കുടമുല്ല 2 [Achillies]

Posted by

 

“ഞാൻ അത് കൊടുത്തു….

അങ്ങനെയാ…ഫീസടച്ചേ”

 

അവളുടെ മുഖം പെട്ടെന്നാണ് വാടിപോയത്.

മുഖവും കുനിച്ചു നിൽക്കുന്ന പെണ്ണ് കരയാനുള്ള പുറപ്പാടാണെന്നു മനസിലായതോടെ, ഞാൻ കവിളിൽ പതിയെ ഒന്നു തട്ടി.

 

“അമ്മു ഒന്നൂല്ല…എനിക്ക് ജോലി കിട്ടി…നീ കൂടെ നല്ലൊരു ജോലിക്ക് കേറിയാ നമുക്ക് പുതിയതൊരെണ്ണം വാങ്ങിച്ചൂടെ….പിന്നെന്താ…”

 

പെണ്ണ് കിടന്നു വിങ്ങിപ്പൊട്ടി മിണ്ടാട്ടം മുട്ടി നടക്കും മുന്നേ,ഞാൻ ഒന്ന് സമാധാനിപ്പിച്ചു.

 

“ജോലി കിട്ടിയോ…എവിടെയാ….”

 

പെട്ടെന്ന് തന്നെ അവൾ എന്നോട് ചോദിച്ചു.

 

“ഉം…. അക്കൗണ്ട്‌സ്  ഇൽ ….കാക്കനാട് ഒരു സൂപ്പർ മാർക്കറ്റ് ഇൽ….”

 

മണിയേട്ടന്റെ കൂടെ ഉള്ള ജോലി തത്കാലം പറയേണ്ടെന്നു വെച്ചു,…അതൂടെ അറിഞ്ഞാൽ ചിലപ്പോ,…കരഞ്ഞു നാശമാക്കി,…ചിലപ്പോൾ എന്തൊക്കെ കാണിച്ചു കൂട്ടും എന്നു പോലും പറയാൻ പറ്റില്ല…

 

അതോടെ അവളുടെ മുഖം ഒന്ന് തെളിഞ്ഞു.

 

“നന്നായിട്ട് പഠിച്ചോണേ… അമ്മൂസെ….നിന്നെ ഒരു നിലയിലെത്തിച്ചിട്ട് വേണം എനിക്കൊന്നു വിശ്രമിക്കാൻ…”

 

ഞാൻ ഒരു കാരണവരെ പോലെ പറയുന്നത് കെട്ടിട്ടാവണം…

 

കുറുമ്പ് കുത്തിയ കളിയാക്കലാണ് ആദ്യം പെണ്ണിന്റെ വായിൽ നിന്ന് വന്നത്…

 

“ഞ ഞ്ഞ ഞ്ഞ…..”

 

ചിരിച്ചു തെറ്റിത്തെറിച്ചു അടുക്കളയിൽ എനിക്കുള്ള ചായ എടുക്കാൻ പോയ അമ്മുവിനെ ഞാൻ നോക്കി നിന്നു…

എന്റെ അനിയൻ നാറി, അറിയാതെ എനിക്ക് ചെയ്ത പുണ്യമാണ് ഇവളെന്ന് തോന്നിപ്പോയി..

പക്ഷെ അപ്പോഴേക്കും മനസ്സിൽ ഇരുന്നു വേറൊരു നാറി പണി തുടങ്ങി, ഒറ്റ ചോദ്യത്തിൽ അവനെന്റെ ട്യൂബ് ഊരി വിട്ടു,…

 

“അവൾ നിന്നെ ഒരു ആങ്ങളയെ പോലെയാണ് കാണുന്നതെങ്കിലോ….കിലോ കിലോ…”

 

അതോടെ ചിരിച്ചോണ്ടിരുന്ന ഞാൻ മൂഞ്ചിക്കുത്തി മനസ്സിൽ മൂന്നു തെറിയും വിളിച്ചു തോർത്തും എടുത്തു കുളിക്കാൻ പോയി…

 

***********************************

 

പിറ്റേന്ന് എന്റെ ഒപ്പം തന്നെ അവളും റെഡി ആയി ഇറങ്ങി,..

കവല വരെ ഓരോന്നു പറഞ്ഞും എന്നെ പിച്ചിയും വലിച്ചും ചിരിച്ചും കൂടെ നടന്നു ബസ് കേറിപ്പോയതോടെ

ഞാൻ വേഗം അടുത്ത ബസ് പിടിച്ചു മണിയേട്ടന്റെ വീട്ടിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *