വീണു! അവൾ വീണു!.. എന്റെ ഭാവത്തിൽ മൂക്കും കുത്തി വീണു.ആ മുഖം ആകെ വല്ലാതായി.എന്റെ അടുത്താണോ മോളെ കളി ഇപ്പൊ നീയെന്റെ അഭിനയത്തിൽ വീണു. ഇനി നീയീ ചളിയിൽ വീഴും.. തലയ്ക്കു ചുറ്റും ബൾബ് കത്തുന്ന പോലെ ഐഡിയ ആലോചിച്ച്.. ഞാൻ മനസ്സിൽ പറഞ്ഞു.എന്റെ അവസ്ഥ കണ്ടു തിരിഞ്ഞ് ചുറ്റും ഒന്ന് നോക്കിയ അനു… ആ വാടിയ മുഖവായി വരമ്പിൽ നിന്ന് മുന്നോട്ട് കുനിഞ്ഞു എന്റെ നേരെ ആ കൈ നീട്ടി…
“വാ ഞാൻ പിടിക്കാം…..” ആ സ്നേഹമുള്ള വിളിയിൽ, ഭാവത്തിൽ ഞാൻ ഒന്ന് വീണു പോയെങ്കിലും.പക അത് വീട്ടാനുള്ളതാണ്… ആദ്യം വേണേൽ ഒരു സോറി പറയാം..നീട്ടിയ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ഒന്ന് പൊന്താനുള്ള ശ്രമം ഞാൻ നടത്തി. എവിടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. കരക്ക് നിന്ന് കൊണ്ട് വലിച്ചെന്നെ പുറത്തെടുക്കാനുള്ള തന്ത്രപ്പാടിൽ ആണ് അവൾ. പാവം!!..ഞാൻ പൊന്തി വരില്ലെന്ന് കണ്ടപ്പോ ആ മുഖം വല്ലാതെ വാടി…
“ചെറിയമ്മേ…..” കുഴങ്ങി… കേറാൻ വയ്യാത്തവനെ പോലെയുള്ള എന്റെ ആ മുഖം കണ്ടു കാണും അവൾ.നീട്ടിയ വിഷമം ഉള്ള മുകവുമായി എന്നെ നോക്കി..
“അനൂ……” പിടിച്ച ആ വലതു കൈ രണ്ടു കൈ കൊണ്ടും മുറുക്കി കൊണ്ട്.. ഞാൻ പതിഞ്ഞ താളത്തിൽ വിളിച്ചു… വലിക്കാനുള്ള സമയം ആയി.ചളിയിൽ വീണ അവളെ എന്റെ തടിച്ചി ഡോക്ടറുടെ ഭാവം എനിക്കൊന്ന് കാണണം…
“എന്താ അഭീ…”
“അതില്ലേ ചെറിയമ്മേ….. സോറി!” മുഖം ചുള്ക്കി ഞാൻ പറഞ്ഞപ്പോ മനസ്സിലാവാതെ അവളെന്നെ നോക്കി… ടൂബ് ലൈറ്റ് തെളിയുന്നതിനു മുന്നേ… കൈ മുറുക്കി ഞാൻ അവളെ ഒറ്റ വലി…
“ഏഹ് ആ……. ഏഹ്ഹ്…..” പ്രതീക്ഷിക്കാത്ത അടിയിൽ പകച്ചു പോയ ചെറിയമ്മ എന്റെ വലിയിൽ എവിടെയും പിടി കിട്ടാതെ ചളിയിലേക്ക് കാലും കുത്തി വീണു.. കൂടെ ഞാൻ ഒന്ന് താങ്ങിയിരുന്നേലും ആ രണ്ടു കൈയും ചളിയിൽ ആഴ്ന്നു പോയി…
“ഹ ഹ ഹ……അയ്യോ എനിക്ക് വയ്യേ ” മുഴുവനായി കിടന്നു പോയ അവളെ നിൽപ്പ് കണ്ടു ചിരിക്കയല്ലാതെ ഞാൻ എന്ത് ചെയ്യാൻ.. മുഖം ആയിട്ട് ആ നീണ്ട മൂക്കു മാത്രമേ ചളിയിലേക്ക് അഴ്ന്നുള്ളൂ…. എന്റെ കാടൻ ചിരി കേട്ട് സൈഡിൽ നിൽക്കുന്ന എന്നെ തല ചിരിച്ചു നോക്കിയ അവളുടെ മൂക്കിൽ ഇടതു വശത്തു സ്പൂൺ കൊണ്ട് ഐസ് ക്രീം കോരിയ പോലെ ചളി പുരണ്ടു വന്നത് കണ്ടു എന്റെ കൺട്രോൾ വിട്ടുപോയി ഞാൻ ചിരിച്ചു…