക്കുന്ന ഷോർട്സ് കണ്ട് നല്ല പരിചയം.. ബാക്കി കാലൊന്നും നോക്കേണ്ട. എന്റെ ചെറിയമ്മ മതി എനിക്ക്. ന്നാലും നോട്ടം കണ്ടു കൊഴുത്ത നല്ല തുട.. രോമമില്ലാത്ത കാലുകൾ..

“ഡാ നീ എഴുന്നേറ്റില്ലേ…”  പുറത്തുനിന്നും അകത്തേക്ക് കേറിയവൾ എന്നെയൊന്നു ഉഴിഞ്ഞു കൊണ്ട് ചോദിച്ചു. എന്‍റെ നോട്ടം കണ്ടുകാണുമ??…കണ്ടാലും എനിക്കെന്താ.

എന്നാലും എന്റെ ഷോർട്സ്…. ഇവൾക്കെവിടുന്ന് കിട്ടിയിത്?അലക്കാൻ ഞാൻ പെടുന്ന പണി.മുടിയൊക്കെയഴിച്ചിട്ട് യക്ഷിയെ പോലെയാണ് വരവ്. എന്തോ ഒരു പന്തികേടുണ്ടല്ലോ.

“എഴുന്നേൽക്കേടോ സമയം ഒരുപാടായി….” കേറി വന്നവൾ എന്റെ ബെഡിൽ , ഷോർട്ടിസിനു താഴെക്കുള്ള കാലുമുഴുവൻ കാട്ടിയിരുന്നു. എന്തോ ഒരു മാറ്റം ഇവൾക്കുണ്ട് പണ്ടുള്ള പോലെ ഒന്നുമല്ല.ഇത്തിരി ഒതുക്കം ഒക്കെ വെച്ചിട്ടുണ്ട് ഹ്മ്മ്.

“ഗായത്രിയേച്ചി… ഇന്ന് പോണില്ലേ ” അവളെ ആക്കാൻ തന്നെ ഞാൻ ചോദിച്ചു..

“ഡാ ഡാ നിന്റെ ഓവർ ബഹുമാനും ഒക്കെ എനിക്ക് മനസ്സിലാവും.പക്ഷെ ” നീണ്ടു നിവർന്നു, മലർന്നു എന്റെ കൂടെ കിടന്നു, തല ഒറ്റവട്ടിക്കലിന് എന്റെ നേരെ തിരിച്ചവൾ നോക്കി..

“.സഹിച്ചല്ലേ പറ്റു…”  കണ്ണിത്തിരി ഇറുക്കി അവൾ പറഞ്ഞു ചിരിച്ചു.  നോട്ടം കണ്ടപ്പോ എടുത്ത് നിന്ന് കുറച്ചു വിട്ടു നീങ്ങി കിടക്കാൻ ഞാൻ നോക്കി.. അവളുടെ ആ ചിരിക്ക് ഒരു വെള്ളം ചേർത്ത ചിരി ഞാനും കൊടുത്തു..

“നീ എന്നെ കെട്ടോ….? അഭീ….” ഇത്തിരി സൂക്ഷിച്ചു നോക്കിയ അവൾ എടുത്തടിച്ച ചോദ്യം… അതാ വരുന്നു പാര.ഇവളെ ഈക്കളി കണ്ടപ്പോഴേ തോന്നി .എന്തോ കുഴപ്പിക്കാൻ ഉള്ള പരിവാടി ആണെന്ന് “ചെറിയമ്മേ ഡീ” ഞാൻ മനസ്സിൽ വിളിച്ചു. കേട്ട ചോദ്യം വേറെ എവിടെ നിന്നാണേലും കുഴപ്പം ഇല്ലായിരുന്നു.. ഇത് എന്റെ കൂടെ ബെഡിൽ തൊട്ടടുത്ത് കിടന്നു ചോദിച്ചാൽ എന്ത് പറയും. ഞാൻ ഒന്ന് വിരണ്ടു.എന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിസാഹായയാക്കുന്ന അവൾ പെട്ടന്ന്ചിരിച്ചു..നല്ലൊരു ചിരി.. ഇതുവരെ കാണാത്ത ഒന്ന്

Leave a Reply

Your email address will not be published. Required fields are marked *