“ഏയ്യ് ഞങ്ങൾ തമ്മിൽ പ്രേശ്നഒന്നും ഉണ്ടായിരുന്നില്ല…” ഷാജി അങ്കിളിന്റെ ചോദ്യത്തിന് ഞാൻ മറുപടി പറയാണ് നോക്കി… “ല്ലേ ചെറിയമ്മേ.” അനൂനെ കൂടെ നോക്കി ഞാൻ ചോദിച്ചപ്പോ.. നല്ലപോലെ കണ്ണുനിറച്ചു അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . അതിന് ശെരിക്ക് സന്തോഷം ആയിക്കാണും.
“പിന്നെ ഞങ്ങൾ കാണാത്തത് ആണല്ലോ…” എന്റെ മറുപടിക്ക് ഗായത്രിയുടെ കമന്റ്..എടീ.. ഞാൻ കണ്ണുരുട്ടുന്നപോലെ കാട്ടി..
നാടകം കാണുന്ന പോലെ എന്തിനാ ഇവരൊക്കെ മുന്നിൽ നിൽക്കുന്നെ ഒന്ന് പൊയ്ക്കൂടേ?? വിചാരിച്ചപ്പോഴേക്കും ശ്രീ അങ്കിൾ തിരിച്ചു പോവാൻ തുടങ്ങി…ഓ സോറി പറയാൻ മറന്നല്ലോ..
“അതേ ഒന്ന് നിക്കോ ഒരു കാര്യം പറയാൻ ണ്ട്.”” പോവാൻ തുടങ്ങാൻ നിന്ന എല്ലാരും ഒന്നുടെ എന്നെ നോക്കി .ഇനി ഇവിന്നെന്താ എന്നുള്ള നോട്ടം…
ഞാൻ ചെറിയമ്മക്ക് നേരെ തല ചിരിച്ചു.. എന്റെ തോളിൽ ആണ് ആ മുഖം..
“എനിക്കവളെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു… ഞാൻ കുറേ… വെറുതെ തല്ല് വാങ്ങി കൊടുത്തിട്ടുണ്ട്.അമ്മയുടെയും അച്ഛന്റെയും ചീത്ത കേൾപ്പിക്കാൻ നോക്കീട്ടുണ്ട്. എല്ലാം ഞാൻ വെറുതെ ചെയ്തതാ..ഇവൾ ഒന്നും ചെയ്തിട്ടൊന്നും ഇല്ലാ . കുറേ കളിയാക്കി.. നിങ്ങളുടെ എല്ലാരുടെയും മുന്നിൽ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട്..പാവായിരുന്നു എന്നെ നല്ല ഇഷ്ടായിരുന്നു. അത് ഇപ്പഴാ എനിക്ക് മനസിലായത് ” ഞാൻ എന്താ പറയുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. കൂടെ പിടിച്ചു എന്റെ നെഞ്ചിൽ ചെറിയമ്മ ഉള്ള ആശ്വാസം ആയിരുന്നു.ഒന്ന് ശ്വാസം വിട്ടപ്പോ അച്ഛന്റെയും അമ്മയുടെയും മുഖം വിടർന്നു നിൽക്കുന്നുണ്ട് ബാക്കിയുള്ളവർ സിനിമ കാണുന്നപോലെ നിക്ക അടുത്തെതെന്താ സംഭവിക്കാ എന്നാ രീതിയിൽ..തിരിഞ്ഞു ഞാൻ ചെറിയമ്മയുടെ നേരെ ആയി… “സോറി ചെറിയമ്മേ….എല്ലാത്തിനും. ഞാൻ നല്ല കുട്ടീ ആയി. പണ്ട് അനൂന്ന് വിളിച്ചു വരുന്ന പഴയ അഭിയായി .? ” മുഖം ചുളിച്ചു ഞാൻ അവളോട് കാര്യം അങ്ങ് പറഞ്ഞു.
എവിടെ. എന്തുവന്നാലും കരച്ചിൽ വിടില്ല എന്ന് പറഞ്ഞു കണ്ണിൽ നിന്ന് വെള്ളം ഒഴുക്കി എന്നെ നോക്കുന്നു.കവിളൊക്കെ ചുവന്നുതുടുത്തിട്ടുണ്ട്.എന്തായാലും ഇത്രയായി ഒരുമ്മകൂടെ കൊടുക്കാം…
ഞാനിത്തിരി താഴ്ന്നു..ആ ചുവന്നു തുടുത്തു കണ്ണീരിഴുകുന്ന കവിളിൽ മുന്നിലുള്ളവർ കാണട്ടേ എന്ന രീതിയിൽ തന്നെയൊരുമ്മ കൊടുത്തു.. കവിളിൽ എന്റെ ചുണ്ടമാർന്നപ്പോ ചെറിയമ്മയുടെ രണ്ടുകൈയും എന്റെ പുറത്തേക്കെത്തിയിരുന്നു.. വലിഞ്ഞു ഒരു മുറുക്കം… എങ്ങലടിക്കുന്ന ശബ്‌ദം.. ഞാൻ തല പൊക്കിയപ്പോ.. അർത്തലാക്കുന്ന പോലെ അവളെന്നെ കെട്ടി പിടിച്ചു കരഞ്ഞു..