വെള്ളം ഒരു ഗ്ലാസ് കുടിച്ചു.. നീണ്ടു ചെയറിൽ ചാരിയപ്പോ.ഫുഡ് കോർട്ടിനു മുന്നിലൂടെ ഒരു മുഖം. ഇത്തിരി നോവ് ഉള്ളിൽ. ഷെറിൻ.. ഓറ്റക്കാണ്… കയ്യിൽ എന്തോ ബാഗ് ഉണ്ട്. കണ്ട ഒറ്റ നോട്ടത്തിൽ മുഖത്തു പഴയ പോലെ തിളക്കം ഒന്നും ഇല്ല. കൺ മുന്നിലൂടെ അവൾ മറഞ്ഞപ്പോ ഞാൻ എഴുന്നേറ്റു ഇന്നത്തെ ദിവസം തന്നെ ശെരി അല്ല.
ഹരിയോടും ബര്ത്ഡേ ബോയ് യോടും, കൂടെ ഉള്ളവരോടും സലാം പറഞ്ഞു ഞാൻ എസ്‌കലേറ്റർ കയറിയപ്പോ,താഴെ പാസ്സേജിലൂടെ ചെറിയമ്മയുടെ ഒരു നിഴൽ കണ്ടപോലെ തോന്നി… നേരത്തെ കൂടെ നിന്നിരുന്ന മറ്റവനെ കണ്ടപ്പോ ഒറപ്പിച്ചു അത് ചെറിയമ്മ തന്നെ ആണെന്ന്..
അപ്പൊ അമ്മ എന്തിനാ വിളിച്ചത്? അവൾ അവിടെ എത്തിയില്ലേ?… താഴേക്ക് വേഗം നടന്നു… ഉള്ളിള്‍ ഇത്തിരി ദേഷ്യം വന്നു.ഇത്ര മതി…അടങ്ങി നിന്നത് അവളെ മുന്നിൽ പോയി അങ്ങു നിൽക്കാം.ന്ന്ട്ട് വിളിച്ചു കൊണ്ട് പോവ്വാം. എന്തിനാ അവന്റെ കൂടെ നടക്കുന്നത്?..എന്തോ അവർ സംസാരിക്കുന്നു ഉണ്ട്. അപ്പൊ താഴെ കണ്ടത് അവരുടെ കാർ തന്നെ.
താഴേക്ക് ഇറങ്ങുമ്പോ അവൾ എന്റെ മുന്നിൽ ഉണ്ട്.. തിരക്കില്‍ നീങ്ങി അവരുടെ അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല.
പാർക്കിങ്ങിലേക്ക് ഇറങ്ങുമ്പോ അവർ എന്റെ കൺ മുന്നിൽ നിന്ന് മാഞ്ഞു. ഇത്തിരി തിരഞ്ഞു.. ചെറിയ വെളിച്ചം ഉള്ള അവിടെ ആളുകൾ തന്നെ കുറവ് ആണ്… ഞാൻ ഇത്തിരി ഉള്ളിലൂടെ നടന്നു നോക്കി .നേരത്തെ കണ്ട ആ കാർ എവിടെയായിരുന്നു എന്ന് സംശയം?…
നിന്ന് തിരഞ്ഞു കളിച്ചപ്പോൾ.. പുറകിൽ ഒരു വണ്ടിയുടെ മൂളക്കം.. വെളിച്ചം ഒന്ന് മിന്നി തിളങ്ങി… ആൺലോക്ക് ചെയ്തത് ആണ്.. അതേ അത് ആ കാർ ആണ് പക്ഷെ ചെറിയമ്മ എവിടെ… കാറിന്റെ മുന്നിലൂടെ… മുന്നോട്ട് നോക്കുമ്പോ… ഒരു ഫാമിലി നടന്നു വരുന്നുണ്ട്… രണ്ടാമത്തെ റോയിലെ കാറിലേക്ക് അവർ അടുത്തപ്പോ.. ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിക്കാൻ.. മുന്നിലേക്ക് ഇത്തിരി നീങ്ങി. ഫോൺ ചെവിയിൽ വെച്ചപ്പോ… സൈഡിൽ.. ഫയർ ഡക്റ്റിന്റെ.. എടുത്ത് നിന്ന് ഒരു മൂളുന്ന പോലെ എന്തോ ശബ്‌ദം. ഇത്തിരി കൂടെ ചെവി കൂർപ്പിച്ചപ്പോ.. ആരോ ആ ഇരുട്ടുള്ള മൂലയിൽ ഉണ്ടെന്ന് തോന്നി…ഞെരക്കം കേൾക്കാം… എന്തോ സ്വകാര്യം പറയുന്നും ഉണ്ട്…നെഞ്ച് ഇടിക്കാന്‍ തുടങ്ങി.ചെറിയമ്മ ആണോന്നുള്ള പേടി.