പാർവ്വതി പരിണയം [അഗ്നി]

Posted by

 

പിപി സ്റ്റാണ്ട്സ് ഫോർ പണയിൽ പുരുഷോത്തമൻ.. ഓർ ഗൾഫ് പുരുഷു… (ഇമ്പോർട്ടന്റ് ക്യാരക്ടർ അല്ല വിട്ടേക്കാം…)

 

ഇനി അതെ ബെഞ്ചിലെ മൂന്നാമൻ ആണ് ഞണ്ട് കിഷു ഒരു കിഷോർ കുമാർ… പുള്ളിടെ പാട്ടിന്റെ കാര്യം പറഞ്ഞല്ലോ… കൂട്ടത്തിലെ പാടാൻ കൊള്ളാത്ത ഗായകൻ തെണ്ടി…

 

ഇനി വേറെ ഒരു നാറി കൂടെ ഇണ്ട്… ലാസ്റ്റ് ബെഞ്ചിന്റെ അഭിമാനം ആയോണ്ട് ക്ലാസ്സിൽ വല്ലപ്പോഴുമേ വരു… പേര് പാഷാണം ബിബി ഓർ ബിബിൻ മാമച്ചാൻ…

 

ലുക്ക്‌ കൊണ്ട് പാഷാണം ഷാജിയുടെ കൊണ്ട് ആണ് ആ പേര് വീണേ എന്ന് ഒരു കൂട്ടർ… സ്വന്തം അമ്മാവന് പാഷാണം കലക്കി കൊടുത്തത് കൊണ്ട് എന്ന് മറ്റൊരു കൂട്ടർ…

 

അവനെ നേരാവണ്ണം കണ്ട് കിട്ടാത്തത് കൊണ്ടും, കണ്ടാൽ തന്നെ കൊണ്ട് “കിട്ടാൻ” താല്പര്യം ഇല്ലാത്ത കൊണ്ടും കറക്റ്റ് റീസൺ അറിയില്ല…

 

ഇപ്പോൾ തന്നെ ഏകദേശ ഒരു ഊഹം കിട്ടി കാണുമ്മല്ലോ ഞമ്മന്റെ കഥയുടേം കഥാപാത്രങ്ങളുടേം ഒരു ഇരുപ്പ് വശം…

 

അതെ ഒരു ക്യാമ്പസ് റൊമാന്റിക് പ്ലാസ്റ്റിക് ബോംബ്‌ളാസ്‌റ്റിക്‌ ഒക്കെ ചേർന്ന് വരുന്ന ഒരു കഥ…

 

ഇനി വെക്തമായി പറഞ്ഞാൽ എംകോമിന്റെ ക്ലാസ്സിൽ എന്താണ് നടക്കുന്നെ എന്ന് പോലും അറിയാതെ അദ്ധ്യാപകരുടെ കണ്ണിലെ കരടായ ഒരു പറ്റം തങ്കപ്പെട്ട ചെറുപ്പക്കാർ ബാഗും തൂകി വാചകം അടിക്കാനും അലമ്പ് ഉണ്ടാക്കാനും ചോറുണ്ണാനും വന്നിരിക്കുന്ന മനോഹരമായ ക്ലാസ്സ്‌ മുറി…

 

ഇനി ഇത്രേം അലവലാതികൾ ആയ ഞങ്ങക്ക് ( ഞങ്ങള്ക്ക് ഞങ്ങളെ പുകഴ്‌ത്താൻ വേറെ ഒരു തെണ്ടിയുടേം ആവശ്യമില്ല… അല്ല പിന്നെ…) എന്തിനു പിജിക്ക് കെട്ടിയെടുത്തു എന്ന സംശയം ഉണ്ടേൽ ഉത്തരം നിസാരം…

 

ഡിഗ്രി കഴിഞ്ഞു വീട്ടിൽ ഇരുന്നു വേരിറങ്ങുമ്പോൾ വീട്ടുകാർ “മുറ്റ് നേന്ത്രൻ ” ആണെന്ന് പറഞ്ഞ് തൊടിയിൽ കൊണ്ട് നടുന്ന അവസ്ഥ വരും…

 

ജോലിയില്ലായ്മ മൂലമുള്ള പുച്ഛം… പബ്ജി കളിക്കാനും തുണ്ട് കാണാനും റീചാർജ് ചെയ്യാൻ കാശ് ചോദിച്ചാൽ പുച്ഛം… സിനിമ കാണാനും ഫ്രണ്ട്സിന്റെ കൂടെ തെണ്ടാൻ പോകാനും ഇരക്കാൻ ചെലുമ്പോളും പുച്ഛം…

Leave a Reply

Your email address will not be published. Required fields are marked *