അച്ഛൻ എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല.
“നീ അറിയാത്ത പലതും ഉണ്ടെടാ , അതെല്ലാം നീ അറിയും. പക്ഷേ , ഞങ്ങൾ പറഞ്ഞാ ചിലപ്പോ നീ വിശ്വസിച്ചേക്കില്ല”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ പിറകിൽ ഇരുന്നിരുന്ന ്് അവനോടായി സച്ചി പറഞ്ഞു.
കൊച്ചി മുതൽ പാലക്കാട് വരെയുള്ള യാത്ര മടുപ്പിക്കുന്നത് ആയിരുന്നു.
ഇടക്ക് തൃശൂർ നിർത്തി ഞങ്ങൾ ഭക്ഷണം കഴിച്ചു.
വീട് എത്തും വരെ കാര്യമായി സംസാരം ഒന്നും ഉണ്ടായില്ല.
കാർ ഗെയിറ്റ് കടന്ന് മുറ്റത്തേക്ക് കയറിയപ്പോൾ ഒരു വല്ലായ്മ തോന്നി.
അന്ന് എല്ലാം നഷ്ടപ്പെട്ടവനായി ഇറങ്ങിയതാണ്.
ഒരു തിരിച്ചുവരവ് ഒട്ടും പ്രതീക്ഷിച്ചതല്ല.
വാഹനത്തിന്റെ ശബ്ദം കേട്ടാവും അമ്മ ഇറങ്ങിവന്നത്.
അച്ഛനും , സച്ചിയും ഇറങ്ങിയതിന് പിന്നാലെ തെല്ലൊരു മടിയോടെ ഞാനും ഇറങ്ങി.
“കിച്ചൂട്ടാ”
അമ്മ ഓടിവന്ന് കെട്ടിപ്പിടിച്ചു.
“ദേഷ്യാണോടാ , അമ്മയോട് ദേഷ്യാണോ മോനെ”
്് പതം പറഞ്ഞ് കരയുകയാണ് അമ്മ.
കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. എന്തൊക്കെ ്് ആയാലും അമ്മ അല്ലേ.
എന്റെ കണ്ണുകളും നിറഞ്ഞു പോയി.
അമ്മയെ ചേർത്തുപിടിച്ച് അവനും കരഞ്ഞു.
അവരേയും നോക്കി നിന്ന സച്ചിയും പ്രതാപനും ചിരിച്ചു.
അപ്പോഴും നിറഞ്ഞുവന്ന തന്റെ കണ്ണുകൾ അവർ കാണാതിരിക്കാൻ അയാൾ പണിപ്പെട്ടിരുന്നു.
“അല്ല , എന്തോന്നിത്! എൽ കേ ജി പിള്ളേരോ?”
ബാഗ് എടുത്ത് അകത്തേക്ക് പോകുന്നതിന്റെ ഇടയിൽ സച്ചി ചോദിച്ചു.
“പോടാ , കിട്ടും നിനക്ക്”
അമ്മ കൈ ്് ഓങ്ങിയതും അവൻ അകത്തേക്ക് ഓടി.
ഞാൻ പതിയെ അകത്തേക്ക് നടന്നു.
അന്ന് എല്ലാം തകർന്ന് ഇറങ്ങിയ എന്നെ ആണ് ഓർമവന്നത്. തിരിഞ്ഞ് നോക്കിയപ്പോൾ എന്നെയും നോക്കിനിൽക്കുന്ന അച്ഛനേയും , അമ്മയേയും കണ്ടു.
ഞാൻ വരച്ച ചിത്രങ്ങളും , എനിക്ക് കിട്ടിയ ചെറിയ സമ്മാനങ്ങളും എല്ലാം അതാതിന്റെ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.
അല്ലെങ്കിലും മാറിയത് കുറച്ച് ജീവിതങ്ങൾ മാത്രമാണ് , ബാക്കിയുള്ള ഒന്നും മാറിയിട്ടില്ല.
ഫ്രഷ് ആകാൻ മുറിയിലേക്ക് പോയി.
അന്ന് എടുക്കാൻ മറന്ന എന്റെ ഫോൺ മേശപ്പുറത്ത് ഉണ്ടായിരുന്നു. ഒരു കൗതുകത്തിന് കൈയ്യിൽ എടുത്തു. കേടായിക്കാണും എന്നാണ് കരുതിയത് , പക്ഷെ ആൾ ഇപ്പോഴും വർക്കിങ്ങ് കണ്ടീഷനിൽ തന്നെയാണ്!.