എന്നും എന്റേത് മാത്രം 4 [Robinhood]

Posted by

അവരെ കണ്ട് എല്ലാവരും അടുത്തേക്ക് ചെന്നു.

“ലച്ചൂന് എങ്ങനെയുണ്ട് പ്രീതി?”

ചോദിച്ചത് ഹരി ആയിരുന്നെങ്കിലും എല്ലാവർക്കും അത് തന്നെ ആയിരുന്നു അറിയേണ്ടത്.

അയാൾ അനുഭവിക്കുന്ന മാനസീക വിഷമം അവൾക്ക് മനസ്സിലായി.

“Hey , nothing പേടിക്കാൻ ഒന്നുമില്ല ഹരിയേട്ടാ. ദേഹത്ത് എന്തോ പഴുതാരയോ എന്തോ വീണതാ , ഭാഗ്യത്തിന് വിഷമുള്ളതൊന്നും അല്ല. അതിനെ കളയാനുള്ള തിരക്കിൽ ഡ്രെസ്സ് ഇത്തിരി കീറിയതാ”

“ആ ഷോക്കിൽ ബീ പീ വല്ലാണ്ട് കുറഞ്ഞു , അതാ ഇങ്ങോട്ട് കൊണ്ടുവന്നത്. പേടിക്കാൻ ഒന്നുമില്ല. ഡ്രിപ്പ് ഇട്ടിട്ടുണ്ട്”

“സമാധാനമായിട്ട് ഇരിക്ക് , അവള് വേഗം ഓക്കെ ആകും”

ചിരിച്ചുകൊണ്ട് എല്ലാരേയും നോക്കി പ്രീതി തിരികെ നടന്നു.

അവൾ പറഞ്ഞ വാക്കുകളിൽ വിളറി നിൽക്കുകയാണ് എല്ലാവരും.

വിക്കിയുടേയും പ്രതാപിന്റേയും , സച്ചിയുടേയും മുഖങ്ങളിൽ ഒഴികെ മറ്റെല്ലാവരിലും നിറഞ്ഞുനിന്നത് കുറ്റബോധം മാത്രം ആയിരുന്നു. തിരുത്താൻ ആകാത്ത ഒരു തെറ്റ് ചെയ്തതിലുള്ള കുറ്റബോധം.

എന്ത് പറയണമെന്ന് അറിയാതെ അവർ നിന്നുപോയി.

“കിച്ചു എവിടെടാ!”

വെപ്രാളത്തോടെ ഹരി വിക്കിയേ നോക്കി.

“അവനെ നോക്കണ്ട , കാര്യമറിയാണ്ട് അവനെ എങ്ങോട്ടാ പറഞ്ഞയച്ചേന്ന് ഞങ്ങക്ക് അറീല”

പ്രതാപിനെ നോക്കിയാണ് സച്ചി പറഞ്ഞത്.

അത് കേട്ട് ഒരു ഞെട്ടലോടെ ഹരിപ്രസാദ് അയാളെ നോക്കി.

“അവൻ ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാമായിരുന്നു”

എല്ലാവരുടേയും നോട്ടം തനിക്ക് നേരെയാണെന്ന് മനസ്സിലാക്കി പ്രതാപ് പറഞ്ഞുതുടങ്ങി.

“പക്ഷേ , കാര്യം അറിയാണ്ട് തല്ലാനും കൊല്ലാനും എറങ്ങുന്നവരുടെ മുന്നിലേക്ക് അവനെ വിടാൻ പറ്റില്ലല്ലോ?”

ഒന്നും പറയാൻ കഴിയാതെ ഹരി തലകുനിച്ച് നിന്നു.

“വല്ലാതെ വിഷമിച്ചിരുന്നു അവൻ. ഇവിടെ തന്നെ നിന്നാ അത് കൂടുകയേ ഉള്ളൂ. അതുകൊണ്ടാ ഞാൻ”

വിക്കിയും , സച്ചിയും പരസ്പരം നോക്കി.

അപ്പോഴേക്കും വിവരങ്ങൾ അറിഞ്ഞ ശ്രീഹരിയും ബാക്കിയുള്ളവരും അവിടേക്ക് എത്തി.

“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വിട്ടുകള”

ഹരിയുടെ തോളിൽ തട്ടി പ്രതാപൻ ആശ്വസിപ്പിച്ചു.

“ഡാ , എന്താടാ നടക്കുന്നേ?”

സംഭവം ഒന്നും മനസ്സിലാകാതെ ശ്രീ വിക്കിയെ തോണ്ടി.

“ആ , നീ മാമന്റെ വീട്ടിലായിരുന്നില്ലേ”

അവന്റെ തോളിലൂടെ കൈയ്യിട്ട് കുറച്ച് ദൂരം സച്ചി വരാന്തയിലൂടെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *