അങ്ങേരോട് പറഞ്ഞു ബാഗിൽ ചുരുട്ടി വെച്ച എന്റെ പഴയ ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് അങ്ങേരുടെ കൂടെ സൈറ്റിലേക്കിറങ്ങി,….
ഒരു മൂന്നു നില കെട്ടിടത്തിന് മുന്നിലാണ് യാത്ര അവസാനിച്ചത്,…
ആദ്യം വന്ന അണ്ണന്മാർ ഇപ്പൊ സൂപ്പർവൈസർമാരാണ്, വരാൻ വൈകിയ ഭായിമാർ പണിക്കാരും,..
അവിടെ മണിയേട്ടൻ പറഞ്ഞതുവെച്ചു പതിയെ പണി തുടങ്ങി,ഭായിമാർ കൊണ്ടു വന്നു വെച്ചു കൊടുക്കുന്ന സിമന്റും മണ്ണും കൂട്ടിക്കൊടുക്കുന്ന പണി ആണ് മണിയേട്ടൻ എന്നെ ഏൽപ്പിച്ചത്,…
ആദ്യത്തെ ആവേശത്തിൽ കൈകോട്ടു കൊണ്ടൊന്നു അമ്മാനമാടി ഭായിമാരെ നാണിപ്പിക്കാൻ ഒരു കഠിന ശ്രെമം നടത്തി,…
പതിനഞ്ചു മിനിറ്റു കുനിഞ്ഞു നിന്ന് മരണ വെട്ട് വെട്ടിയതും അവൻ വന്നു,…
ഇന്നലെ വന്ന അതേ മഞ്ഞ വെളിച്ചവും ഈച്ചകളും തലയ്ക്ക് ചുറ്റും,…
എന്റെ വിയർത്തു മൂടിയ മുഖം കണ്ട മണിയേട്ടന് കാര്യം മനസ്സിലായിട്ടാണെന്നു തോന്നുന്നു,…
നൈസായി ഒരു ഭായിയെ വിളിച്ചു അതേൽപ്പിച്ചു എന്നെ ഒരു കട്ട കൂട്ടി വെച്ചതിന്റെ മേലെ കൊണ്ടു വന്നു പ്രതിഷ്ഠിച്ചു,…
ചെവിയിൽ ഇടിയും ഇടിച്ചു ശ്വാസം വലിച്ചു വിട്ട് കുറച്ചു ഒന്ന് ഇരുന്നു…
അപ്പോഴേക്കും മണിയേട്ടൻ വെള്ളം കൊണ്ട് തന്നു.
“ശരീരത്തിന് ശീലം ഇല്ലാത്തത് പെട്ടെന്ന് ചെയ്ത കൊണ്ടാ…നിന്റെ മരണ വെട്ട് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ…”
എന്നെ നോക്കി തൊലിഞ്ഞ ഒരു ഇളിയുമായി മണിയേട്ടൻ പറഞ്ഞു,…
അങ്ങേരെ ചുമ്മാതാണേലും രണ്ടു തെറി പറയണം എന്നുണ്ട്, ശ്വാസം എടുക്കുന്നതും ഒന്നു തല നേരെ നിക്കുന്നതും എന്റെ ഇപ്പോഴത്തെ പ്രധാന മുൻഗണനാ വിഷയം ആയതുകൊണ്ട് ചുമ്മ നോക്കി ഇരുന്നു.
“പിത്തം ഇളകി കഴിയുമ്പോൾ ശെരി..ആവും…
എന്തേ ഇനിയും ഈ പണിക്ക് നീക്കാൻ തോന്നണുണ്ടോ…”
അങ്ങേര് ചിരിയോടെ ഒന്നു കളിയാക്കി പറഞ്ഞു.
അതെനിക്ക് ഇഷ്ടോയില്ല….
ഇനിയും ഒരു നൂറു ചട്ടി കൂടി കൊണ്ടുവാ കട്ടപ്പ എന്നൊക്കെ പറയണം എന്നുണ്ടായെങ്കിലും നേരെ നിന്നത് തന്നെ ഭാഗ്യം എന്നു ഉള്ളിൽ പറഞ്ഞു,
ചെന്ന് കൈകോട്ടെടുത്തു…
ആവേശത്തിന്റെ അണ്ടിക്ക് ആദ്യമേ അടികിട്ടിയത് കൊണ്ടും ബിൽഡിങ് ന്റെ പണി ഇന്ന് തന്നെ തീർത്തു കൊടുത്താൽ ഇതെന്റെ പേരിൽ ഒരുത്തനും എഴുതി തരില്ല എന്നു ബോധം വന്നതുകൊണ്ടും,…