“മ്മ് നീ…..” അനു മറുപടി പറയാതെ നിർത്തി…
“എന്താ ഞാൻ?”
“അല്ല അപ്പൊ ഷെറിനെയും നീ ഇങ്ങനെ ആയിരുന്നോ സ്നേഹിക്കൽ…” ചെറുതായി ഒന്ന് ശബ്‌ദം കുറച്ചു… എനിക്ക് ഇഷ്ടപ്പെടുമോ എന്ന് ആലോചിച്ചാണ് അവളാ ചോദ്യം എടുത്തിട്ടതെന്ന് കേട്ടപ്പോഴേ തോന്നി.ഞാൻ ഇത്തിരി നേരം എന്താ പറയാ എന്ന് ആലോചിച്ചു.
“സോറി അഭീ ഞാൻ…” എനിക്കിഷ്ടപെട്ടില്ല എന്ന് ചെറിയമ്മക്ക് തോന്നി കാണും.
“അനൂ…നുള്ളും ഞാൻ ട്ടോ… സോറി പറഞ്ഞാൽ ” ഞാൻ നുള്ളാൻ വേണ്ടി കൈ അവക്കൂടെ ഇടുപ്പിൽ അമർത്തി…
“ല്ല ല്ല ഞാൻ പറയൂല…”ചെറിയമ്മ പുളഞ്ഞു കൊണ്ട് ചിരിച്ചു..
“അവൾ നല്ല കുട്ടി ആണ് ചെറിയമ്മേ…എന്നെക്കാൾ മെട്യൂരിറ്റി അവൾക്കുണ്ടായിരുന്നു എന്ന് തോന്നീട്ടുണ്ട്.. പിന്നെ ഉമ്മയോട് ഞാൻ എല്ലാം പറയായിരുന്നു… അതോണ്ട് നീ ഇരിക്കുന്ന പോലെ ഒന്നും അവളിരുന്നിട്ടില്ല.” ഞാൻ അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു.. “പിന്നെ……” ഞാൻ നിർത്തി
“പിന്നെ..” ചെറിയമാ ചോദ്യം ആവർത്തിച്ചു..
“പിന്നെ നീയിന്നലെ കാട്ടിയ പോലെ എനിക്ക് ബിയോളജി പഠിപ്പിച്ചു തന്നിട്ടൊന്നും ഇല്ലാട്ടോ ” പറഞ്ഞു ഞാൻ കുണുങ്ങുയപ്പോഴേക്കും എന്റെ തോളിൽ അവളുടെ പല്ലമർന്നു .വേദനിപ്പിക്കാതെ സ്നേഹത്തോടെ ഉള്ള ഒരു കടി ..
“അഭീ…..എനിക്ക് എത്ര സന്തോഷം ആയീന്നറിയോ നേരത്തെ നീ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോ… അവരുടെ ഒക്കെ മുന്നിൽ വെച്ചു പറഞ്ഞില്ലേ? ഞാൻ നിന്റെ ചെറിയമ്മ ആണെന്ന്. പിന്നെ നീ എന്റ്റെ പഴയ അഭി ആയെന്നും …എനിക്കും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു അവരോടൊക്കെ. അപ്പോഴേക്കും ഉമ്മയുംകൂടെ തന്നു നീയെന്നെ കരയിച്ചില്ലെടാ കൊരങ്ങാ…” ചെറിയമ്മ ഇത്തിരി സീരിയസ് ആയെന്ന് തോന്നി… എന്നെ പൊതിഞ്ഞു നിൽക്കുന്ന അവളുടെ കഴുത്തിലുള്ള എന്റെ മുഖം ആ സുന്ദരമായ അവളുടെ ഗന്ധത്തിൽ അലിഞ്ഞു നിൽക്കുകയായിരുന്നു..
“എന്റെ ചെറിയമ്മക്ക് കൊടുക്കാൻ എന്റെൽ വേറെ ഒന്നും ഇല്ലാ… അനു….” തലയിൽ നിന്ന് ഊർന്ന അവളുടെ മുടി പടർന്നു ഞാൻ ചുറ്റി പിടിച്ചിരുന്ന പുറത്തെ കൈയുടെ മുകളിലേക്ക് വീണു… കൈകൊണ്ടാ മുടി പടർത്തി… അതിനുള്ളിലൂടെ കൈ പതിയെ അവളുടെ പുറം കഴുത്തിൽ എത്തിച്ചു പതിയെ തഴുകി കൊടുത്തു…