എന്നാലതിന് പട്ടിവിലകൊടുത്ത് ഞാൻ നേരെ എന്റെ കാബിനിലേക്ക് ചെന്ന് ജോലി ആരംഭിച്ചു.
ഒരു പതിനഞ്ചുമിനുട്ട് കഴിഞ്ഞുകാണും… അഭിരാമി എന്റെ കാബിനിലേക്ക് വന്നു.
അവളെ കാണുന്തോറും എന്റെ ദേഷ്യം കൂടിക്കൊണ്ടിരുന്നു.
” രാഹുൽ… സോറി… അന്ന് ഞാൻ അങ്ങനൊന്നും… ”
അവളെ മുഴുവിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല.
എപ്പഴോ എന്റെ നിയന്ത്രണത്തിൽനിന്ന് വിട്ടുമാറിയ എന്റെ കൈ അവളുടെ കാരണം പുകച്ചിരുന്നു.
അവളൊന്ന് വേച്ചുപോയി… എങ്കിലും യാതൊരുവിധ ഭവമാറ്റവും ഇല്ലായിരുന്നു.
ഒരുപക്ഷെ അവളത് അർഹിക്കുന്നു എന്ന് തോന്നിക്കാണണം.
ദേഷ്യത്തിന് ഒരല്പം ആശ്വാസം വന്നപ്പോളാണ് എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ഞാൻ ബോധവാനാകുന്നത്.
ഓഫീസിലെ എല്ലാവരും ഞങ്ങളെയുമുറ്റ്നോക്കിക്കൊണ്ട് കേബിനിനു വെളിയിൽ നിൽപുണ്ടായിരുന്നു.
എന്താണ് ഞാനിപ്പോ ചെയ്തത്… ഒരു സ്ത്രീയെ പരസ്യമായി തല്ലിയിരുന്നു. അവളൊരു കേസ് കൊടുത്താൽ കണ്ണുമ്പൂട്ടി എന്നെ അകത്താക്കാം.
ഒരു പകപ്പ് ആയിരുന്നു ആകെ… ദേഷ്യത്തിന്റെ പുറത്ത് പറ്റിപ്പോയതാണ്…
പക്ഷേ അവൾക്കൊരു ഭവമാറ്റവും ഇല്ലായിരുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
” രാഹുൽ… പ്ലീസ്… എന്റൊപ്പമൊന്ന് വരാവോ… എനിക്കൊന്ന് സംസാരിക്കണം… ”
അവൾ അപേക്ഷിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. എന്തോ അത് കണ്ടപ്പോൾ സമ്മതിച്ചുകൊടുക്കാം എന്ന് തോന്നി.
ഞാൻ വരാമെന്നു പറഞ്ഞതും അവൾ ക്യാബിൻ വിട്ടിറങ്ങി. അവൾക്ക് പിന്നാലെ ഞാനും.
ഞങ്ങളെ രണ്ടിനേം നോക്കി ഓഫീസിലെ ബാക്കിയുള്ളവരും.
അമലും കിഷോറും എന്നോട് എന്താ പ്രശ്നം എന്നൊക്കെ ആംഗ്യത്തിൽ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ തോന്നിയില്ല.
അവൾ നേരെ ചെന്ന് പാർക്കിങ്ങിൽ ഉണ്ടായിരുന്ന അവളുടെ റേഞ്ച്റോവർ വെലാറിലേക്ക് കയറി. അവൾ കാർ സ്റ്റാർട്ട് ചെയ്ത് എനിക്ക് അടുത്ത് കൊണ്ടുവന്നു നിർത്തി. ഞാൻ കൂടെ കയറിയതും അവൾ കാർ മുന്നോട്ടെടുത്തു.
കാറിനകത്തെ മ്യൂസിക് സിസ്റ്റത്തിൽനിന്നും ഏതോ ഒരു ഇംഗ്ലീഷ് പോപ്പ് സോങ് പാടിക്കൊണ്ടിരിക്കുന്നു എന്നതാണ് അവിടെയുള്ള നിശബ്ദത മാറ്റിക്കൊണ്ടിരുന്നത്.
അവളെ തല്ലി എന്ന കുറ്റബോധം മനസ്സിൽ വിങ്ങുന്നതിനാൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ തോന്നിയതെ ഇല്ല. പക്ഷേ ആ കുറ്റബോധത്തെ ഒന്നുമല്ലാതാക്കി അവളോടുള്ള ദേഷ്യം അപ്പോഴും മനസ്സിൽ പുകയുന്നുണ്ടായിരുന്നു.