മുഖം തുടച്ചു. അവൾ ഇറങ്ങി പോവാൻ നിന്ന സമയം കഴിഞ്ഞല്ലോ എന്നാശ്വസിച്ചു തിരിഞ്ഞ എന്നെ പെട്ടന്നാ അവൾ പിറകിൽ നിന്ന് മുറുക്കി കെട്ടി പിടിച്ചത്. പെട്ടന്ന് പേടിച്ചു പോയി.എന്തേലും എന്നെ ചെയ്യാൻ പോവാണോ എന്ന് തോന്നി.
“വിടടീ വിട് “എന്ന് പറഞ്ഞു ഞാൻ കുതറി, പിടഞ്ഞു,ചുറ്റിയ ആ രണ്ടു കൈയും പിടിച്ചു എന്റെ മേത്തു നിനക്കും ഒഴിവാക്കാൻ നോക്കി. എവിടെ അവൾ ഉറക്കെ കരഞ്ഞു. അഭീ.. ന്ന് ആ മുറിയുന്ന ശബ്ദത്തോടെ വിളിച്ചു..
ആ കൈ എന്റെ നെഞ്ചിൽ അമർന്നു നിന്നിട്ടുണ്ട്. എത്ര ഇഷ്ടത്തോടെ ആയിരിക്കും. എത്ര വിഷമം കാണും.ഇത്തിരി കഴിഞ്ഞപ്പോ കരഞ്ഞ കണ്ണുകൾ നീട്ടി കവിളിൽ ഒരുമ്മയും തന്നു എന്റെ റൂമിൽ നിന്ന് അവളോടി.എനിക്കൊന്നും തോന്നിയില്ല.. അവൾ കരയട്ടെ.ചിലപ്പോ അവളെ പറഞ്ഞു വിടാതിരിക്കാൻ ഉള്ള അടവാണെങ്കിലോന്ന് ഞാൻ കരുതി…
തെണ്ടി.. വേദനയില്ലാത്ത കഴുത. എനിക്ക് വലിയ സന്തോഷം ആയിരുന്നു. അന്ന് ,ആ നിമിഷം മാത്രം .എന്നാൽ പോയി കഴിഞ്ഞു രണ്ടു ദിവസം എനിക്കെന്തായിരുന്നു പറ്റിയത്. എന്തോരു വിങ്ങൽ.കാര്യമാക്കിയില്ല ഇടക്ക് അമ്മ ചോദിക്കേം ചെയ്തു എന്താ പറ്റിയത് എന്ന്.. ഒന്നും പറഞ്ഞില്ല.ഇപ്പൊ ആലോചിക്കുമ്പോൾ അയ്യോ!!!!
നിറഞ്ഞ കണ്ണുകൾ ഞാൻ ഒപ്പിക്കൊണ്ട് ജനലിലൂടെ പുറത്തേക്ക് തന്നെ നോക്കി. അങ്ങ് ദൂരെ കുട ചൂടി ആരോ വയൽക്കരയിലൂടെ പോവുന്നുണ്ട്. കൂടെ ചെറിയ കുടയിൽ ഒരു കുട്ടിയുമുണ്ട്.കാറ്റടിക്കുമ്പോ കുട്ടിയുടെ കുട കാറ്റിനു കൂടെ ചെരിഞ്ഞാടും.നല്ല അന്തരീക്ഷം നല്ല കാഴ്ച..
താഴെ നിന്നും അമ്മയുടെ ചിരിയുണ്ട്. കുക്കറിന്റെ ചൂളം വിളി.ക്ലോക്കിലെ സൂചിയുടെ ചാടുന്ന ഒച്ച.കരയുന്ന കാക്ക .ഒന്നുടെ നിന്നപ്പോ അടുത്തേക്ക് വരുന്ന ഒരു മൂളി പാട്ട്.ഞാൻ വാതിൽക്കലേക്ക് നോക്കി. ചെറുതായി തുറന്നു കിടക്കുന്ന വാതിലിനിടയിലൂടെ ഓരൊളിഞ്ഞു നോട്ടം. നീളുന്ന കണ്ണുകൾ .തൂങ്ങിയ മുടിയുടെ തുമ്പു വാതിൽ കടന്നാടുന്നു.നോട്ടം എന്നിൽ തറഞ്ഞില്ല… ചുണ്ടിൽ ചിരി. അനുവാണ്.. എന്താ ഉദ്ദേശം?
വാതിൽ ഇത്തിരി കൂടെ തള്ളി… വളഞ്ഞു നിവർന്ന നോട്ടം. ഉണ്ടക്കണ്ണ് മിഴിഞ്ഞു വന്നു .. ആ ചിരി കൂടി.ബെഡിൽ നീണ്ടു നിൽക്കുന്ന ഞാൻ ഒന്നെഴുന്നേൽക്കാൻ നോക്കി.