ദേവസുന്ദരി 8 [HERCULES]

Posted by

 

അവളുടെ ശബ്ദത്തിൽ ഇത്തിരി സങ്കടമുള്ളപോലെ തോന്നി.

 

ഒന്നുമില്ലെങ്കിലും അവളുടെ അടുത്ത കൂട്ടുകാരി അല്ലേ…

 

” ഞാനറിഞ്ഞു…!”

 

പതിയെ ആണ് ഞാനത് പറഞ്ഞത്. അവിടെ നടന്ന കാര്യം ഓർക്കുമ്പോ എനിക്കെന്നിലെ നിയന്ത്രണം നഷ്ടമാകുന്നപോലെ തോന്നി.

 

” ഏഹ്… എങ്ങനെ… ” ഒരുഞെട്ടലോടെ ജിൻസിയെന്റെനേരെ തിരിഞ്ഞു.

 

” ഞാനും അമ്മേം ഇപ്പൊ അവിടെക്കാ പോയെ… ”

 

ഞാൻ അവിടെ ഉണ്ടായ കാര്യം ഒക്കെ അവളോട് പറഞ്ഞു. എല്ലാം ഒരു പകപ്പോടെ കെട്ടിരിക്കുകയായിരുന്നു ജിൻസി.

 

” അവൾക്കെന്തോ പറ്റീട്ടുണ്ട്… ഇത്തിരി ദേഷ്യം കാണിക്കുമെന്നല്ലാതെ അവളിന്നേവരെ ആരോടും ഇങ്ങനൊന്നും പെരുമാറീട്ടില്ലാ… ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നു എന്നൊക്കെ എന്നെവിളിച് പറഞ്ഞവൾ കല്യാണം എന്നെ അറിയിച്ചില്ലല്ലോ എന്നോർക്കുമ്പോ… ”

 

ജിൻസി താടിക്ക് കയ്യും കൊടുത്ത് അവിടെ ഇരുന്നു.

 

” നിനക്കോർമേണ്ടോ ജിൻസി… അന്ന് നമ്മൾ സംസാരിച്ചിരുന്നപ്പോ അവള് കേറിവന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയത്… അന്നൊരുപക്ഷെ അവളത് പറയാനാവും വന്നേ… ”

 

അതിനൊന്നു കനപ്പിച്ചുമൂളിയതല്ലാതെ ജിൻസിയൊന്നും പറഞ്ഞില്ല.

 

എന്തൊക്കെ പറഞ്ഞാലും അവൾക്ക് നല്ല സങ്കടമുണ്ട്. അവൾക്ക് കുറച്ചുനേരം ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടന്നിറങ്ങി എന്റെ ഫ്ലാറ്റിലേക്ക് ചെന്നു. അമ്മ കിടന്നിരുന്നുവെങ്കിലും ഉറങ്ങിയിട്ടില്ല എന്നെനിക്കുറപ്പായിരുന്നു. അല്ലിയാവട്ടെ ഫോണിൽ കളിച്ച് അവിടെ ഇരിപ്പുണ്ട്. അമ്മയുടെ പതിവില്ലാത്ത കിടപ്പുകൂടെ കണ്ടതോടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവൾ ഊഹിച്ചുകാണണം.

 

എനിക്കൊന്ന് കിടന്നാൽക്കൊള്ളാമെന്ന് തോന്നി. ഞാൻ റൂമിലേക്ക് നടക്കുന്നതിനിടെ അല്ലിയെന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കി.

അത് കാര്യമാക്കാതെ ഞാൻ റൂമിലേക്ക് ചെന്ന് കട്ടിലിൽ കയറിക്കിടന്നു.

 

അവിടെയവൾ പറഞ്ഞ ഓരോവാക്കും എന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. പക്ഷേ അതിനേക്കാളേറെ എന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നത് എന്റെ അമ്മയെ അത് വേദനിപ്പിച്ചു എന്നോർക്കുമ്പോഴാണ്.

 

മനസാകെ കലങ്ങി മറിയുന്നു. കലുഷിതമായ മനസിനെ നിയന്ത്രിക്കാനെനിക്ക് പറ്റുന്നില്ല. മനസൊന്നു ശാന്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയപ്പോൾ ഞാൻ അവിടന്ന് എണീറ്റ് പുറത്തേക്ക് നടന്നു. എവിടെയെങ്കിലും അൽപനേരം പോയിരിക്കാൻ തോന്നി.

 

Leave a Reply

Your email address will not be published. Required fields are marked *