വിനോദവെടികൾ 4 [ഒലിവര്‍]

Posted by

എനിക്ക് തല കറങ്ങുന്നപോലെ തോന്നി. ഒരാശ്രയത്തിന് ഞാൻ ഷിയാസിനെ തിരിഞ്ഞു നോക്കി. ആ തെണ്ടി ഇതൊന്നും ഒന്നുമറിയാത്ത മട്ടിൽ മിസ്സ് പഠിപ്പിച്ചതിന്റെ നോട്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അവര് പഠിക്കുന്ന വിഷയം ഇംഗ്ലീഷ് അല്ല്യോന്ന് ഇന്നലേംകൂടി ചോദിച്ചവന്റെ ഒരു പ്രിപറേക്ഷൻ!

തിരിഞ്ഞപ്പോൾ മിസ്സ് ആ കടലാസിൽ കണ്ണോടിക്കുകയായിരുന്നു. അതിൽ തുറിച്ചുനോക്കുന്നു. ശ്വാസത്തിന് വേഗത കൂടി. മാറിടം ചെറുതായി ഉയർന്നുതാണു. മുഖം ചുവന്നു. ഒന്നും പറയാനില്ലാതെ ഞാൻ തല കുമ്പിട്ടിരുന്നു. സംഭവം സീനായത് തന്നെ. എന്തുകൊണ്ടോ, ആ പേടിയിൽ മുള്ളലും ചെറിയ കരച്ചിലുമൊക്കെ വന്നു.

റീനാ മിസ്സ് പരുക്ഷമായി എന്റെ താടിക്കുപിടിച്ച് മുഖം അവരിലേക്ക് ഉയർത്തി. മിഴികളിലേക്ക് സൂക്ഷിച്ചുനോക്കി. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്പരപ്പും ദേഷ്യവും ജാള്യതയും കൂടിക്കലര്‍ന്ന അവരുടെ ഭാവം തെല്ലു മാറി. പൊട്ടിത്തെറിക്കാൻ ഒരുങ്ങിയിരുന്ന മുഖം അല്പമൊന്ന് അയഞ്ഞു.

‘ മ്ം..’ പേപ്പറിൽ വീണ്ടുമൊന്ന് നോക്കിട്ട് അവരൊന്ന് മുരടനക്കി.

ഇതിനെപ്പറ്റി ക്ലാസ് കഴിഞ്ഞിട്ട് നമുക്ക് ഡിസ്കസ് ചെയ്യാം” റീനാ മിസ്സ് പേപ്പർ മടക്കി അവരുടെ ടേബിളിൽ വച്ചു. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ചോദിച്ചു.

അപ്പൊ… എവിടംവരെയായിരുന്നു നമ്മള് പറഞ്ഞോണ്ടിരുന്നെ…?” അവർ പിന്നെയും ക്ലാസ് തുടർന്നു.

പിന്നീടൊന്നും വലുതായി സംഭവിച്ചില്ല. പക്ഷേ മിസ്സുമായി കണ്ണുകൾ ഇടയാതിരിക്കാൻ ഞാൻ തലയും കുനിച്ചിരുന്നു. ശരിക്കും… ശരിക്കും നാണംകെട്ടു പോയിരുന്നു.

അപ്പോഴേക്കും ബെല്ലടിച്ചു.

ഓക്കെ സ്റ്റുഡന്‍സ്… ഇന്നിത്രേയുള്ളു. മറ്റെന്നാൾ നിങ്ങടെ ഇന്റേണൽ എക്സാമിന്റെ പേപ്പർ നോക്കിത്തരും. നാളെ, ഒരു ദിവസം മുഴുവനുമുണ്ട്. ഇപ്പൊ പഠിച്ചതൊക്കെ വീട്ടിപോയി നോക്കണം. തിങ്കളാഴ്ച വരുമ്പൊ ഞാൻ ചോദിക്കും… ആ… കൂടാതെ അടുത്ത മാസം നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിൽ നിന്ന് പോവുന്ന ടൂറിന് ആരൊക്കെ വരുമെന്നും പേര് തരണം.” അവർ പറഞ്ഞവസാനിപ്പിച്ചു.

എല്ലാരും എഴുന്നേൽക്കുന്നതിനുംമുമ്പേ ഞാനെഴുന്നേറ്റ് ബാഗുമെടുത്ത് ഒരൊറ്റയോട്ടമായിരുന്നു. അത് ലാസ്റ്റ് പിരീഡായോണ്ട് ദൈവത്തിന് നന്ദിയും പറഞ്ഞ് ഓടി. റീനാ മിസ്സിന് എന്നെ കയ്യിൽകിട്ടുന്നതിന് മുന്നേ രക്ഷപ്പെടാനുള്ള തത്രപ്പാടായിരുന്നു എനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *