“ചിരിക്കണേൽ….. എന്റെ മോനാ മുഖം താ…” അതാ വരുന്നു അടുത്ത പണി. നീട്ടിയ കൈയ്യിലെ ബാക്കി ചളി എന്റെ മുഖത്തു തേക്കാൻ ആണ്. വാശിക്ക് ഒട്ടും പിന്നിലല്ല അവളും.ചെയ്യല്ലാതെ നിവർത്തിയില്ല.എന്തായാലും ഇത്രം ആയി, വീട്ടിൽ കേറിയ അമ്മയുടെ ചീത്ത ഉറപ്പാണ്… ഇതൊക്കെയല്ലെ ഓർക്കാൻ എന്നും ഉണ്ടാവൂ.
ഞാൻ മുഖം നീട്ടി കൊടുത്തു..
“ഉറപ്പാണോ ഞാൻ തേക്കും ട്ടോ….”നേരത്തെ പോലെ എടുത്തടിച്ചു ഒന്നും ചെയ്യുന്നില്ല.. എന്താ ഇപ്പൊ ഒരു ചോദ്യം?
അപ്പൊ തന്നെ ഞാൻ ഒന്ന് കുനിഞ്ഞു നിലത്തുള്ള ചളി വാരി കയ്യിൽ എടുത്ത് ചെറിയമ്മയുടെ ഇടത്തെ കവിളിൽ മൂന്ന് വിരൽ കൊണ്ട് തേച്ചങ്ങു പിടിപ്പിച്ചു. വാശി കൂടണല്ലോ. എന്നാൽ വാശി ഇല്ലാ.. സുന്ദരമായ ഒരു ചിരി തന്നുകൊണ്ട്..തല ചിരിച്ചു എന്നെയങ്ങനെ നോക്കി അവൾ. കണ്ണ് പറിക്കാതെ ആയപ്പോ.. ഞാൻ വലത്തേ കവിളിലും അങ്ങനെ അങ്ങ് തേച്ചു കൊടുത്തു. ഇനി അടിയുണ്ടാക്കേണ്ട എന്ന കരുതി എന്റെ മുഖത്തേക്ക് അവളുടെ ചളിയുള്ള രണ്ടു കൈയും വെച്ചു കവിളിൽ ഞാൻ തന്നെ തേച്ചു.ചിരിച്ചു കൊണ്ട് മണ്ടനാക്കിയ എന്നെ കുടിക്കി. അവൾ അടുത്ത നമ്പർ ഇട്ടു… കയ്യിൽ നിറച്ചും ചളി വാരി എന്റെ തലയിൽ അങ്ങ് കമത്തി…
“ചെറിയമ്മേ…..” ഇത്രേം നല്ലകുട്ടിയായി നിന്ന് ചെയ്തിട്ടും അവളുടെ പ്രവർത്തി.. ഞാൻ അങ്ങ് വിളിച്ചു പോയി.. ചളിയാണ് തലയിൽ മുടിയിൽ നിന്ന് മുഖത്തേക്ക് ഒഴുകുന്നത്…
“ഞ ഞ്ഞ ഞ ഞ്ഞ…. നീയെന്നെ തള്ളിയിടും ല്ലെടാ…..” അവൾ കൊഞ്ഞനം കുത്തി കാട്ടിയപ്പോ.. ഞാനും നിലത്തു നിന്ന് കുറച്ചു ചളി വാരി അവൾക്ക് നേരെ എറിയാൻ നോക്കി..
“ആഹാ എന്നാൽ ഒന്ന് കാണട്ടെ…” അവളുടെ ഭീഷണി..
രണ്ടു കയ്യിലും സമാസമം ആക്കി അവളുടെ കഴുത്തിലേക്ക് നീട്ടി ഞാൻ മുഴുവൻ അങ്ങ് തേച്ചു..പിടഞ്ഞു മാറാൻ നോക്കിയ അവൾ പെട്ടു കാലനങ്ങിയില്ല പൊട്ടത്തിയുടെ.
“നിന്നെ ഞാൻ കാണിച്ചു തരാടാ…” ചളി അവളും വാരി.. എന്റെ നെഞ്ചിലേക്ക് എറിഞ്ഞു… കൈ വീശി വന്നത് കണ്ടപ്പോൾ തന്നെ എവിടെക്കാ അത് തെറിക്കുക എന്ന് നിശ്ചയമില്ലാതിരുന്ന ഞാൻ കണ്ണടച്ചു പോയപ്പോ.. നെഞ്ചിൽ നിന്ന് തെറിച്ചു ഇത്തിരി എന്റെ ചുണ്ടിലും ആയി…