ഞാൻ പെട്ടന്ന് മുന്നോട്ടേക്കാണ് നോക്കിത്. എല്ലാരുടെ മുഖവും ആകെ വല്ലാതെ നിൽക്കുന്നു.ചെറിയമ്മേ മുറുക്കി അറിയാതെഞാനും കരഞ്ഞു പോയി. ഇത്തിരി നേരം അങ്ങനെ നിന്നപ്പോ.. അയ്യേ വല്ല്യ മക്കളായി കരയുന്ന കണ്ടില്ലേ എന്ന് പറഞ്ഞു ഉഷാന്റിയും ആശാന്റിയും ചുറ്റും കൂടി.ചെറിയമ്മ പെട്ടന്ന് തലപൊക്കി.. ഞാൻ ചെറിയമ്മയെ ചുറ്റിയിരുന്ന എന്റെ കൈ അയച്ചു. കണ്ണുകൾ രണ്ടും പെട്ടന്ന് തുടച്ച അവൾ എന്റെ കണ്ണുകളും ഒപ്പി രണ്ടുകവിളിലും ഓരോ കടിയും ഉമ്മയും..സുഗിച്ച എന്റെ ആ നോട്ടത്തിൽ.. ചെറിയമ്മ സാധാരണ നോക്കുന്ന പോലെ, തല ഇത്തിരി ചെരിച്ചു എന്റെ കണ്ണിലേക്കു നോക്കി നിന്നപ്പോഴേക്കും ആന്റിമാർ ഞങ്ങളെ ഏറ്റെടുത്തു… പിന്നെ ശ്രദ്ധ മാറി.
അമ്മ അടുത്ത് വന്നില്ല.മിണ്ടാതെ ചുമരിൽ ചാരി അങ്ങനെ നിൽക്കാ. എന്തോ ആലോചിക്കാൻ കക്ഷി. അച്ചൻ സ്ഥലം വിട്ടു.. അങ്കിൾ മാരും. കരഞ്ഞ ചെറിയമ്മയെ പൊതിഞ്ഞു ആന്റിമാർ കൂടിയപ്പോ ഞാൻ പുറത്തായി അത് അങ്ങനെ ആണല്ലോ….
സങ്കടം കഴിഞ്ഞപ്പോ. കൂർപ്പിച്ച കണ്ണ് വെച്ച് എന്നെ നോക്കി ഒരു പോക്ക്.റൂമിലേക്കാവും.കൂടെ പോണം എന്നുണ്ടായിരുന്നു. വിട്ടില്ല ഉഷാന്റി .എല്ലാരും കൂടെ ഇരുന്ന് ചായ കുടിച്ചു..ചെറിയമ്മ ഒന്നും മിണ്ടാതെ കഴിച്ചു.. ഞാൻ കള്ള നോട്ടം ഇടുമ്പോ.. വേറെ ആരും കാണാതെ കണ്ണുരുട്ടും,പല്ല് കടിക്കും.എന്നെ നോക്കുമ്പോ ഞാൻ പിന്നെ വല്ല്യ മൈൻഡ് ഇല്ലാതെ ഇരിക്കും.. ആ മുഖം ഇത്തിരി താഴും.. ഞാൻ പിന്നെ ഒന്ന് നോക്കി പോയാൽ കഴിഞ്ഞു.. എന്താ ചിരി.
വെറുതെ ചിരിക്കുന്ന കണ്ടു പെട്ടന്ന് എല്ലാരും അനുനെ നോക്കി. അവൾ ചൂളി നിന്നു. പിന്നെ എല്ലാരും എന്നെ ആണ് നോക്കിയത് എന്തിന്? അവൾ ചിരിച്ചതിന് ഞാൻ കാരണമാണ് എന്നിവര് വിചാരിക്കോ.
കഴിച്ചു എഴുന്നേറ്റപ്പോഴേക്ക്, എല്ലാരും ഇറങ്ങാൻ റെഡിയായി..അച്ഛനോട് ചോദിച്ചു ഗായത്രിയുടെ കാര്യം ശെരിയാക്കി.എന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു കാരണവർക്ക് പ്രാന്ത്.എന്നാലും ഗായത്രിക്ക് ഞാൻ ശെരിയാക്കിയതാ എന്നാ വിചാരം.എന്റയടുത്തു നന്ദി പറയാൻ വന്നപ്പോ.. ആ ക്രെഡിറ്റ് ഞാൻ എന്റെ ചെറിയമ്മക്ക് കൊടുത്തു..അവൾ പറഞ്ഞിട്ട തന്നത് എന്നാക്കി.
നീട്ടിപിടിച്ച ഭംഗി വാക്കുകളും.. യാത്രയയപ്പും കഴിഞ്ഞു… ഞാനും,അമ്മയും, ചെറിയമ്മയും ഒറ്റക്കായി… വലിയ മുറ്റം കഴിഞ്ഞു കാറുകൾ നീങ്ങി കണ്ണിൽ നിന്ന് മറഞ്ഞപ്പോ ചെറിയമ്മ അമ്മയുടെ തോളിൽ തൂങ്ങി..