താണ്ഡവം [അവന്തിക]

Posted by

താണ്ഡവം

Thandavam | Author : Avanthika


അവൻ ആ വലിയ കവാടം കടന്ന് പുറത്ത് ഇറങ്ങി … ഒന്ന് വീണ്ടും തിരിഞ്ഞ് ആ കവാടത്തിൽ എഴുതിയ പേരിലേക്ക് കണ്ണ് പോയി

 

സെന്റർ ജെയിൽ….

 

അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു …

 

ഒപ്പം തന്നെ ഈ തടവറയിൽ എത്തിച്ച ഒരാളോടുള്ള അടങ്ങാത്ത പകയും … അവന്റേ കണ്ണിൽ ഉദിച്ച് നിന്നു …

 

അന്ന് 18 വയസിൽ വീട്ടുകാരും നാട്ടുകാരും ഒരാളുടേ വാക്ക് കേട്ട് തള്ളി പറഞ്ഞ് അവനേ ഈ കാരാഗ്രഹക്കൂട്ടിൽ … എത്തിച്ചപോ അവർ അറിഞ്ഞില്ല .. അവന്റെ ഇരുപത്തിഅഞ്ചാം വയസിൽ ആ നാടിനേ മുഴുവൻ വിഴുങ്ങാൻ ഉള്ള ശക്തിയും മായി അവൻ മടങ്ങി വരുമെന്ന് …

 

 

അവൻ കണ്ണുകൾ അടച്ചു ഒരു ഒറ്റ രാത്രി കൊണ്ട് തന്റെ ജീവിതം മുഴുവൻ ഇരുട്ടിൽ ആക്കിയവളുടേ മുഖം അവന്റെ നെഞ്ചിൽ തീക്കനൽ പോലേ ചുട്ടുപഴുത്തു നിന്നു …

 

അന്ന് അവൾ അത് പറഞ്ഞപ്പോ നിർജീവമായി നോക്കി നിന്ന അമ്മയുടേയും …

ആ ഒരു വാക്ക് കൊണ്ട് തനിക്ക് നഷ്ടപെട്ട പ്രിയതമയുടേയും … ഓർമ്മ അവന്റെ കണ്ണിൽ നിന്നും ചുടു കണ്ണി നീർ തുള്ളി സൂര്യന്റേ കൊടു താപം ഏറ്റുവാങ്ങിയ മണ്ണിൽ വീണ് ചിനി ചെതറി …

 

അവൾക്കായി  അവൻ കരുതി വച്ചിരിക്കുന്ന വിധി ഓർത്ത് അവന്റെ ചുണ്ടിൽ ഒരു ചിരി വിണ്ടർന്നു …

 

രാമനോട് യുദ്ധം ചെയ്ത് തൊറ്റ രാവണനേ പോലേ ആവില്ല ഞാൻ …

 

നിന്നക്ക് വേണ്ടി മുള്ളുവേലിക്ക് സമാനമായ അലങ്കിൽ .. ഉരുക്കുന്ന ഇരുമ്പിന് സമാനമായ ഒരു തടവറ കൊണ്ട് നിന്നേ ഞാൻ പൂട്ടും… ഒരിക്കലും പുറത്ത് വരത്തക്ക രീതിയിൽ …. നിനക്ക് വേണ്ടി ദേവകണം മുഴുവൻ വന്ന് നിരന്നാലും . രാമനും ലക്ഷ്ണനും ഹനുമാനും എന്തിന് മൊത്തം വാനരപട അണിനിരന്നാലും വിജയത്തിന്റേ നാദം മുഴക്കീ   എന്നിലേ അസുരൻ നിന്നേ  നേടി എടുക്കും. ഒപ്പം  നിനക്ക് ഉള്ള വിധി ഞാൻ എഴുതും. മരണം പുൽകാൻ നീ കൊതിച്ചാലും   ഞാൻ ആഗ്രഹിക്കാതേ നിന്റെ അടുത്തേക്ക് യമരാജൻ പോലും വരില്ല  …. ഒപ്പം ആ നാട്ടിലേ ചില കഥാകൃത്തുകൾക്കും ഉള്ള സമ്മാനവും അവൻ കരുതിയിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *