“എന്തിന്…..” എന്തേലും മനസ്സിലായൊ എന്നുള്ള ചിന്തയിൽ ഞാൻ തിരിഞ്ഞു നോക്കി ചോദിച്ചു..
“എനിക്കറിയിയൊ…” അവൾ കൈ മലർത്തി..”എന്തായാലും നീ അടങ്ങി നിന്നോ…ഇന്നലെത്തെപോലെ എന്തേലും ചെയ്യാൻ നിന്നാൽ മോനേ… എല്ലാരും ഇവിടെ ഉള്ളതാ..” വിട്ടു പോയ എന്റെ കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു.വന്ന കാര്യം അപ്പഴാ ഓർത്തത്..
“ചെറിയമ്മേ ഗായത്രിക്ക് ബിൽഡഴ്സിൽ ജോലി വേണോന്ന്.അച്ഛന് പറയാ ഞാനാ ഇപ്പൊ നോക്കി നടത്തുന്നെന്ന്.. എന്താ ചെയ്യാ ” ഞാൻ വിഷയം എടുത്തിട്ടു.. ഇവളോട് അല്ലാതെ ഞാൻ ആരോട് ചോദിക്കാൻ.
“അതെന്തിനാ എന്നോട് ചോദിക്കുന്നത്.. അത് നീയും അച്ഛനും അല്ലേ തീരുമാനിക്കേണ്ടത് ” എവിടന്നോ കിട്ടിയ കാരറ്റ് കടിച്ചു ശ്രേദ്ധയില്ലാതെ അനുന്റെ പറച്ചിൽ..
“അനൂ…നിന്നോട് അല്ലെ എനിക്ക് ചോദിക്കാനുള്ളൂ.. പ്ലീസ് പറ. എന്റെ ചെറിയമ്മ അല്ലെ.. പിന്നെ അതൊന്നും നോക്കാൻ എനിക്കാവില്ല..ട്ടോ” കയ്യിലിരുന്ന ക്യാരറ്റ് വാങ്ങി ഞാൻ പിടിച്ചു. അവളെ ഉത്തരത്തിനു ഞാൻ നോക്കി..ആ മുഖത്തു ചിരിയാണ്..
“എടാ കൊരങ്ങാ നീ ആകെ മാറി പോയി ” അപ്പോഴേക്കും അവൾക്കെന്റെ വളർച്ച പരിശോദിക്കാഞ്ഞിട്ടാണ്.
“അനൂ… ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ….”
“ആട പൊട്ടാ…” കൈയ്യിൽ പിടിച്ചിരുന്ന ക്യാരറ്റ് വീണ്ടും പിടിച്ചു വാങ്ങി അവൾ വായിൽ വെച്ചു..
“നിനക്കിഷ്ടല്ലേൽ നീയൊന്നും ചെയ്യണ്ട,പിന്നെ ഗായത്രി അല്ലെ.. അവൾക്ക് കൊടുത്തേക്ക് ” ക്യാരറ്റിനെ വധിച്ചു കൊണ്ട് ദീർഘമായി ആലോചിച്ചു അവൾ പറഞ്ഞു..
“ഇതങ്ങു ആദ്യമേ പറഞ്ഞാൽ പോരെ എന്റെ കുട്ടീ “… ഇടതു കൈ കൊണ്ട് അവളെ ചുറ്റി എന്നിലേക്ക് വലിച്ചു ആ കവിളിൽ ഒരുമ്മ കൊടുത്തു ഞാൻ പറഞ്ഞു.
“ഡാ ഡാ അമ്മവരും ട്ടോ!!!!!” പെട്ടന്നുള്ള പറച്ചിൽ ആണേലും അത്ര പേടിയൊന്നും ഇല്ലാതെയാണ് അവളുടെ താക്കീത്.ഞാൻ പെട്ടന്ന് തന്നെ അവളെ വിട്ടു..എനിക്ക് പേടി ഉണ്ട്.
എന്നാലും അവളുടെ ഇടതു കൈ ഞാൻ വിടാതെ കോർത്തു പിടിച്ചു… എന്നെ വിടാതെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോ… ആ കണ്ണിന്റെ മുന എന്റെ നെഞ്ചിൽ കുത്തിയിറങ്ങിയപ്പോ ഞാൻ ഇത്തിരി നാണിച്ചു.. ആ ചിരി കണ്ടു അവൾക് അത്ഭുതം..