എന്നും എന്റേത് മാത്രം 4 [Robinhood]

Posted by

പിന്നെ മടിച്ച് നിന്നില്ല. ഈ ഒരു സാഹചര്യം ആരുടെയൊക്കെയോ കാരണവന്മാർ ചെയ്ത പുണ്യം കൊണ്ട് നേരത്തേ പ്രതീക്ഷിച്ചിരുന്നു.

അത് നേരിടാനായി പോക്കറ്റിലേക്ക് കൈ ഇട്ടു.

അപ്പോഴേക്കും അവന്റെ വയറിനിട്ട് ആദ്യ ഇടി കിട്ടിയിരുന്നു.

രണ്ടാമത്തേത് കൊടുക്കാൻ തുടങ്ങുന്നതിന് മുമ്പ് നവി പോക്കറ്റിലിട്ട കൈ മുന്നിലേക്ക് കൊണ്ടുവന്നു.

കൈ ഉയർത്തിയതും കൺമുമ്പിൽ പുല്ല് മിഠാഇ കണ്ട് ചിന്നു സ്വിച്ച് ഇട്ടപോലെ കൈ താഴ്ത്തി.

“ഉം , തൽക്കാലം ക്ഷമിക്കാം. ഇനി ഇതുപോലെ വല്ലോം കാണിച്ചാ ഇതിലൊന്നും നിൽക്കൂല്ലാ”

കുറച്ച് സമയം കഴിഞ്ഞ് ആള് കൂളായി.

“ഇങ്ങ് താ. ദുഷ്ടനാണെങ്കിലും സ്നേഹമുണ്ട്”

അതും പറഞ്ഞ് പാക്കറ്റ് കൈയ്യിൽ നിന്ന് തട്ടിപ്പറിച്ച് അധികം ആളുകൾ ഇല്ലാത്ത ഭാഗത്തേക്ക് അവള് പോകുന്നത് കണ്ട് ഞാൻ ചിരിച്ചു.

“എന്താ കിച്ചുവേട്ടാ ഒറ്റക്ക് നിന്ന് ചിരിക്കുന്നേ , വട്ടായാ?”

“വട്ട് നിന്റെ,. അല്ല ഇതാര് കണ്ണപ്പേട്ടനാ!?”

“ദേ , കിച്ചുവേട്ടാ , അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ലാന്നറിയാല്ലോ”

“ഹാ , റെയ്സാവല്ലെടോ ചങ്ങായി. ഞാൻ വെറ്തെ വിളിച്ചതല്ലേ”

ഞാൻ ചിരിച്ചു.

“അല്ല , നിങ്ങക്ക് നമ്മളെ ഒന്നും മൈന്റില്ലല്ലോ?”

“അത് എന്താടാ അങ്ങനെ ചോദിച്ചേ?”

“ഞാൻ ഇന്നലെ ബൈക്കില് വരുമ്പോ കൈ കാണിച്ചിട്ട് നിങ്ങള് വെറുതെ അങ്ങ് പോയത് കണ്ട് ചോദിച്ചതാ”

“ആ കാവിന്റെ അടുത്ത് വെച്ചാണോ?. ഡാ , അത് നീയായിരുന്നോ. ്് ഹെൽമെറ്റും കോപ്പുമൊക്കെ ഉള്ളോണ്ട് ആരാന്ന് കണ്ടില്ലെടാ”

“ഓഹ് അങ്ങനെ. അല്ല പണിയൊക്കെ എങ്ങനെ?”

“മോശമില്ലെടാ. മൂങ്ങ ഇപ്പം എവിടെയാ”

“അവൻ കൊല്ലത്താ. ഏതോ കോഴ്സും കിട്ടി പോയതാ”

“അല്ല നീയിപ്പോ”

“ഒരു കംപ്യൂട്ടർ കഫെയിലാ”

ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് അച്ഛനും അമ്മയും അകത്തേക്ക് പോവുന്നത് കണ്ടത്.

അപ്പോ എല്ലാരും ഒത്തുള്ള പണി ആണല്ലേ എനിക്ക് നേരത്തെ കിട്ടിയത്!.

കുറച്ച് നേരം കഴിഞ്ഞപ്പോൾ വിക്കിയും സ്നേഹയും പുറത്ത് സ്റ്റേജിൽ വന്ന് ഇരുന്നു.

അന്ന് ഒരു മിന്നായം പോലെ കണ്ടതാണ് അത് കഴിഞ്ഞ് ഈ വേഷത്തിൽ ഇവിടെയാണ്.

അവര് വന്നതും പരിപാടികൾ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *