പാർവ്വതി പരിണയം [അഗ്നി]

Posted by

 

അങ്ങനെ അലമ്പും ഉറക്കവും തീറ്റയും ഓക്കെ ആയി ആ ദിവസം അങ്ങനെ പൊക്കോണ്ടിരുന്നു…

 

ഉച്ച കഴിഞ്ഞുള്ള ഇൻട്രവെല്ലിന് സ്റ്റാഫ്‌ റൂമിൽ പോയ പഠിപ്പി പെണ്ണുങ്ങളിൽ ഒരുത്തിയാണ് ആ സന്തോഷ വാർത്ത പുറത്ത് വിട്ടത്…

 

“വസന്ത എന്ന വൻമരം വീണു പകരമാര്… ”

 

അതെ… ആ ചോദ്യത്തിന് ഉത്തരം തന്നെ…

 

പക്ഷെ ഉത്തരം പകുതിയേ ഉള്ളു… പേരും പറിയും ഒന്നും കിട്ടിയില്ല… വരുന്നത് ഒരു ടീച്ചർ ആണെന്ന് മാത്രം അറിഞ്ഞു…

 

ചങ്കരനും ഗഡികൾക്കും അത് മരുഭൂമിയിൽ മഴ പെയ്തപോലെ ഒരു കുളിര് അങ്ങ് സമ്മാനിച്ചു…

 

അങ്ങനെ മനക്കോട്ട കെട്ടി ക്ലാസ്സും കഴിഞ്ഞ് കോളേജ് വിട്ട് ചങ്കരൻ നേരെ വീട്ടിലേക്ക് ചെന്ന് കയറി…

 

“അമ്മേ ചായ…”

 

അകത്തേക്ക് കയറി ആരേം കണ്ടില്ലേലും മാതാ ശ്രീ അവിടെ തന്നെ കാണും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ഏട്ടുമാർ പൊട്ടത്തിൽ വിളിച്ചു പറഞ്ഞ് ഉള്ളിലേക്ക് കയറി…

 

“ഒച്ച വക്കാതെടാ നാറി… ചെവി പൊട്ടുമല്ലോ…”

 

ആ അലർച്ച കേട്ട് റൂമിൽ നിന്ന് ഒരുത്തി ഓന്തിനെ പോലെ തല പുറത്തിട്ടു തെറി വിളിച്ചു കൊണ്ട് പറഞ്ഞു…

 

ആ ഒന്താണ് ശങ്കരന്റെ ഒരേ ഒരു പെങ്ങളൂട്ടി ഓർ അനിയത്തി പെണ്ണ്… ചങ്കരന്റെ സ്വന്തം വാസുട്ടി ഓർ വാസുകി…

 

തന്തപ്പടി ബിസിനസ് ഒക്കെ ആയി വീട്ടി കയറാൻ കൊറേ ടൈം ആകും… നാട്ടുകാർ പലിശ പിള്ള എന്നും ചങ്കരനും പെങ്ങളൂട്ടിയും അച്ഛാ എന്നും വിളിക്കും… ഒർജിനൽ പേര് വിനയൻ പിള്ള..

 

ഇനി മാതാ ശ്രീയുടെ പേരായി മാറ്റി വെക്കുന്നില്ല… “ജാനകി…”

 

ഇതൊക്കെ ആണ് ചങ്കർ ജിയുടെ കുടുംബത്തിലെ “നിലവിലെ” പ്രധാന അംഗങ്ങൾ…

 

അവൻ നേരെ മുകളിലെ റൂമിൽ പോയി ഡ്രെസ്സും മാറി ഒരു ഷോർട്സും ജേഴ്‌സിയും ഇട്ട് നേരെ താഴെ വന്നതും മാതാ ശ്രീ ചായയും ചൂട് പഴം പൊഴിയും എടുത്ത് ഡൈനിങ് ടേബിളിൽ വച്ച് സാനിധ്യം അറിയിച്ചിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *