മിഴി 5 [രാമന്‍]

Posted by

“അയ്യടാ… ഞാൻ മഴ കൊണ്ട് ന്നാൾ വന്നു പനി പിടിപ്പിച്ചപ്പോ.. അനുവേച്ചി എന്താ പറഞ്ഞത്… അടി കിട്ടാഞ്ഞിട്ടാന്ന് ല്ലേ…”മീനുവിന്റെ മറുപടിക്ക് ചെറിയമ്മ ചൂളി.. ഇതൊക്ക ഇപ്പോ എന്ന് അറിയാതെ രണ്ടു പേരെയും നോക്കിയപ്പോ..

“അല്ല അഭിയേട്ടന് പനി അല്ലെ… ഞാൻ വിളിക്കട്ടെ ലക്ഷ്മി അമ്മയെ..” എന്ന് എന്നെ നോക്കി അവളുടെ ഭീഷണി ഇവളിത് എങ്ങനെ അറിഞ്ഞു…

“നിന്നോട് ആരു പറഞ്ഞു എടീ തെണ്ടീ…”

“ഹരിയേട്ടൻ…എന്നിട്ട് മാറിയോ ”  മറുപടിയും ചോദ്യവും ഒന്നിച്ചു വന്നപ്പോ ചെറിയമ്മ എന്റെ കയ്യിൽ അവൾ അറിയാതെ ഒന്ന് തോണ്ടി.. മീനുവിന്റെ സ്നേഹത്തോടെ ഉള്ള അന്വേഷണം ആവും കാരണം.

“ആരാടീ…” ഉള്ളിൽ നിന്ന് പുറത്തേക്ക് നടന്നു വന്ന സൗണ്ടിന് ഒപ്പം ജിഷാന്റിയു പുറത്തേക്ക് എത്തി.ഞങ്ങളെ കണ്ടു താടിക്ക് കൈ കൊടുത്തു ഒരു നിമിഷം അവർ നിന്നപ്പോ ഇളിക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു.

“എന്താ ഇത്  രണ്ടും കൂടെ… അനൂ മോളെ നീയും ഇവന്റെ ഒപ്പരം കൂടിയോ.. ലക്ഷ്മിയെ ഡോക്ടറെ ഞാൻ ഒന്ന് വിളിക്കട്ടെ… രണ്ടാളും ഇങ്ങനെ നടക്കുന്നെന്ന് പറഞ്ഞു ” അമ്മയും മോളും ഒരേ ഭാഷയുടെ ആളാണല്ലോ… ഭീഷണിയുടെ…

“അമ്മേ അഭിയേട്ടന് പനി ആണ് ന്ന്ട്ടാ ഈ നടത്തം…” ഒരാവുശ്യവും ഇല്ലാ… ന്നട്ടും മീനു അവൾ ചതിച്ചു.

“ആഹാ കേറടാ ഇങ്ങട്ട്….” പുറത്തു ള്ളമഴയത്തു കുട ചൂടി നിന്ന എന്നെ നോക്കി ഒച്ചയിട്ട് ജിഷാന്റി കണ്ണുരുട്ടി.

“മോളെ അനൂ വാ…” വല്ല്യ സ്നേഹം കാണിച്ചു അനുവിനെ കൈപിടിച്ച് ഉള്ളിലേക്ക് ആനയിക്കൽ… എന്നെ വേണ്ട!!

“മീനു ആ തോർത്തു എടുത്തേ.. ആകെ നഞ്ഞല്ലോ മക്കളെ “.. ചെറിയമ്മയെ നോക്കി കൊണ്ട് ആ ചോദ്യം… ഉള്ളിൽ കേറി വരാന്തയിൽ അരമതിലിൽ വെച്ച മീനുവിന്റെ പാത്രത്തിൽ കണ്ണുള്ള ചെറിയമ്മ…

“ജിഷാന്റി.. എനിക്ക് തരാനുണ്ടോ ഇത്…” എന്ന് ചോദിച്ചു  അതിൽ കയ്യിട്ടു വാരി എടുത്ത് വായിലിട്ടു. എന്നാൽ എനിക്ക് താരാ ഞാൻ നോക്കി നിക്കല്ലേ…തരില്ല

“എന്റെ ഡോക്ടറുകുട്ടിക്ക് തരാൻ ഒക്കെ ണ്ട് മുടിയൊക്കെ നഞ്ഞല്ലോ… മേലൊക്കെ ഒന്ന് തുടക്ക് ന്നട്ട് മ്മൾക്ക് കഴിക്കാം ” മീനു കൊണ്ടു വന്ന തോർത്തു ചെറിയമ്മക്ക് കൊടുത്തു ജിഷന്റി എന്റെ നേരെ തിരിഞ്ഞു.. ആ മുഖത്തുണ്ടാവും എന്നെ കാണുമ്പോ ഒരു ചിരി.. ഇന്നും അതുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *